Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightനടിക്കെതിരായ അക്രമം:...

നടിക്കെതിരായ അക്രമം: അപലപിച്ച് ഇന്ത്യൻ സിനിമാ ലോകം

text_fields
bookmark_border
നടിക്കെതിരായ അക്രമം: അപലപിച്ച് ഇന്ത്യൻ സിനിമാ ലോകം
cancel

ചെന്നൈ : യുവനടിയെ ആക്രമിച്ച കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട്  തമിഴ്താരസംഘടനയായ നടികര്‍ സംഘം കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കാന്‍ ആവശ്യമായ നടപടി കൈക്കൊള്ളണമെന്നാണ് നടികര്‍ സംഘം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്.

തട്ടിക്കൊണ്ടുപോകലിനും അപമാനത്തിനും ഇരയായ മലയാള നടിക്ക് പിന്തുണയുമായി ഇന്ത്യന്‍ സിനിമാലോകം മുഴുവൻ രംഗത്തെത്തിയിട്ടുണ്ട്. ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തറും തെന്നിന്ത്യന്‍ താരങ്ങളായ വിശാലും സാമന്തയും സിദ്ധാര്‍ഥുമാണ് ട്വിറ്ററിലൂടെ നടിക്ക് പിന്തുണ പ്രഖ്യാപിച്ചത്.

നടി അനുഭവിച്ച ദുരിതം കേട്ട് ഞെട്ടിയിരിക്കുകയാണ്. ഇതിനെ മറികടക്കാനുള്ള ധൈര്യം അവള്‍ക്ക് ഉണ്ടാവട്ടെ. കുറ്റക്കാര്‍ മുഴുവന്‍ പിടിക്കപ്പെടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം- ഫര്‍ഹാന്‍ അക്തര്‍ ട്വീറ്റ് ചെയ്തു.

നടിയുടെ ധൈര്യത്തെ അഭിനന്ദിക്കുകയാണെന്ന് തമിഴ് അഭിനേതാക്കളുടെ സംഘടനയുടെ നേതാവ് കൂടിയായ വിശാല്‍ പറഞ്ഞു. മുഴുവന്‍ സിനിമാലോകവും നടിക്കൊപ്പമുണ്ട്. ഒരു സെലിബ്രിറ്റിക്ക് ഇത്തരമൊരു അനുഭവം ഉണ്ടാവുകയാണെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും. ഇനിയൊരാള്‍ക്ക് ഇത്തരമൊരു കുറ്റകൃത്യം ആവര്‍ത്തിക്കാന്‍ തോന്നാത്ത ശിക്ഷ പ്രതികൾക്ക് നൽകണം. ഇക്കാര്യത്തില്‍ നടിക്കും മലയാളത്തിലെ താരസംഘടനയായ അമ്മക്കും വേണ്ട പിന്തുണയെല്ലാം നല്‍കുമെന്നും വിശാൽ പറഞ്ഞു.

'ധീര' എന്നാണ് സാമന്ത നടിയെ വിശേഷിപ്പിച്ചത്. എന്‍റെ ടൈംലൈന്‍ നിരന്തരം പരിശോധിച്ചുകൊണ്ടിരിക്കും. നിങ്ങള്‍ സിനിമയില്‍ തിരിച്ചെത്തുന്നത് കാത്തിരിക്കുകയാണ് ഞാൻ എന്നും സാമന്ത ട്വിറ്ററില്‍ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actress attack
News Summary - nadikar sangham against malayalam actress abduction
Next Story