Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightബാഹുബലിയുടെ ആദ്യദിന...

ബാഹുബലിയുടെ ആദ്യദിന കളക്ഷൻ 108 കോടി

text_fields
bookmark_border
ബാഹുബലിയുടെ ആദ്യദിന കളക്ഷൻ 108 കോടി
cancel

മുംബൈ: ബ്രഹ്​മാണ്ഡ ചിത്രം ബാഹുബലിയുടെ ആദ്യ ദിന കളക്ഷൻ  റിപ്പോർട്ടുകൾ പുറത്ത്​ വന്നു. 108 കോടിയാണ്​ ചിത്രം ആദ്യ ദിനത്തിൽ വാരിക്കുട്ടിയത്​. ഇന്ത്യൻ സിനിമ ചരിത്രത്തിൽ ആദ്യമായാണ്​ ഒരു സിനിമ ആദ്യ ദിനത്തിൽ 100 കോടിയലധികം കളക്ഷൻ നേടുന്നത്​. കേരളത്തിൽ നിന്ന്​ മാത്രം 6.5 കോടി രൂപ ചിത്രം നേടിയിട്ടുണ്ട്​.

ബാഹുബലി 2 ഹിന്ദി പതിപ്പ്​ 35 കോടിയാണ്​ ആദ്യ ദിനം വാരിക്കൂട്ടിയത്​. ബോളുവിഡിലും ഇത്​ ​റെക്കോർഡ്​ ആണ്​. പ്രമുഖ ടിക്കറ്റ്​ ബുക്കിങ്​ സൈറ്റായ ബുക്ക്​ മൈ ഷോ ബാഹുബലി 2വി​െൻറ ബുക്കിങ്​ തുടങ്ങി 24 മണിക്കൂറിനകം വിറ്റ്​ തീർത്തത്​ 10 ലക്ഷം ടിക്കറ്റുകളാണ്​. ടിക്കറ്റ്​ വിൽപ്പനയിൽ അമീർഖാ​െൻറ ദംഗൽ സൃഷ്​ടിച്ച റെക്കോർഡാണ്​ ബാഹുബലി മറികടന്നത്​. 


ആന്ധ്രയില്‍ നിന്നും തെലങ്കാനയില്‍ നിന്നും 45 കോടിയും തമിഴ്നാട്ടിൽ നിന്ന് 14 കോടിയും കർണാടകയിൽ നിന്ന് 10 കോടിയും ചിത്രം വാരിക്കൂട്ടി. വരും ദിവസങ്ങളിലും ബാഹുബലിയുടെ കളക്ഷൻ ഉയരുമെന്നാണ്​​ റിപ്പോർട്ടുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahubali-2
News Summary - bhahubali-2 collection recordes
Next Story