Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകസബ വിവാദം തുടരുന്നു;...

കസബ വിവാദം തുടരുന്നു; പരോക്ഷ വിമർശനവുമായി ജൂഡ്; മറുപടിയുമായി പാർവതി

text_fields
bookmark_border
Parvathy-jude
cancel

കൊച്ചി: കസബ എന്ന ചിത്രത്തിലെ സ്ത്രീവിരുദ്ധ പരാമർശങ്ങളെ വിമർശിച്ച പാർവതിക്കെതിരെ നിരവധി പേർ രംഗത്ത്. കഴിഞ്ഞ ദിവസം ഹരീഷ് പേരടിയാണ് വെട്ടിലായതെങ്കിൽ ഇന്ന് വെട്ടിലായത് സംവിധായകൻ ജുഡ് ആന്‍റണി ജോർജ് ആണ്. പാർവതിയെ പേരെടുത്ത് പറയാതെയുള്ള കുറിപ്പാണ് ജൂഡ് ഫേസ്ബുക്കിൽ പോസ്റ്റ്  ചെയ്തത്. ഇതിനെ അനുകൂലിച്ചും എതിർത്തും നിരവധിപേർ രംഗത്തെത്തി. ഇതിനിടെ മറുപടിയുമായി പാർവതിയും രംഗത്തെത്തിയോടെ വിഷയത്തിൽ ചർച്ച കൊഴുത്തു. ട്രോളേഴ്സ് ഈ അസുലഭ മുഹൂർത്തം പരമാവധി പ്രയോജനപ്പെടുത്തി ട്രോളുകൾ െകാണ്ട് ചിരി പടർത്തുകയാണ്.

ഒരു സർക്കസ് കുരങ്ങന്‍റെ കഥയാണ് ജൂഡ് ഫേസ്ബുക്കിലിട്ടത്. 

ജൂഡ് ആന്റണിയുടെ വിവാദമായ ഫേസ്ബുക്ക് പോസ്റ്റ് 

ഒരു കുരങ്ങു സർക്കസ് കൂടാരത്തിൽ കയറി പറ്റുന്നു. മുതലാളി പറയുന്നത് പോലെ ചാടുന്നു ഓടുന്നു കരണം മറിയുന്നു. ഒടുവിൽ അഭ്യാസിയായി നാട് മുഴുവൻ അറിയപ്പെടുന്ന കുരങ്ങായി മാറുന്നു. അപ്പോൾ മുഴുവൻ സർക്കസ്കാരേയും മുതലാളിമാരെയും തെറി പറയുന്നു. മുതലാളിമാർ ചൂഷണം ചെയ്തു എന്ന് പരിതപിക്കുന്നു. ഈ കുരങ്ങിന് ആദ്യമേ എല്ലാം വേണ്ടെന്നു വച്ച് കാട്ടിൽ പോകാമായിരുന്നു. അങ്ങനെ പോയാൽ ആരറിയാൻ അല്ലെ.

 

ഇതിന് മറുപടിയാ‍യി ഫേസ്ബുക്കിൽ എല്ലാ സർക്കസ് മുതലാളിമാർക്കും'ഒ.എം.കെ.വി' എന്ന ചിത്രത്തോടൊപ്പം ഫെമിനിച്ചി സ്പീക്കിങ് എന്ന ഹാഷ്ടാഗിലാണ് പാർവതി മറുപടി നൽകിയത്. പാർവതിയുടെ മറുപടി കൂടിയെത്തിയപ്പോൾ ഫേസ്ബുക്ക് യുദ്ധം ശക്തമായിരിക്കുകയാണ്. ഇതിനെ അനുകൂലിച്ച് റിമ കല്ലിങ്കലും രംഗത്തെത്തി. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mammoottykasabaparvathymalayalam newsmovies newsDeedi damodaranKasaba Row
News Summary - Kasaba Row: Jude Anthany Slams Parvathy, She Mocks him Return-Movie News
Next Story