Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightകലാഭവൻ സാജൻ

കലാഭവൻ സാജൻ അന്തരിച്ചു

text_fields
bookmark_border
കലാഭവൻ സാജൻ അന്തരിച്ചു
cancel
തി​രു​വ​ന​ന്ത​പു​രം: പ്ര​മു​ഖ മി​മി​ക്രി, ഡ​ബ്ബി​ങ്​ ക​ലാ​കാ​ര​ൻ​ ക​ലാ​ഭ​വ​ൻ സാ​ജ​ൻ (50) അ​ന്ത​രി​ച്ചു. ക​ര​ള്‍രോ​ഗ​ത്തെ തു​ട​ര്‍ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. രോ​ഗം മൂ​ർ​ച്ഛി​ച്ച​തി​നെ തു​ട​ർ​ന്ന്​ തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം. സാ​ജ​നെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ത​റ​യി​ൽ കി​ട​ത്തി​യ ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​ക്കാ​ര്യം ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ നി​ഷേ​ധി​ച്ചു. 

രോ​ഗി​ക​ളു​ടെ തി​ര​ക്ക്​ കാ​ര​ണം നേ​ര​ത്തേ വാ​ര്‍ഡി​ല്‍ ക​ഴി​യേ​ണ്ടി​വ​ന്നെ​ങ്കി​ലും ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ ഐ.​സി.​യു​വി​ലേ​ക്ക്​ മാ​റ്റു​ക​യും ഗ്യാ​സ്‌​ട്രോ എ​ൻ​റോ​ള​ജി, മെ​ഡി​സി​ന്‍ വി​ഭാ​ഗ​ത്തി​​െൻറ നേ​തൃ​ത്വ​ത്തി​ല്‍ വി​ദ​ഗ്ധ ചി​കി​ത്സ ന​ല്‍കു​ക​യും ചെ​യ്​​തി​രു​ന്ന​താ​യി വ്യ​ക്​​ത​മാ​ക്കി. എ​റ​ണാ​കു​ളം കോ​ത​മം​ഗ​ലം സ്വ​ദേ​ശി​യാ​യ സാ​ജ​ൻ തി​രു​വ​ന​ന്ത​പു​രം തി​രു​വ​ല്ല​ത്താ​ണ് താ​മ​സം. ഭാ​ര്യ: അ​നി​ത. മ​ക​ൻ: ആ​ഷി​ക്ക്​്. എ​ഴു​പ​തോ​ളം മ​ല​യാ​ള സി​നി​മ​ക​ളി​ൽ ശ​ബ്​​ദം ന​ൽ​കി​യി​ട്ടു​ണ്ട്. ശി​ബി​രം എ​ന്ന ചി​ത്ര​ത്തി​ൽ സു​കു​മാ​ര​ന് ശ​ബ്​​ദം ന​ൽ​കി​യാ​ണ് ഡ​ബ്ബി​ങ്​ മേ​ഖ​ല​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kalabhavan Sajan
News Summary - Kalabhavan Sajan dies
Next Story