Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightതമിഴ്​നാട്​ സർക്കാറിനെ...

തമിഴ്​നാട്​ സർക്കാറിനെ വിമർശിച്ച്​ കമൽഹാസൻ

text_fields
bookmark_border
kamal-hassan
cancel

ചെന്നൈ: സജീവ രാഷ്​ട്രീയത്തിലേക്ക്​ ഇറങ്ങുന്നു​െവന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെ തമിഴ്​നാട്​ സർക്കാറി​െന വിമർശിച്ച്​ നടൻ കമൽഹാസൻ രംഗത്ത്​. ​ഡെങ്കിപ്പനി ഭീഷണി ഉയർന്നിട്ടും സർക്കാർ നടപടി സ്വീകരിക്കാത്തതാണ്​ വിമർശനത്തിനിടയാക്കിയത്​. ഡെങ്കി ഭീഷണിക്കെതിരെ സർക്കാർ നടപടി എടുക്കണമെന്നും അതിനു കഴിയില്ലെങ്കിൽ മാറി നിൽക്കണ​െമന്നും അദ്ദേഹം പറഞ്ഞു. 

സംസ്​ഥാനത്ത്​ അഞ്ച്​ പ്രദേശങ്ങൾ ​െഡങ്കി ഭീഷണിയിലാണെന്നാണ്​ സർക്കാർ റിപ്പോർട്ട്​. കഴിഞ്ഞ ദിവസം ഡെങ്കിപ്പനി ബാധിച്ച്​ മരിച്ച നവജാത ശിശുവി​​​െൻറ മൃതദേഹം മോർച്ചറിക്ക്​ പുറത്ത്​ അലക്ഷ്യമായി വെച്ചത്​ വാർത്തയായിരുന്നു. സ്​ത്രീയും കുഞ്ഞും കഴിഞ്ഞ ദിവസം ഡെങ്കിപ്പനി ബാധിച്ചിരുന്നു. 

ഗർഭിണിയായിരുന്ന സ്​ത്രീ പനി ബാധിച്ച്​ സർക്കാർ ആശുപത്രിയിൽ ചികിത്​​സ തേടിയെങ്കിലും ചികിത്​സാ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ അവരെ സ്വകാര്യ ആശുപത്രിയിലേക്ക്​ മാറ്റി. ചികിത്​സക്കിടെ അവർ പ്രസവിച്ചു. കുഞ്ഞിനും പനി ബാധിച്ചിരുന്നു. എന്നാൽ ഇരുവരെയും ചികിത്​സിക്കാൻ ആവശ്യത്തിന്​ പണമില്ലാത്തതിനാൽ സ്വകാര്യ ആശുപത്രിക്കാർ ഇവരെ സർക്കാർ ആശുപത്രിയിലേക്ക്​ തന്നെ മടക്കി. ആശുപത്രിയിലെത്തിയപ്പോഴേക്കും അമ്മയും കുഞ്ഞും മരിക്കുകയായിരുന്നു. ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടും സർക്കാർ നടപടി എടുക്കുന്നില്ലെന്നാണ്​ കമൽഹാസ​​​െൻറ ആക്ഷേപം. ഡെങ്കി തടയാൻ തമിഴ്​നാട്​ സർക്കാർ പ്രവർത്തിക്കണമെന്നും കമൽഹാസൻ ട്വിറ്ററിൽ കുറിച്ചു.

സംസ്​ഥാനത്തെ നീറ്റ്​ പരീക്ഷയിൽ നിന്ന്​ ഒഴിവാക്കണമെന്ന ആവശ്യത്തെയും കമൽ ഹാസൻ പരിഹസിച്ചു. ​െഹെസ്​കൂളിൽ തോറ്റവർക്ക്​ നീറ്റ്​ പ്രശ്​നം മനസിലാകില്ല. 98 ശതമാനം വിദ്യാർഥികളും സംസ്​ഥാന സിലബസ്​ പഠിക്കുന്നതിനാൽ സി.ബി.എസ്​.ഇ സിലബസ്​ അടിസ്​ഥാനപ്പെടുത്തിയുള്ള നീറ്റ്​ പരീക്ഷ തമിഴ്​നാട്​ വിദ്യാർഥികൾക്ക്​ കടുപ്പമാകുമെന്നാണ്​ സർക്കാർ വാദം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kamal hassanneetdenguemalayalam newsmovies newsTamil Nadu Govt
News Summary - kamal hassan critisise tn govt - india news
Next Story