Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightപ്രിയപ്പെട്ട...

പ്രിയപ്പെട്ട അപ്പുവിന്​ മലയാള സിനിമയിലേക്ക്​ സ്വാഗതം; പ്രണവ്​ മോഹൻലാലിന്​ ആശംസയുമായി മമ്മൂട്ടി

text_fields
bookmark_border
mammooty-home
cancel

​കൊച്ചി: മലയാള സിനിമയിലേക്ക്​ കാലെടുത്ത്​ വെക്കുന്ന സൂപ്പർസ്​റ്റാർ മോഹൻലാലി​​െൻറ മകൻ പ്രണവിന്​ സ്​നേഹാശംസകളുമായി മെഗാ സ്​റ്റാർ മമ്മൂട്ടി. പ്രണവിനും അച്ഛൻ ലാലിനുമൊപ്പമുള്ള ചിത്രം ഫേസ്​ബുക്കിൽ പങ്ക്​ വെച്ച്​കൊണ്ടാണ്​ മമ്മൂട്ടിയുടെ ആശംസ.  ഇന്നലെ മോഹൻലാലും കുടുംബവും മമ്മൂട്ടിയുടെ കൊച്ചിയിലുള്ള വീട്ടിൽ വന്നിരുന്നു. താരസൂര്യൻമാരുടെ നടുവിൽ പ്രണവ്​ കൂടി വന്നതോടെ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്​.

‘ഞങ്ങളുടെ പ്രിയപ്പെട്ട അപ്പു നിങ്ങൾക്കെല്ലാമറിയാവുന്ന പ്രണവ്​ സിനിമാ ലോകത്തേക്ക്​ കാൽവെക്കുകയാണ്​. ഞങ്ങളുടെ സ്വന്തം മകനെ ​േപാലെ കരുതുന്ന അവൻ വളർന്നത് നമ്മുടെ കൺമുമ്പിലാണ്.​​ പ്രണവ്​ നിങ്ങൾക്ക്​ മുമ്പിൽ ത​​െൻറ സ്വതസിദ്ധമായ കഴിവ്​ പുറത്തെടുക്കുമെന്നും മമ്മൂട്ടി പറയുന്നു. ആദി സിനിമക്കും അപ്പുവി​നും​ അവ​​െൻറ രക്ഷിതാക്കളായ ലാലിനും സുചിത്രക്കും ആശംസകൾ നേർന്നുകൊണ്ടാണ്​ മമ്മൂട്ടി ഫേസ്​ബുക്ക്​ പോസ്​റ്റ്​ അവസാനിപ്പിക്കുന്നത്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mammoottypranavmalayalam newsmovie newsmohanlaalAadhi
News Summary - Pranav Visits Mammootty - movie news
Next Story