Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right‘ആമി’ സിനിമ ഷൂട്ടിങ്​...

‘ആമി’ സിനിമ ഷൂട്ടിങ്​ 24 മുതൽ

text_fields
bookmark_border
‘ആമി’ സിനിമ ഷൂട്ടിങ്​ 24 മുതൽ
cancel

തൃശൂർ: കമല സുരയ്യയുടെ ജീവിതത്തെ ആസ്​പദമാക്കി നിർമിക്കുന്ന  ‘ആമി’ സിനിമയുടെ ഷൂട്ടിങ്​ ഇൗമാസം 24ന്  പുന്നയൂർക്കുളത്ത്​ തുടങ്ങുമെന്ന് സംവിധായകൻ കമൽ. മഞ്ജു വാര്യരാണ് കമല സുരയ്യയായി അഭിനയിക്കുന്നത്. അവരുടെ ഓർമകൾ ജ്വലിക്കുന്ന പുന്നയൂർക്കുളത്തെ   നീർമാതളച്ചുവട്ടിൽ നിന്നാണ് ഷൂട്ടിങ്​ ആരംഭിക്കും. തുടർന്ന്​ 25ന്​ ഒറ്റപ്പാലത്ത് സിനിമയുടെ മറ്റു ഭാഗങ്ങൾ ചിത്രീകരിക്കും. കുട്ടിക്കാലമാണ് ഇവിടെ ഷൂട്ട് ചെയ്യുന്നത്. രണ്ടാഴ്​ച നീളുന്ന ഷൂട്ടിങ്ങിൽ  മഞ്ജു വാര്യരുടെ മൂന്നോ നാലോ ചിത്രീകരണം മാത്രമേ ഉണ്ടാവുകയുള്ളൂ. തുടർന്ന്​ രണ്ടുമാസത്തിന്​ ശേഷമേ ഷൂട്ടിങ്​ വീണ്ടും തുടരൂ. ഒരു  സിനിമക്കുവേണ്ടി സമയമെടുത്ത് ശരീരം സജ്ജമാക്കി തയാറെടുപ്പ് നടത്തുന്നതിനാണ്​ ഷൂട്ടിങ്​ രണ്ടുമാസം നീട്ടുന്നത്​.  ഇതിനായി സമയം മാറ്റിവെക്കാനുള്ള സന്നദ്ധത  എടുത്തുപറയേണ്ടതാണൈന്ന് മാധ്യമപ്രവർത്തകരോട്​ കമൽ  പറഞ്ഞു.

വിദ്യാബാലൻ പിന്മാറിയശേഷം മാധവിക്കുട്ടിയായി അഭിനയിക്കാൻ എഴുത്തുകാരികളും സിനിമാനടിമാരുമടക്കം നിരവധി  പേരാണ് സന്നദ്ധത അറിയിച്ചത്. പക്ഷേ, മഞ്ജു വാര്യരാണ് അതിന് പറ്റിയ കഥാപാത്രമെന്ന് കരുതിയതുകൊണ്ടാണ്  തീരുമാനമെടുത്തത്. തമിഴ്​ കവയിത്രി ലീല മണിമേഘല കമല സുരയ്യയുടെ സിനിമ എടുക്കുന്നുണ്ട്​. നേരത്തേ ഇവരുമായി സിനിമ  ചർച്ച ചെയ്​തിരുന്നു. തീർത്തും മലയാളത്തിൽ സിനിമ എടുക്കുന്നതിനാണ്​ താൻ ലക്ഷ്യമിടുന്നതെന്ന്​ അവരോട്​ പറഞ്ഞിരുന്നു. തുടർന്ന്​ ഒരു സുപ്രഭാതത്തിൽ അവർ മാധവിക്കുട്ടിയുടെ സിനിമ എടുക്കുന്നുവെന്നുപറഞ്ഞ്​ രംഗത്തുവരുകയായിരുന്നു.

മാധവിക്കുട്ടിയെക്കുറിച്ച് ആർക്കും സിനിമയെടുക്കാം. പക്ഷേ, മാധവിക്കുട്ടിയുടെ മക്കളുമായി സംസാരിച്ച് അനുവാദം വാങ്ങിയശേഷമാണ് താൻ സിനിമയെടുക്കുന്നത്​. ഈ സിനിമയെ കുറിച്ച്​ എല്ലാവരുമായും ചർച്ച ചെയ്താണ്​ തീരുമാനമെടുത്തത്. സിനിമയിൽ ശ്രദ്ധിക്കുന്നതുകൊണ്ട് രാഷ്​ട്രീയ രംഗത്തേക്കിറങ്ങാൻ ആഗ്രഹിക്കുന്നില്ല. മലപ്പുറത്ത് സി.പി.എം സ്​ഥാനാർഥിയാകുമോ എന്ന ചോദ്യത്തിന് ത​െൻറ ഡ്രീം േപ്രാജക്ടാണ് ആമി സിനിമ; സി.പി.എം തന്നെ സ്​ഥാനാർഥിയാക്കാൻ  ഒരുങ്ങിയാലും സിനിമ എടുക്കുന്നതിനാൽ സമ്മതിക്കാനാവില്ലെന്ന്​ അദ്ദേഹം പറഞ്ഞു.

സിനിമയിൽ സെല്ലുലോയിഡി​െൻറ ഭംഗി ഡിജിറ്റലിന്​ ഇല്ലെങ്കിലും കാലഘട്ടത്തി​െൻറ മാറ്റം ഉൾ​െക്കാള്ളാനാവണം. പ്രേക്ഷകർ പുതിയ  ചലച്ചിത്ര സംസ്​കാരത്തിനായി ആഗ്രഹിക്കുന്നതിനാൽ മലയാളത്തിൽ സമാന്തര സിനിമകൾക്ക്​ കൂടുതൽ പ്രോത്സാഹനം  ലഭിക്കുന്നുണ്ട്​. ചലച്ചിത്ര അക്കാദമിയുടെ തിരുവനന്തപുരത്തെ ആസ്​ഥാനത്തിന്​ പുറമെ കോട്ടയം, തൃശൂർ, കോഴിക്കോട്​, കണ്ണൂർ എന്നിവിടങ്ങളിൽ മേഖലാ കേ​ന്ദ്രങ്ങൾ വരുന്നതോടെ പ്രാദേശിക ഫിലിം സൊസൈറ്റികൾ സജീവമാകും. താരാധിപത്യത്തെ സിനിമക്ക്​ ബാഹ്യമായി  പ്രകടിപ്പിക്കുന്നത്​ പ്രോത്സാഹിപ്പിക്കാനാവുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manju Warrierkamala surayyakamalaami
News Summary - kamal film aami manju warrier kamala surayya
Next Story