Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനോട്ട്​...

നോട്ട്​ അസാധുവാക്കലി​െന പിന്തുണച്ചതിൽ ഖേദിക്കുന്നു- കമൽ ഹാസൻ

text_fields
bookmark_border
നോട്ട്​ അസാധുവാക്കലി​െന പിന്തുണച്ചതിൽ ഖേദിക്കുന്നു- കമൽ ഹാസൻ
cancel

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട്​ അസാധുവാക്കൽ തീരുമാനത്തെ പിന്തുണച്ചതിൽ ഖേദിക്കുന്നുവെന്ന്​ നടൻ കമൽ ഹാസൻ. ധൃതിയിലെടുത്ത തീരുമാനമായിരുന്നു അതെന്നും കമൽ ഹാസൻ പറഞ്ഞു. തമിഴ്​ മാഗസിൻ ‘വികടനി’ൽ ‘ഒരു വലിയ ഖേദപ്രകടനം’ എന്ന പേരിൽ എഴുതിയ ലേഖനത്തിലാണ്​ ഇക്കാര്യം വ്യക്​തമാക്കുന്നത്​. 

നോട്ട്​ അസാധുവാക്കൽ നടപടി​െയ തിടുക്കപ്പെട്ട്​ പിന്തുണച്ചതിൽ ജനങ്ങളോട്​ മാപ്പ്​ ചോദിക്കുന്നു. നോട്ട്​ അസാധുവാക്കൽ കള്ളപ്പണം നിയന്ത്രിക്കുമെന്നാണ്​ താൻ ആദ്യം കരുതിയിരുന്നത്​. അതിനാൽ ജനങ്ങൾ ഇൗ ബുദ്ധിമുട്ട്​ സഹിക്കണമെന്നും താൻ കരുതി. സാമ്പത്തിക ശാസ്​ത്രം അറിയാവുന്ന ത​​​െൻറ ചില സുഹൃത്തുക്കൾ ഇൗ നിലപാടിനെ  വിമർശിച്ചു. അപ്പോഴും ഇൗ തീരുമാനം നല്ലതാണെന്നും നടപ്പിലാക്കിയ വിധത്തിനാണ്​ പ്രശ്​നമെന്നും താൻ സമാധാനിപ്പിച്ചു. എന്നാൽ കുടുതൽ  കൂടുതൽ പേർ അതിനെതിരെ രംഗത്തു വന്നപ്പോൾ തനിക്കും സംശയങ്ങൾ വന്നു തുടങ്ങി. അവനവ​​​െൻറ തെറ്റുകൾ അംഗീകരിക്കുക എന്നതാണ്​ നല്ല നേതാവി​​​െൻറ ലക്ഷണം. ഗാന്ധിജി സ്വന്തം തെറ്റുകൾ അംഗീകരിച്ചിരുന്നു. ഇന്നത്തെ നേതാക്കൾക്കും അതിന്​ സാധിക്കും. പ്രധാനമന്ത്രി അദ്ദേഹത്തി​​​െൻറ ​െതറ്റുകൾ അംഗീകരിക്കുകയാണെങ്കിൽ, താൻ അദ്ദേഹത്തെ സല്യൂട്ട്​ ചെയ്യുമെന്നും കമൽ ഹാസൻ പറഞ്ഞു. 

കഴിഞ്ഞ നവംബറിൽ നോട്ട്​ നിരോധനത്തിന്​ മോദിക്ക്​ സല്യൂട്ട്​ നൽകിയ കമൽ രാഷ്​ട്രീയത്തിലേക്ക്​ ഇറങ്ങുന്നതി​​​െൻറ മുന്നോടിയായാണ് നിലപാടിൽ മാറ്റം വരുത്തിയത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kamal hassandemonetisationmalayalam newsmovie news
News Summary - Apologises For Supporting Demonetisation Says Kamal Hassan - Movie News
Next Story