Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസാഹചര്യത്തിൽ...

സാഹചര്യത്തിൽ മാറ്റമുണ്ടായോയെന്ന്​ ഹൈകോടതി; ദിലീപിന്‍റെ ഹരജി 26ന്​ പരിഗണിക്കാൻ മാറ്റി

text_fields
bookmark_border
dileep actress attack
cancel

​കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ നടൻ ദിലീപി​​െൻറ ജാമ്യ ഹരജി ഹൈകോടതി ഇൗമാസം 26ന്​ പരിഗണിക്കാൻ മാറ്റി. കേസുമായി ബന്ധപ്പെട്ട സാഹചര്യങ്ങളിൽ മാറ്റമുണ്ടെങ്കിൽ മാത്രം കേസ്​ പരിഗണിച്ചാൽ മതിയാകുമെന്ന്​ വാക്കാൽ വിലയിരുത്തിയാണ്​ സിംഗിൾബെഞ്ച്​ ഹരജി അടുത്തയാഴ്​ച പരിഗണിക്കാൻ മാറ്റിയത്​. അങ്കമാലി കോടതി ജാമ്യ ഹരജി തള്ളിയതിനെത്തുടർന്നാണ്​ ദിലീപ്​ ഹൈകോടതിയിലെത്തിയത്​. നേര​േത്ത ഉന്നയിച്ച ആരോപണങ്ങൾ ആവർത്തിച്ചും ചില കാര്യങ്ങൾ കൂട്ടിച്ചേർത്തുമാണ്​ ജാമ്യ ഹരജി നൽകിയിരിക്കുന്നത്​. അടുത്തയാഴ്​ച കേസ്​ പരിഗണിക്കുന്നതിനുമുമ്പ്​ സർക്കാറി​​െൻറ നിലപാട്​ അറിയിക്കാനും കോടതി നിർദേശിച്ചു.

നടിയുടെ അശ്ലീലചിത്രം പകർത്താൻ നിർദേശിച്ചെന്നാണ് തനിക്കെതിരെ പ്രോസിക്യൂഷൻ ഉന്നയിക്കുന്ന ആരോപണമെന്നും 10 വർഷത്തിൽ താഴെ ശിക്ഷ ലഭിക്കുന്ന കുറ്റത്തിന് 60 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകിയില്ലെങ്കിൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നും ദിലീപ് അങ്കമാലി ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ് മജിസ്ട്രേറ്റ്​ കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. ഇത്​ കഴിഞ്ഞ ദിവസമാണ്​ കോടതി തള്ളിയത്​. ഹരജി ചൊവ്വാഴ്​ച സമർപ്പിക്കുകയും അടിയന്തര പരിഗണന ആവശ്യപ്പെടുകയും ചെയ്​ത സാഹചര്യത്തിൽ ഉച്ചക്കുശേഷം ആദ്യ ഇനമായി പരിഗണിക്കുകയായിരുന്നു.

പരിഗണനക്കെടുത്തപ്പോൾതന്നെ കേസി​​െൻറ സാഹചര്യത്തിൽ എന്തെങ്കിലും മാറ്റമുണ്ടായിട്ടുണ്ടോയെന്ന്​ കോടതി ആരാഞ്ഞു. 65 ദിവസത്തിലേറെയായി ദിലീപ്​ ജയിലിൽ കഴിയുകയാണെന്നും കേസ് പരിഗണിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ, ജയിലിൽ കിടന്ന ദിവസങ്ങൾ നോക്കി ജാമ്യം പരിഗണിച്ചിട്ട്​ കാര്യമില്ല, സാഹചര്യത്തിൽ കാര്യമായ മാറ്റമുണ്ടെങ്കിലേ വാദം കേൾക്കേണ്ടതുള്ളൂവെന്ന്​ വ്യക്​തമാക്കിയ കോടതി മുൻ സാഹചര്യത്തിൽ മാറ്റമുണ്ടായിട്ടുണ്ടോയെന്ന ചോദ്യം​ ആവർത്തിച്ചു. സാഹചര്യം​ നോക്കിയാണ്​ നേര​േത്ത രണ്ടുതവണ ജാമ്യ ഹരജി തള്ളിയതെന്ന്​ കോടതി ചൂണ്ടിക്കാട്ടി.

തുടർന്ന്​ അന്വേഷണത്തി​​െൻറ അവസ്​ഥയെന്തെന്നും കേസുമായി ബന്ധപ്പെട്ട്​ ​മറ്റൊരു ബെഞ്ച്​ മുമ്പാകെയുള്ള ജാമ്യ ഹരജികൾ ഏത്​ ഘട്ടത്തിലാണെന്നും ​പ്രോസിക്യൂഷനോട്​ ആരാഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും മൂന്നാഴ്​ചക്കകം പൂർത്തിയാക്കാനാവുമെന്നാണ്​ കരുതുന്നതെന്നും പ്രോസിക്യൂഷനുവേണ്ടി സീനിയർ ഗവ. പ്ലീഡർ വ്യക്​തമാക്കി. നാദിർഷ​ ഉൾപ്പെടെയുള്ളവരെ വീണ്ടും ചോദ്യം ചെയ്യേണ്ടിവരുന്ന സാധ്യതയും ചൂണ്ടിക്കാട്ടി. നാദിർഷ, കാവ്യ മാധവൻ തുടങ്ങിയവരുടെ മുൻകൂർ ജാമ്യ ഹരജികൾ 25ന്​ പരിഗണിക്കാൻ മാറ്റിയിരിക്കുകയാണെന്നും പ്രോസിക്യൂഷൻ വ്യക്​തമാക്കി. തുടർന്നാണ്​ കേസ്​ 26ലേക്ക്​ മാറ്റിയത്​്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actress attack casemalayalam newsmovie newsbail applicationDileep Case
News Summary - Dileep Submit Bail Application To High Court - Move News
Next Story