Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഉഡ്​താ പഞ്ചാബും,...

ഉഡ്​താ പഞ്ചാബും, ബജ്​റംഗി ഭായ്​ജാനും തടയാൻ സമ്മർദമുണ്ടായിരുന്നു -പഹല​ജ്​ നിഹലാനി

text_fields
bookmark_border
UDTHA-PUNJAB
cancel

മുംബൈ: സെൻട്രൽ ബോർഡ്​ ഒാഫ്​ ഫിലിം സർട്ടിഫിക്കേഷൻ അധ്യക്ഷ പദവിയിൽനിന്ന്​ തന്നെ നീക്കിയതിനു പിന്നിൽ കേന്ദ്രമന്ത്രി സമൃതി ഇറാനിയാണെന്ന്​ പഹ്​ലജ്​ നിഹലാനി. പുറത്താക്കൽ ഇതുവരെ വിവര, സാ​േങ്കതിക മന്ത്രാലയം ഒൗദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സഞ്​ജയ്​ ഗാന്ധിയുടെ ജീവിതം ഇതിവൃത്തമായ വിവാദ സിനിമ ‘ഇന്ദു സർക്കാറി’ന്​ കത്രിക വെക്കാതെ പ്രദർശനാനുമതി നൽകണമെന്ന ആവശ്യം നിരാകരിച്ചത്​ സ്​മൃതിയുടെ അഹന്തക്ക്​ മുറിവേൽപിച്ചെന്നും അതിനാലാണ്​ പുറത്താക്കിയതെന്നുമാണ്​ നിഹലാനിയുടെ വെളിപ്പെടുത്തൽ. സിനിമാ നിരൂപകയായ ഭാരതി പ്രധാനുമായുള്ള അഭിമുഖത്തിലാണ്​ തുറന്നുപറച്ചിൽ. 

തന്നെ വില്ലനായി ചിത്രീകരിച്ച വിവാദ നിലപാടുകൾക്ക്​ പിന്നിൽ വിവര, സാേങ്കതിക മന്ത്രാലയത്തി‍​​െൻറ ഇടപെടലായിരുന്നുവെന്നും പഹ്​ലജ്​ നിഹലാനി വെളിപ്പെടുത്തി. പഞ്ചാബ്​ നിയമസഭ തെരഞ്ഞെടുപ്പ്​ അടുത്തിരിക്കെ പുറത്തിറങ്ങിയ ‘ഉട്​താ പഞ്ചാബി’ന്​ പ്രദർശനാനുമതി തടയാൻ നിർദേശിച്ചത്​ സർക്കാറാണെന്നും പഞ്ചാബിൽനിന്നടക്കം സമ്മർദമുണ്ടായെന്നും നിഹലാനി ആരോപിച്ചു. സൽമാൻ ഖാ‍​​െൻറ ‘ബജ്​റംഗി ബായിജാന്​’ ഇൗദ്​ കഴിയുംവരെ അനുമതി നൽകരുതെന്ന്​ ക്രമസമാധാന ഭീഷണിയുടെ പേരിൽ കേന്ദ്രം ആവശ്യപ്പെട്ടതായും നിഹലാനി പറഞ്ഞു. എന്നാൽ, തടഞ്ഞുവെക്കാവുന്ന ഒന്നും സിനിമയിലുണ്ടായിരുന്നില്ല. അതിനാൽ, ഇൗദിന്​ പ്രദർശനം സാധ്യമാകും വിധം അനുമതി നൽകുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അഭ്യൂഹങ്ങൾപോലെ ഏകതാ കപൂറിനോ അക്ഷയ്​ കുമാറിനോ ത‍​​െൻറ പുറത്താക്കലുമായി ബന്ധമില്ലെന്നും സ്​മൃതി ഇറാനിയുടെ ‘ഇൗഗോ’ മാത്രമാണ്​ കാരണമെന്ന്​ കരുതുന്നതായും നിഹലാനി ആവർത്തിച്ചു. കാതലില്ലാത്ത ചിത്രങ്ങൾക്ക്​ ജനശ്രദ്ധ കിട്ടാൻ സംവിധായകൻ അനുരാഗ്​ കാശ്യപ്​​ വിവാദങ്ങളെ പെരുപ്പിച്ചെന്നും സംവിധായകൻ കബീർ ഖാൻ കൊള്ളരുതാത്തവനാണെന്നും അദ്ദേഹം അഭിമുഖത്തിനിടെ ആരോപിച്ചു. 

2015 ജനുവരി 19നാണ്​ പഹലജ്​ നിഹലാനി സെൻസർ ബോർഡ്​ ചെയർമാനായി നിയമിതനായത്​. വിവാദങ്ങൾ നിറഞ്ഞതായിരുന്നു നിഹ്​ലാനിയുടെ ഭരണകാലം. ഉഡ്​താ പഞ്ചാബ്​, ബോംബൈ വെൽവറ്റ്​, എൻ.എച്ച്​ 10, ലിപ്​സ്​റ്റിക്​ അണ്ടർ മൈ ബുർഖ തുടങ്ങിയ ഒ​േട്ടറെ ചിത്രങ്ങൾക്ക്​ നിഹ്​ലാനി പുറപ്പെടുവിച്ച വിലക്കുകൾ വിവാദങ്ങൾക്ക്​ കാരണമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:censor boardPahlaj Nihalanimoviesudta punjabmalayalam newsBajrangi Bhaijaan
News Summary - Pahaj Nihalani on censor board issue-Movies news
Next Story