Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightജ​ന​പ്രി​യ ചി​ത്ര​ം...

ജ​ന​പ്രി​യ ചി​ത്ര​ം ‘​െഎ ​സ്​​റ്റി​ല്‍ ഹൈ​ഡ് ടു ​സ്‌​മോ​ക്​’

text_fields
bookmark_border
ജ​ന​പ്രി​യ ചി​ത്ര​ം ‘​െഎ ​സ്​​റ്റി​ല്‍ ഹൈ​ഡ് ടു ​സ്‌​മോ​ക്​’
cancel

തി​രു​വ​ന​ന്ത​പു​രം: ​അന്താരാഷ്​​ട്ര ചലച്ചിത്ര മേളയിൽ ജ​ന​പ്രി​യ ചി​ത്ര​ത്തി​നു​ള്ള പു​ര​സ്‌​കാ​രം അ​ള്‍ജീ​രി​യ​ന്‍ സം​വി​ധാ​യി​ക റെ​യ്ഹാ​ന ഒ​ബെ​യ്‌​മെ​റു​ടെ ‘ഐ ​സ്​​റ്റി​ല്‍ ഹൈ​ഡ് ടു ​സ്‌​മോ​ക്കി’​ന് ല​ഭി​ച്ചു. ആ​ഭ്യ​ന്ത​ര സം​ഘ​ര്‍ഷ​ങ്ങ​ളി​ല്‍ സ്ത്രീ ​ശ​രീ​ര​ങ്ങ​ള്‍ എ​ങ്ങ​നെ പ്ര​തി​രോ​ധി​ക്കു​ന്നു​വെ​ന്ന് തീ​വ്ര​ത​യോ​ടെ ആ​വി​ഷ്‌​ക​രി​ച്ച​താ​യി​രു​ന്നു ചി​ത്രം. ലോ​ക​മെ​മ്പാ​ടു​മു​ള്ള സ്ത്രീ ​ജീ​വി​ത​ങ്ങ​ള്‍ക്ക് അം​ഗീ​കാ​രം സ​മ​ര്‍പ്പി​ക്കു​ന്നു​വെ​ന്ന് പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി സം​വി​ധാ​യി​ക റെ​യ്ഹാ​ന പ​റ​ഞ്ഞു. 

മേ​ള​യു​ടെ ആ​ർ​ട്ടി​സ്​​റ്റ്​ ഡ​യ​റ​ക്ട​റും ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ ബീ​നാ​പോ​ളാ​ണ് അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്. ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് സ​മാ​പ​ന​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ നൂ​റോ​ളം തി​യ​റ്റ​റു​ക​ൾ നി​ർ​മി​ക്കു​ന്ന പ​ദ്ധ​തി പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ടു​ത്ത ഏ​പ്രി​ലോ​ടു​കൂ​ടി ഫെ​സ്​​റ്റി​വ​ൽ കോം​പ്ല​ക്സി​നു​ള്ള പ​ണി ആ​രം​ഭി​ക്കു​മെ​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സാം​സ്കാ​രി​ക​മ​ന്ത്രി എ.​കെ. ബാ​ല​ൻ പ​റ​ഞ്ഞു. ചി​ത്രാ​ഞ്​​ജ​ലി സ്​​റ്റു​ഡി​യോ​യി​ലെ 10 ഏ​ക്ക​ർ സ്ഥ​ല​മാ​ണ് പ​ദ്ധ​തി​ക്കാ​യി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

25ാമ​ത്തെ ഐ.​എ​ഫ്.​എ​ഫ്.​കെ ഫെ​സ്​​റ്റി​വ​ൽ കോം​പ്ല​ക്സി​ൽ ന​ട​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. റ​ഷ്യ​ൻ സം​വി​ധാ​യ​ക​ൻ അ​ല​ക്സാ​ണ്ട​ർ സൊ​ക്കു​റോ​വി​ന് സ​മ​ഗ്ര​സം​ഭാ​വ​ന​ക്കു​ള്ള പു​ര​സ്കാ​രം മ​ന്ത്രി എ.​കെ. ബാ​ല​ൻ സ​മ്മാ​നി​ച്ചു. നി​ശാ​ഗ​ന്ധി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മേ​യ​ർ വി.​കെ. പ്ര​ശാ​ന്ത്, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് വി.​കെ. മ​ധു, ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ക​മ​ൽ, ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ ലെ​നി​ൻ രാ​ജേ​ന്ദ്ര​ൻ, കെ.​ടി.​ഡി.​സി ചെ​യ​ർ​മാ​ൻ എം. ​വി​ജ​യ​കു​മാ​ർ, ജൂ​റി ചെ​യ​ർ​മാ​ൻ മാ​ർ​ക്കോ മു​ള്ള​വ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. സാം​സ്കാ​രി​ക സെ​ക്ര​ട്ട​റി റാ​ണി ജോ​ർ​ജ് സ്വാ​ഗ​ത​വും ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി മ​ഹേ​ഷ് പ​ഞ്ചു ന​ന്ദി​യും പ​റ​ഞ്ഞു. സു​വ​ർ​ണ​ച​കോ​രം നേ​ടി​യ ‘വാ​ജി​ബ്’ നി​ശാ​ഗ​ന്ധി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iffkmoviesmalayalam newsFilim festivalIFFK 2017
News Summary - I still had to smoke got audience award in iffk-Movies
Next Story