Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഅന്താരാഷ്​ട്ര...

അന്താരാഷ്​ട്ര ഡോക്യുമെൻററി- ഹ്രസ്വചലച്ചിത്ര മേളക്ക് തിരിതെളിഞ്ഞു 

text_fields
bookmark_border
അന്താരാഷ്​ട്ര ഡോക്യുമെൻററി- ഹ്രസ്വചലച്ചിത്ര മേളക്ക് തിരിതെളിഞ്ഞു 
cancel
തി​രു​വ​ന​ന്ത​പു​രം: ച​ല​ച്ചി​ത്ര​ങ്ങ​ൾ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ ന​ട​പ​ടി ഒ​ന്നി​െൻറ​യും അ​വ​സാ​ന​മ​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. 10ാമ​ത് അ​ന്താ​രാ​ഷ്​​ട്ര ഡോ​ക്യു​മ​െൻറ​റി- ഹ്ര​സ്വ​ച​ല​ച്ചി​ത്ര മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ ഡോ​ക്യുെ​മ​ൻ​റ​റി​ക​ളു​ടെ സം​വി​ധാ​യ​ക​രോ​ട് ത​​െൻറ ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ച്ചു. വി​ല​ക്ക്​ ​െകാ​ണ്ട്​ ത​ട​ഞ്ഞു​വെ​ക്കാ​വു​ന്ന​ത​ല്ല സ​ർ​ഗാ​ത്മ​ക. ഐ.​ഡി.​എ​സ്.​എ​ഫ്.​എ​ഫ്. കെ​യി​ൽ പ്ര​ദ​ർ​ശാ​നു​മ​തി നി​ഷേ​ധി​ച്ച​തി​ലൂ​ടെ ആ​യി​ര​ങ്ങ​ളു​ടെ കാ​ഴ്ച ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് മ​റ​യ്​​ക്കാ​ൻ സാ​ധി​ക്കും. എ​ന്നാ​ൽ, പ​തി​നാ​യി​ര​ങ്ങ​ളു​ടെ കാ​ഴ്ച മൂ​ടി​വെ​ക്കാ​ൻ ക​ഴി​യി​ല്ല. ന​വ​മാ​ധ്യ​മ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​വ ലോ​ക​ത്തേ​ക്ക് എ​ത്തി​ക്കാ​നു​ള്ള ശ്ര​മം സം​വി​ധാ​യ​ക​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​ക​ണം. ശ​ബ്​​ദ​മി​ല്ലാ​ത്ത​വ​രു​ടെ ശ​ബ്്ദ​മാ​കു​ന്ന ചി​ത്ര​ങ്ങ​ളെ​യും സം​വി​ധാ​യ​ക​രെ​യും സ​ർ​ക്കാ​ർ എ​ന്നും പി​ന്തു​ണ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കൈ​ര​ളി തി​യ​റ്റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി എ.​കെ. ബാ​ല​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ചോ​ദ്യം  ചോ​ദി​ക്കാ​നു​ള്ള ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശം നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​തി​െൻറ ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​ണ് പ്ര​ദ​ർ​ശ​നാ​നു​മ​തി നി​ഷേ​ധി​ച്ച ന​ട​പ​ടി​യെ​ന്ന് മു​ഖ്യാ​തി​ഥി​യാ​യ നാ​സ്​​കോം മു​ൻ പ്ര​സി​ഡ​ണ്ട് കി​ര​ൺ കാ​ർ​ണി​ക് പ​റ​ഞ്ഞു. ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്താ​നു​ള്ള മി​ക​ച്ച മാ​ർ​ഗം നി​രോ​ധ​ന​മാ​ണ്. പ്ര​ദ​ർ​ശ​നാ​നു​മ​തി നി​രോ​ധി​ച്ച സി​നി​മ​ക​ളോ​ടു​ള്ള സ​ർ​ക്കാ​റി​െൻറ സ​മീ​പ​നം അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.  ച​ട​ങ്ങി​ൽ വാ​ർ​ഡ് കൗ​ൺ​സി​ല​ർ എം.​വി. ജ​യ​ല​ക്ഷ്മി, സാം​സ്​​കാ​രി​ക​വ​കു​പ്പ് സെ​ക്ര​ട്ട​റി റാ​ണി ജോ​ർ​ജ്, കെ.​എ​സ്.​എ​ഫ്.​ഡി.​സി ചെ​യ​ർ​മാ​ൻ ലെ​നി​ൻ രാ​ജേ​ന്ദ്ര​ൻ, സാം​സ്​​കാ​രി​ക ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പി. ​ശ്രീ​കു​മാ​ർ, ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി വൈ​സ്​ ചെ​യ​ർ​പേ​ഴ്സ​ൺ ബീ​ന പോ​ൾ, ജൂ​റി മെം​ബ​ർ​മാ​രാ​യ ആ​ൻ​ഡ്രൂ വ​യ​ൽ, റി​തു സ​രി​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ക​മ​ൽ സ്വാ​ഗ​ത​വും അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി മ​ഹേ​ഷ് പ​ഞ്ചു ന​ന്ദി​യും പ​റ​ഞ്ഞു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:idsffk 2017banned documentaries
News Summary - idsffk 2017
Next Story