Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightആമിര്‍ഖാനെതിരായ ഹരജി...

ആമിര്‍ഖാനെതിരായ ഹരജി സുപ്രീംകോടതി തള്ളി

text_fields
bookmark_border
ആമിര്‍ഖാനെതിരായ ഹരജി സുപ്രീംകോടതി തള്ളി
cancel

ന്യൂഡല്‍ഹി: ‘സത്യമേവ ജയതേ’ എന്ന ടി.വി പരിപാടിയില്‍ ദേശീയ പതാക ക്രമരഹിതമായി ഉപയോഗിച്ചെന്നാരോപിച്ച് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ആമിര്‍ ഖാനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ചണ്ഡിഗഢ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ അറൈവ് സേഫ് സൊസൈറ്റി നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി.

ഇതേ ആവശ്യമുന്നയിച്ച് സൊസൈറ്റി നേരത്തേ നല്‍കിയ പരാതി പഞ്ചാബ്-ഹരിയാന ഹൈകോടതി തള്ളിയിരുന്നു. ഹരജിക്കാര്‍ക്ക് പരാതിയുണ്ടെങ്കില്‍ പൊലീസിനെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍, ജസ്റ്റിസ് എഫ്.എം.ഐ. ഖലീഫുല്ല, എ.എം. ഖാന്‍വില്‍കര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കച്ചവടതാല്‍പര്യത്തോടെ ദേശീയ ചിഹ്നം ഉപയോഗിച്ചത് ശിക്ഷാര്‍ഹമാണെന്നായിരുന്നു ഹരജിക്കാരുടെ വാദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aamir khan
Next Story