Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഅതിമോഹമല്ല, ജീവിക്കാൻ...

അതിമോഹമല്ല, ജീവിക്കാൻ വേണ്ടി വരികയാണ് - 'സ്വർണക്കടുവ' പുലിയോട്

text_fields
bookmark_border
അതിമോഹമല്ല, ജീവിക്കാൻ വേണ്ടി വരികയാണ് - സ്വർണക്കടുവ പുലിയോട്
cancel

ഹിറ്റ് ചിത്രം പുലിമുരുകൻ തിയേറ്ററുകളിൽ നിറഞ്ഞോടുന്നതിനിടെ മോഹൻലാലിന്‍റെ 'വരയൻ പുലി'യോട് ബിജുമേനോന്‍റെ 'സ്വർണക്കടുവ' പറഞ്ഞത് '' അണ്ണാ... അണ്ണനെ തോപ്പിക്കാം എന്ന അതിമോഹം കൊണ്ട് വരുകയല്ല... ജീവിക്കാന്‍ വേണ്ടി വരുന്നതാ....' എന്നായിരുന്നു. സ്വർണക്കടുവ റിലീസ് ചെയ്യാനിരിക്കെ ബിജു മേനോൻ തന്നെയാണ് മുൻകൂർ ജാമ്യമെടുത്തത്. ഫേസ്ബുക്കിലാണ് ബിജുമേനോൻ കടുവയോട് പുലിയുടെ അഭ്യർഥനയെന്ന തരത്തിലുള്ള പോസ്റ്റർ പുറത്തിക്കിയത്. പോസ്റ്റിന് താഴേ കിടിലൻ കമന്‍റുകളും വരുന്നുണ്ട്. ഞങ്ങള് ലാലേട്ടൻ ഫാൻസിന്റെ ഫുൾ സപ്പോർട്ട് ഉണ്ടാവും ഏട്ടാ പേടിക്കേണ്ട എന്നാണ് ഒരു കമന്‍റ്. ഇങ്ങള് ധൈര്യായിട്ട് പോര് ബിജുവേട്ടാ. മ്മള് ലാലേട്ടന്റെ അനിയന്മാര്‍ ഇണ്ടാവും ഇങ്ങക്കൊപ്പം എന്നുമാണ് കമന്‍റുകൾ.

മായാമോഹിനി, ശൃംഗാരവേലന്‍ എന്നീ സിനിമകള്‍ക്ക് ശേഷം ജോസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വര്‍ണ്ണകടുവ. ബാബു ജനാര്‍ദ്ദനന്‍ തിരക്കഥ എഴുതുന്ന ചിത്രത്തില്‍ ഇനിയ, പൂജിതാ മേനോന്‍ എന്നിവരാണ് നായികമാര്‍. ഇന്നസെന്റ്, ഹരീഷ് പേരടി, സുരേഷ് കൃഷ്ണ, ബൈജു എന്നിവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:swarnakkaduva
News Summary - swarnkkaduva varayan puli
Next Story