Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightദിലീപ്, സെല്‍ നമ്പര്‍ ...

ദിലീപ്, സെല്‍ നമ്പര്‍  2/ 523, സബ് ജയില്‍, ആലുവ... പോസ്‌റ്റ് ഓഫിസിൽ പണികൂടി 

text_fields
bookmark_border
dileep actress attack
cancel

ആ​ലു​വ: ദി​ലീ​പ്, സെ​ല്‍ ന​മ്പ​ര്‍ 2/ 523, സ​ബ് ജ​യി​ല്‍, ആ​ലു​വ എ​ന്ന വി​ലാ​സം പ​ര​സ്യ​മാ​യ​തോ​ടെ ആ​ലു​വ പോ​സ്‌​റ്റ് ഓ​ഫി​സി​ൽ പ​ണി​കൂ​ടി. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​യി റി​മാ​ന്‍ഡി​ല്‍ ക​ഴി​യു​ന്ന ന​ട​ൻ ദി​ലീ​പി​ന് ജ​യി​ലി​ലേ​ക്ക്​ ക​ത്തു​ക​ളു​ടെ പ്ര​വാ​ഹ​മാ​ണ്. ഗോ​പാ​ല​കൃ​ഷ്ണ​ന്‍, പ​ത്മ​സ​രോ​വ​രം, കൊ​ട്ടാ​ര​ക്ക​ട​വ്, ആ​ലു​വ എ​ന്ന് എ​ഴു​തി​യ ശേ​ഷം ‘ഇ​പ്പോ​ള്‍ ആ​ലു​വ സ​ബ് ജ​യി​ല്‍’ എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യും ക​ത്തു​ക​ൾ വ​ര​ു​ന്നു. ഇ​തി​ൽ ദി​ലീ​പി​നെ എ​തി​ര്‍ത്തും അ​നു​കൂ​ലി​ച്ചും പ​രാ​മ​ർ​ശ​ങ്ങ​ളു​ണ്ട്. പോ​സ്‌​റ്റ്  കാ​ര്‍ഡു​ക​ളി​ലും ക​ത്ത്​ എ​ത്തു​ന്നു​ണ്ട്. 25ഓ​ളം ക​ത്താ​ണ് ക​ഴി​ഞ്ഞ മൂ​ന്നു​ദി​വ​സ​ത്തി​നി​ടെ ല​ഭി​ച്ച​ത്. ഇ​തി​ല്‍ ര​ണ്ടെ​ണ്ണം ര​ജി​സ്‌​ട്രേ​ർ​ഡ്​ ആ​യി​രു​ന്നു. ഇ​വ ദി​ലീ​പ്​ ഒ​പ്പി​ട്ടാ​ണ്​ കൈ​പ്പ​റ്റി​യ​ത്. ജ​യി​ല്‍ സൂ​പ്ര​ണ്ടി​​െൻറ കൈ​വ​ശം സൂ​ക്ഷി​ച്ചി​ട്ടു​ള്ള ക​ത്തു​ക​ളൊ​ന്നും ദി​ലീ​പി​ന് കൈ​മാ​റി​യി​ട്ടി​ല്ല. 


ദിലീപിനെ ജാമ്യത്തിൽ ഇറക്കാൻ മലപ്പുറത്തുനിന്നുള്ള സന്ദർശകൻ

ദി​ലീ​പി​നെ ജാ​മ്യ​ത്തി​ൽ ഇ​റ​ക്കാ​ൻ ക​രം​തീ​ർ​ത്ത ര​സീ​തു​മാ​യി മ​ല​പ്പു​റ​ത്തു​നി​ന്ന്​ ഒ​രു സ​ന്ദ​ർ​ശ​ക​ൻ. മ​ല​പ്പു​റം കാ​ടാ​മ്പു​ഴ സ്വ​ദേ​ശി മ​നോ​ജ് പ്ര​ഭു​വാ​ണ്​ സ​ബ് ജ​യി​ലി​ൽ അ​ദ്ദേ​ഹ​ത്തെ സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം സ​ന്ദ​ര്‍ശ​നാ​നു​മ​തി ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ എ​സ്.​പി ഓ​ഫി​സി​ല്‍വ​രെ പോ​യി. അ​വി​ടെ​നി​ന്നും അ​നു​മ​തി ല​ഭി​ക്കാ​താ​യ​തോ​ടെ അ​ഭി​ഭാ​ഷ​ക​ന്‍ രാം​കു​മാ​റി​നെ സ​ന്ദ​ര്‍ശി​ച്ചു. ജാ​മ്യം നി​ല്‍ക്കാ​ന്‍ ആ​വ​ശ്യ​മെ​ങ്കി​ല്‍ ക​രം അ​ട​ച്ച ര​സീ​തു​മാ​യാ​ണ്​ ഇ​യാ​ൾ എ​ത്തി​യ​െ​ത​ങ്കി​ലും സ​ന്ദ​ർ​ശി​ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ല. അ​തി​നി​ടെ  ദി​ലീ​പി​​െൻറ സ​ഹോ​ദ​ര​ന്‍ അ​നൂ​പ് ഇ​ന്ന​ലെ​യും ജ​യി​ലി​ലെ​ത്തി വി​വ​ര​ങ്ങ​ള്‍ ആ​രാ​ഞ്ഞു. ഉ​ച്ച​യോ​ടെ ജ​യി​ലി​ലെ​ത്തി​യ അ​നൂ​പ് 15 മി​നി​റ്റോ​ളം ദി​ലീ​പു​മാ​യി സം​സാ​രി​ച്ചു. ദി​ലീ​പി​​െൻറ ചി​ല സു​ഹൃ​ത്തു​ക്ക​ള്‍ ഇ​ന്ന​ലെ സ​ന്ദ​ര്‍ശ​നാ​നു​മ​തി തേ​ടി​യെ​ങ്കി​ലും അ​നു​വ​ദി​ച്ചി​ല്ല.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsactress attack casemalayalam newsdileep fansaluva sub jailActor Dileep
News Summary - many fans letter's to dileep aub jail aluva movies
Next Story