Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightദിലീപ്​ ഇന്ന്​ ജാമ്യ...

ദിലീപ്​ ഇന്ന്​ ജാമ്യ ഹരജി നൽകില്ല; നാദിർഷയുടെ  മുൻകൂർ ജാമ്യ ഹരജി പരിഗണനക്ക്​

text_fields
bookmark_border
ദിലീപ്​ ഇന്ന്​ ജാമ്യ ഹരജി നൽകില്ല; നാദിർഷയുടെ  മുൻകൂർ ജാമ്യ ഹരജി പരിഗണനക്ക്​
cancel
കൊ​ച്ചി: യു​വ​ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച കേ​സി​ൽ സം​വി​ധാ​യ​ക​ൻ നാ​ദി​ർ​ഷ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യ ഹ​ര​ജി ബു​ധ​നാ​ഴ്​​ച കോ​ട​തി പ​രി​ഗ​ണി​ക്കും. അ​തേ​സ​മ​യം, ദി​ലീ​പ്​ ജാ​മ്യ ഹ​ര​ജി ബു​ധ​നാ​ഴ്​​ച ന​ൽ​കാ​നി​ട​യി​ല്ല. ഇൗ​മാ​സം ഏ​ഴി​ന്​ ന​ൽ​കി​യ നാ​ദി​ർ​ഷ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യ ഹ​ര​ജി പി​റ്റേ​ദി​വ​സം അ​വ​ധി​ക്കാ​ല ബെ​ഞ്ചി​​െൻറ പ​രി​ഗ​ണ​ന​ക്കെ​ത്തി​യെ​ങ്കി​ലും 13​ന്​ ​പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റു​ക​യാ​യി​രു​ന്നു. 

ജാ​മ്യ ഹ​ര​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന സ്​​ഥി​രം ബെ​ഞ്ച്​ മു​മ്പാ​കെ 112ാമ​ത്തെ ഇ​ന​മാ​യാ​ണ്​ ബു​ധ​നാ​ഴ്​​ച മു​ൻ​കൂ​ർ ജാ​മ്യ ഹ​ര​ജി എ​ത്തു​ക. അ​തേ​സ​മ​യം, ദി​ലീ​പി​​െൻറ ജാ​മ്യ ഹ​ര​ജി  ഇൗ​യാ​ഴ്​​ച​ത​ന്നെ ന​ൽ​കാ​ൻ ഉ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ബു​ധ​നാ​ഴ്​​ച​യു​ണ്ടാ​വി​ല്ലെ​ന്ന്​ അ​ഭി​ഭാ​ഷ​ക​ൻ പ​റ​ഞ്ഞു.ഇ​തു​വ​രെ പ​ല​ത​വ​ണ ​േചാ​ദ്യം ചെ​യ്​​തി​ട്ടും ത​നി​ക്കെ​തി​രെ തെ​ളി​വ്​ ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​റ​സ്​​റ്റ്​ ചെ​യ്​​ത്​ ജ​യി​ലി​ല​ട​ച്ച്​ തെ​ളി​വു​ണ്ടാ​ക്കാ​ൻ ​​ശ്ര​മം ന​ട​ത്തു​ന്നു​വെ​ന്ന​ത​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ നാ​ദി​ർ​ഷ മു​ൻ​കൂ​ർ ജാ​മ്യ ഹ​ര​ജി ന​ൽ​കി​യി​ട്ടു​ള്ള​ത്. ഇ​പ്പോ​ൾ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ തെ​റ്റാ​യ മൊ​ഴി ന​ൽ​കാ​ൻ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്​​ഥ​ർ സ​മ്മ​ർ​ദം ​െച​ലു​ത്തു​ക​യാ​ണെ​ന്ന്​ ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. മാ​ന​സി​ക സ​മ്മ​ർ​ദം​മൂ​ലം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടേ​ണ്ടി വ​ന്നു. 

