Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഅപ്പുണ്ണി എവിടെ?...

അപ്പുണ്ണി എവിടെ? തിരച്ചിൽ ഉൗർജിതം 

text_fields
bookmark_border
അപ്പുണ്ണി എവിടെ? തിരച്ചിൽ ഉൗർജിതം 
cancel


കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ദി​ലീ​പി​​​െൻറ അ​റ​സ്​​റ്റി​ന്​ പി​ന്നാ​ലെ ഒ​ളി​വി​ൽ പോ​യ മാ​നേ​ജ​ർ അ​പ്പു​ണ്ണി​ക്കാ​യി പ്ര​ത്യേ​ക ​പൊ​ലീ​സ്​ സം​ഘം തി​ര​ച്ചി​ൽ ഉൗ​ർ​ജി​ത​മാ​ക്കി. ഇ​യാ​ളു​ടെ അ​റ​സ്​​റ്റ്​ അ​നി​വാ​ര്യ​മാ​ണെ​ന്നാ​ണ്​ പൊ​ലീ​സ്​ പ​റ​യു​ന്ന​ത്. ഏ​താ​നും ദി​വ​സ​മാ​യി അ​പ്പു​ണ്ണി​യു​ടെ മൊ​ബൈ​ൽ​ ഫോ​ണു​ക​ൾ സ്വി​ച്ച്​ ഒാ​ഫ്​ ചെ​യ്​​ത നി​ല​യി​ലാ​ണ്. ചോ​ദ്യം ചെ​യ്യ​ലി​ന്​ ഹാ​ജ​രാ​കാ​ൻ നോ​ട്ടീ​സ്​ അ​യ​ച്ചെ​ങ്കി​ലും പ്ര​തി​ക​ര​ണ​മി​ല്ല. ന​ടി​യെ ആ​ക്ര​മി​ച്ച​തി​ന്​ പി​ന്നി​ലെ ഗൂ​ഢാ​ലോ​ച​ന​യി​ൽ അ​പ്പു​ണ്ണി​ക്കും പ​ങ്കു​ണ്ടെ​ന്നാ​ണ്​ പൊ​ലീ​സ്​ നി​ഗ​മ​നം. ഇ​തേ​ക്കു​റി​ച്ച്​ റി​മാ​ൻ​ഡ്​ റി​പ്പോ​ർ​ട്ടി​ലും പ​രാ​മ​ർ​ശി​ച്ചി​ട്ടു​ണ്ട്. 

അ​തേ​സ​മ​യം, അ​പ്പു​ണ്ണി ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ൽ ക​സ്​​റ്റ​ഡി​യി​ലാ​ണെ​ന്നും ഇ​ത​ര​സം​സ്​​ഥാ​ന​ത്തേ​ക്ക്​ ക​ട​ന്നെ​ന്നു​മൊ​ക്കെ സ്​​ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.  
ന​ടി​െ​യ ആ​​ക്ര​മി​ച്ച കേ​സി​ൽ പി​ടി​ക്ക​പ്പെ​ടു​മെ​ന്നാ​യ​തോ​ടെ അ​പ്പു​ണ്ണി​യെ ഇ​ട​നി​ല​ക്കാ​ര​നാ​ക്കി​യാ​ണ്​ പ​ൾ​സ​ർ സു​നി​യു​മാ​യി ദി​ലീ​പ്​ ഒ​ത്തു​തീ​ർ​പ്പി​ന്​ ​ശ്ര​മി​ച്ച​ത്. കേ​സു​മാ​യി ബ​ന്ധ​മു​ള്ള പ​ല​രു​മാ​യും പ​ല ഘ​ട്ട​ങ്ങ​ളി​ൽ അ​പ്പു​ണ്ണി ബ​ന്ധ​പ്പെ​ട്ട​തി​നും തെ​ളി​വ്​ ല​ഭി​ച്ചി​ട്ടു​ണ്ട്. സു​നി​യു​ടെ സ​ഹ​ത​ട​വു​കാ​ര​നാ​യി​രു​ന്ന വി​ഷ്​​ണു​വു​മാ​യി ഏ​പ്രി​ൽ 14ന്​ ​ഏ​ലൂ​രി​ൽ അ​പ്പു​ണ്ണി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യി​രു​ന്നു. 

നാ​ദി​ർ​ഷാ​യെ​യും അ​പ്പു​ണ്ണി​യെ​യും ഫോ​ണി​ൽ വി​ളി​ച്ച്​ പ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ വി​ഷ്​​ണു ബ്ലാ​ക്​​മെ​യി​ലി​ന്​ ശ്ര​മി​ച്ച​താ​യി ദി​ലീ​പ്​ ഏ​പ്രി​ലി​ൽ പ​രാ​തി​യും ന​ൽ​കി​യി​ട്ടു​ണ്ട്. ദി​ലീ​പി​നെ​യും അ​പ്പു​ണ്ണി​യെ​യും ഒ​രു​മി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്​​തേ​ക്കു​മെ​ന്നും അ​റി​യു​ന്നു. ഇ​തു​വ​രെ​യു​ള്ള തെ​ളി​വു​ക​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ അ​പ്പു​ണ്ണി​യും കേ​സി​ൽ പ്ര​തി​യാ​കു​മെ​ന്നാ​ണ്​ സൂ​ച​ന. ആ​റു​വ​ർ​ഷം മു​മ്പ്​ ദി​ലീ​പി​​​െൻറ ഡ്രൈ​വ​റാ​യ അ​പ്പു​ണ്ണി​യു​ടെ യ​ഥാ​ർ​ഥ പേ​ര്​ കെ.​എ​സ്. സു​നി​ൽ രാ​ജ്​ എ​ന്നാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moviesactress attackmalayalam newsappunniActor Dileep
News Summary - where is appunni​? police probe going on- movies
Next Story