Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightദിലീപിന്​ സുരക്ഷ:...

ദിലീപിന്​ സുരക്ഷ: സ്വകാര്യ സുരക്ഷാ ഏജൻസിയുടെ വാഹനം തടഞ്ഞ്​ പൊലീസ്​ പരിശോധന നടത്തി 

text_fields
bookmark_border
ദിലീപിന്​ സുരക്ഷ: സ്വകാര്യ സുരക്ഷാ ഏജൻസിയുടെ വാഹനം തടഞ്ഞ്​ പൊലീസ്​ പരിശോധന നടത്തി 
cancel

കൊട്ടാരക്കര: സ്വകാര്യ സുരക്ഷാ ഏജൻസി ജീവനക്കാരുൾപ്പെടെ രണ്ട് വാഹനങ്ങൾ കൊട്ടാരക്കര പൊലീസ് പിടി കൂടി പരിശോധനകൾ നടത്തി. ഇവർ നടൻ ദിലീപിന് സുരക്ഷ ഒരുക്കുന്നതിനായി എത്തിയതാണെന്നും കുഴപ്പങ്ങൾ ഇല്ലെന്ന്​ കണ്ടെത്തിയതിനാൽ വിട്ടയച്ചതായും പൊലീസ്​ അറിയിച്ചു. 

തണ്ടർ ഫോഴ്സ് എന്ന സ്വകാര്യ സുരക്ഷാ ഏജൻസിയുടെ വാഹനങ്ങളും  ജീവനക്കാരുമായിരുന്നു ഇവരെന്ന് പൊലീസ് അറിയിച്ചു. ഒരു ടാറ്റാ സഫാരി കാറിലും ഒരു ബെൻസ് കാറിലുമായി 12 ഓളം പേർ സംഘത്തിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ആലുവയിലെ ദിലീപി​​​െൻറ വീട്ടിലെത്തിയ ഈ വാഹനങ്ങൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു. കൊല്ലം ജില്ലയിലുടെ വാഹനം  കടന്നു പോകുന്നുവെന്ന വിവരത്തി​​​െൻറ അടിസ്ഥാനത്തിൽ എറണാകുളം റൂറൽ ജില്ല പൊലീസ് മേധാവി കൊല്ലം റൂറൽ ജില്ല പൊലീസ് മേധാവിക്ക് വിവരം കൈമാറുകയും വാഹന പരിശോധന നടത്തുകയുമായിരുന്നു. 

ശനിയാഴ്​ച ഉച്ചക്ക് ഒന്നോടെ എം.സി റോഡ്  കൊട്ടാരക്കര പുലമൺ കുന്നക്കരക്ക് സമീപം വെച്ചാണ്  വാഹനങ്ങൾ പിടികൂടിയത്. വാഹനത്തിലുണ്ടാായിരുന്നവർ പൊലീസുമായി ചെറിയതോതിൽ ഉന്തിനും തള്ളിനും  ശ്രമിച്ചെങ്കിലും കൂടുതൽ പൊലീസ് എത്തി ഇവരെ സ്​റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ സ്വകാര്യ സുരക്ഷാ സേനക്ക് ലൈസൻസും വാഹനങ്ങൾക്ക് മതിയായ രേഖകളും തോക്കിന് ലൈസൻസും ഉണ്ടായിരുന്നതായി തെളിഞ്ഞതിനെ തുടർന്ന് ഇവരെ വിട്ടയക്കുകയായിരുന്നുവെന്നും കൊട്ടാരക്കര പൊലീസ് വ്യക്തമാക്കി.

സ്വകാര്യ സുരക്ഷ സേനയുടെ ഓഫിസിൽ പരിശോധന
തൃശൂർ: നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിന് സംരക്ഷണമൊരുക്കിയ സ്വകാര്യ സുരക്ഷ സേനയുടെ തൃശൂർ ഓഫിസിൽ സ്പെഷൽ ബ്രാഞ്ച് പരിശോധന നടത്തി. തൃശൂരിൽ അയ്യന്തോൾ കലക്​ടറ്റിന് സമീപത്തെ ഓഫിസിലാണ് ഡിവൈ.എസ്​.പി കെ.കെ. രവീന്ദ്ര​​െൻറ നേതൃത്വത്തിൽ പരിശോധന നടന്നത്. കഴിഞ്ഞ ദിവസമാണ് ദിലീപിന് സ്വകാര്യ സുരക്ഷ സേന സംരക്ഷണമൊരുക്കിയത്. മുഴുവൻ സമയം പൊലീസ് നിരീക്ഷണമുണ്ടായിരുന്നിട്ടും ഇത്​ പൊലീസ് അറിഞ്ഞിരുന്നില്ല. മാധ്യമങ്ങൾ വിവരം പുറത്തു  വിട്ടതോടെയാണ് പൊലീസ് അന്വേഷണമാരംഭിച്ചത്. 

