Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഅബി യാത്രയായത്...

അബി യാത്രയായത് മകനൊപ്പം അഭിനയിക്കണമെന്ന വലിയ സ്വപ്നം ബാക്കിവെച്ച്...

text_fields
bookmark_border
ABI-with-Shane-Nigam
cancel

മകന്‍ ഷെയ്ന്‍ നിഗത്തിനൊപ്പം ഒരു ചിത്രത്തില്‍ ഒരുമിച്ചഭിനയിക്കണമെന്ന ആഗ്രഹം ബാക്കിവെച്ചാണ് അബി മടങ്ങിയതെന്ന് സംവിധായകന്‍ ഇ.വി.എം അലി. അബി അവസാനമായി അഭിനയിച്ച ‘കറുത്തസൂര്യന്‍’എന്ന സിനിമയുടെ സംവിധായകനാണ് അലി. അബി ഈ ആഗ്രഹം അധികമാരോടും പറഞ്ഞിട്ടില്ലെന്നും അലി പറഞ്ഞു. 

കറുത്തസൂര്യന്‍ എന്ന ചിത്രത്തില്‍ സ്ത്രൈണതകലര്‍ന്ന സംഗീതസംവിധായകന്‍റെ വേഷമാണ് അബിയുടേത്. രോഗത്തിന്‍റെ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നെങ്കിലും അതൊന്നും സെറ്റിലാരെയും അറിയിക്കാതെയാണ് അവസാന സീന്‍വരെ അഭിനയിച്ചത്. അബി പാടി നൃത്തം ചെയ്തഭിനയിക്കുന്ന ഒരു ഗാനരംഗവും സിനിമക്കായി ചിത്രീകരിച്ചിട്ടുണ്ട്. കറുത്തസൂര്യനുവേണ്ടി ഒരുക്കുന്ന ചാനല്‍ പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കാനും അബി താത്പര്യം പ്രകടിപ്പിച്ചിരുന്നു. 

                                                                                 -ഇ.വി.എം അലി

പുതുമുഖങ്ങളായ മുഹമ്മദ് ഷാ, റിഷാദ്, മഞ്ജുഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാകുന്ന 'കറുത്തസൂര്യന്‍' ഡിസംബര്‍ എട്ടിന് തിയേറ്ററിലെത്തും. കൊച്ചുപ്രേമന്‍, ശിവജി ഗുരുവായൂര്‍, റസാക്ക് പാരഡൈസ്, നീനാ കുറുപ്പ്, പ്രിയങ്ക തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovie newsShane NigamAbiEVM Ali
News Summary - Abi was Waiting to Act with his son Shane Nigam-Movie News
Next Story