സു​പ്രീം കോ​ട​തി നി​ർ​ദേ​ശ​ങ്ങ​ളു​ൾ​പ്പെ​ടെ ക്രി​മി​ന​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​​െ​പ്പ​ട്ട വ്യ​വ​സ്​​ഥ​ക​ളൊ​ന്നും പാ​ലി​ക്കാ​ത്ത അ​ന്വേ​ഷ​ണ​മാ​ണ്​ ന​ട​ക്കു​ന്ന​ത്. കേ​സി​​െൻറ ശ​രി​യാ​യ രൂ​പം ത​ന്നെ മാ​റ്റി ഹ​ര​ജി​ക്കാ​ര​ന​ട​ക്കം നി​ര​പ​രാ​ധി​ക​ളെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. അ​നാ​വ​ശ്യ തെ​ളി​വു​ക​ളു​ണ്ടാ​ക്കാ​ൻ പൊ​ലീ​സ്​ ശ്ര​മി​ക്കു​ക​യാ​ണ്. 
ഇ​തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ തെ​റ്റാ​യ മൊ​ഴി ന​ൽ​കാ​ൻ ​പ്രേ​രി​പ്പി​ക്കു​ന്ന​ത്. തെ​ളി​വു​ണ്ടാ​ക്കാ​ൻ അ​റ​സ്​​റ്റ്​ ചെ​യ്​​ത്​ ജ​യി​ലി​ലി​ട്ട്​ സ​മ്മ​ർ​ദം ചെ​ലു​ത്തു​മെ​ന്ന്​ ഭ​യ​മു​ള്ള​തി​നാ​ൽ അ​റ​സ്​​റ്റ്​ ത​ട​യ​ണ​മെ​ന്നാ​ണ്​ നാ​ദി​ർ​ഷ​യു​ടെ ഹ​ര​ജി​യ​ി​ലെ ആ​വ​ശ്യം.

ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ൽ 60 ദി​വ​സം പൂ​ർ​ത്തി​യാ​ക്കി​യെ​ങ്കി​ലും നാ​ദി​ർ​ഷ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യ ഹ​ര​ജി പ​രി​ഗ​ണി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ബു​ധ​നാ​ഴ്​​ച ജാ​മ്യ ഹ​ര​ജി ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന്​ ദി​ലീ​പി​​െൻറ അ​ഭി​ഭാ​ഷ​ക​ർ തീ​രു​മാ​നി​ച്ച​തെ​ന്നാ​ണ്​ അ​റി​യു​ന്ന​ത്. പ​ൾ​സ​ർ സു​നി​ക്ക്​ നാ​ദി​ർ​ഷ മു​ഖേ​ന പ​ണം കൈ​മാ​റി​യെ​ന്ന​ത​ട​ക്ക​മു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ പ്രോ​സി​ക്യൂ​ഷ​ൻ ബു​ധ​നാ​ഴ്​​ച കോ​ട​തി​യെ അ​റി​യി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. നാ​ദി​ർ​ഷ​ക്ക്​ ജാ​മ്യം ന​ൽ​കു​ന്ന​ത്​ ത​ട​യാ​ൻ പ്രോ​സി​ക്യൂ​ഷ​ൻ ഉ​ന്ന​യി​ക്കു​ന്ന വാ​ദ​മു​ഖ​ങ്ങ​ൾ​കൂ​ടി പ​ഠി​ച്ച​ശേ​ഷ​മാ​കും ദി​ലീ​പ്​ ജാ​മ്യ ഹ​ര​ജി സ​മ​ർ​പ്പി​ക്കു​ക. ദി​ലീ​പു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ളു​ടെ മ​റു​വ​ശം ജാ​മ്യ ഹ​ര​ജി​യി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ ഇ​തി​ലൂ​ടെ അ​വ​സ​രം ല​ഭി​ക്കു​മെ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ട​ൽ. വ്യാ​ഴാ​ഴ്​​ച​യോ വെ​ള്ളി​യാ​ഴ്​​ച​യോ ആ​കും ദി​ലീ​പ്​ ജാ​മ്യ ഹ​ര​ജി ന​ൽ​കു​ക. ഇൗ ​ശ​നി​യാ​ഴ്​​ച ഹൈ​കോ​ട​തി​ക്ക്​ പ്ര​വൃ​ത്തി​ദി​ന​മാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bailkerala newsnadirshaactress attack casemalayalam newsActor Dileep
News Summary - Dileep not to approach court for bail- Kerala news
Next Story