ദിലീപ് ആക്രമിക്കപ്പെടാൻ സാധ്യതയുള്ളതായി സൂചനകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷയ്ക്കായി പ്രത്യേക സേനയെ നിയോഗിച്ചിരിക്കുന്നതെന്നാണ്  പൊലീസിന് ലഭിച്ച വിശദീകരണം. സുരക്ഷ സേനാംഗങ്ങളായ മൂന്ന്  പേര്‍ എപ്പോഴും ദിലീപിനൊപ്പം ഉണ്ടാവും. ഇതോടൊപ്പം ചാലക്കുടിയിലെ ഡി സിനിമാസിനും ഇൗ സുരക്ഷ ഏജൻസിയുടെ സംരക്ഷണം ഏർ​പ്പെടുത്തിയതി​​െൻറ രേഖകളും  പൊലീസ് കണ്ടെടുത്തു. ദിലീപിന് സുരക്ഷയനുവദിച്ച രേഖകൾ ഗോവയിൽ നിന്നും എത്തിയിട്ടില്ലെന്നാണ് തൃശൂർ ഓഫിസിൽ നിന്നും  പൊലീസിനെ അറിയിച്ചത്. 

രാജ്യത്ത് 11 സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സുരക്ഷ ഏജൻസിയാണ് ദിലീപിന്​ സുരക്ഷ ഒരുക്കുന്നത്​. നാലു വർഷമായി കേരളത്തിൽ പ്രവർത്തിക്കുന്ന ഏജൻസിക്ക് തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഓഫിസുകളുള്ളത്. റിട്ട. ഐ.പി.എസ് ഉദ്യോഗസ്​ഥനായ പി.എ. വത്സനാണ് കേരളത്തിൽ ഏജൻസിയുടെ ചുമതല. തോക്ക് കൈവശം വയ്ക്കാൻ അധികാരമുള്ള ഈ ഏജൻസിയിൽ  ആയിരത്തോളം വിമുക്ത ഭടന്മാർ ജോലി ചെയ്യുന്നുണ്ട്. സുരക്ഷ ഏര്‍പ്പെടുത്തിയത് എന്തിനാണെന്ന് അന്വേഷണ സംഘം പരിശോധിക്കും.  ആയുധങ്ങളുടെ സഹായത്തോടെയാണോ സുരക്ഷ എന്ന കാര്യവും പരിശോധിക്കുമെന്ന്​ പൊലീസ് പറഞ്ഞു. 

നിയമപ്രശ്നങ്ങളുണ്ടെങ്കിൽ  കോടതിയുടെ ശ്രദ്ധയിൽപെടുത്തുമെന്ന് ആലുവ റൂറൽ എസ്​.പി 
നെടുമ്പാശേരി-സായുധരായ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്​ഥരെ ചലച്ചിത്ര നടൻ ദീലീപ് നിയോഗിച്ചതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിയമപ്രശ്നങ്ങളുണ്ടെങ്കിൽ അത് കോടതിയുടെ ശ്രദ്ധയിൽപെടുത്തുമെന്ന് ആലുവ റൂറൽ എസ്​.പി ഏ.വി.ജോർജ്ജ് വാർത്താലേഖകരോട് വെളിപ്പെടുത്തി. തനിക്ക് എന്തെങ്കിലും ഭീഷണിയുളളതായി ദിലീപ് പരാതിപ്പെട്ടിട്ടില്ല. ഇത്തരമൊരു റിപ്പോർട്ട് പൊലീസിനും ലഭിച്ചിട്ടില്ല. സായുധരായ ചിലർ ദിലീപി​​െൻറ വീട്പരിസരത്ത് ചുററികറങ്ങി നടക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് സ്വകാര്യ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട വാഹനം പൊലീസ്​ പരിശോധിക്കുവാൻ നിർബന്ധിതമായതെന്നും അദ്ദേഹം പറഞ്ഞു.
 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moviesactress attack casemalayalam newsPrivate security ForceActor Dileep
News Summary - Private Force for Dileep security-Movies
Next Story