കൊതുക് ശല്യത്തിനി​െട ജയിലിൽ ദിലീപിന്​ അത്താഴപ്പട്ടിണിയും

10:32 AM
16/07/2017

ആലുവ: മൂന്നു ദിവസത്തെ ഇടവേളക്കുശേഷം ആലുവ സബ് ജയിലിൽ വീണ്ടും എ​ത്തിയ നടൻ ദിലീപിനെ കാത്തിരുന്നത്​​ അത്താഴപ്പട്ടിണി. ജയിലിലെ ആദ്യരാ​ത്രി​െയപ്പോലെ രൂക്ഷമായ കൊതുക് ശല്യത്തിന്​ പുറമെയാണ​്​ ഇക്കുറി പട്ടിണിയും കിടക്കേണ്ടിവന്നത്​. സമയം വൈകിയെത്തിയതിനാൽ ജയിൽഭക്ഷണം കിട്ടാതിരുന്നതാണ്​ കാരണം​. ജയിൽ നിയമപ്രകാരം പുറത്തുനിന്ന് ഭക്ഷണം കൊണ്ടുവരാനും കഴിയില്ല. ഇതാണ് മുന്തിയ ഭക്ഷണശാലകളുടെ കൂടി ഉടമയായ നായകനെ പട്ടിണിയുടെ വില അറിയിച്ചത്. 

ജയിലില്‍ നാലിനും അഞ്ചിനും ഇടയിലാണ് രാത്രിഭക്ഷണം വിതരണം ചെയുന്നത്. ആ സമയത്ത് രജിസ്​റ്ററില്‍ പേരുള്ളവര്‍ക്കാണ് നല്‍കുക. പിന്നീട് ആരു വന്നാലും ഭക്ഷണം നല്‍കുന്ന പതിവ് സബ് ജയിലിലില്ല. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയശേഷം ശനിയാഴ്ച വൈകീട്ട് 5.35നാണ്​ ദിലീപിനെ ജയിലില്‍ എത്തിച്ചത്. അതിനുമുമ്പ് തന്നെ ഭക്ഷണ വിതരണം പൂർത്തിയായിരുന്നു. തടവുകാരില്‍ ആരെങ്കിലും ഭക്ഷണം വാങ്ങിവെച്ചശേഷം കഴിക്കാതെ പങ്കു​െവച്ചെങ്കില്‍ മാത്രമാണ് വൈകിയെത്തുന്നവർക്ക്  ഭക്ഷണം ലഭിക്കുക. ഇതേ രീതിയില്‍ തടവുകാരിൽ ആർക്കെങ്കിലും അനുകമ്പ തോന്നിയിട്ടുണ്ടെങ്കിലേ പേരിനെങ്കിലും എന്തെങ്കിലും കഴിക്കാൻ കഴിഞ്ഞിട്ടുണ്ടാകൂ. എന്നാൽ, ജയിലിൽ പ്രതികൾക്ക് നൽകുന്ന ഭക്ഷണം പലപ്പോഴും ഒരാൾക്ക് പോലും വിശപ്പടക്കാൻ മതിയാകുന്നതല്ല.

ചോദ്യം ചെയ്യാൻ പൊലീസ് കസ്​റ്റഡിയില്‍ വാങ്ങിയ ദിവസങ്ങളിൽ ദിലീപിന് പൊലീസ് ക്ലബില്‍വെച്ചാണ്​ ഭക്ഷണം നല്‍കിയിരുന്നത്. പുറത്തെ ഹോട്ടലുകളില്‍നിന്ന് വാങ്ങിയാണ് ഭക്ഷണമെത്തിച്ചിരുന്നത്. തെളിവെടുപ്പിന്പോയപ്പോള്‍ മാധ്യമങ്ങളും ജനങ്ങളും വളയുന്നത്​​​ മുന്നിൽകണ്ട്​ പൊലീസ് കാവലില്‍ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കിയിരുന്നു. 

ആദ്യരാത്രി കിടന്ന രണ്ടാം നമ്പര്‍ സെല്ലാണ്​  ഇത്തവണയും ദിലീപിന് നല്‍കിയിരിക്കുന്നത്. ശനിയാഴ്​ചയും കൂവലോടെയാണ് ദിലീപിനെ ജയിലിലേക്ക് വരവേറ്റത്. അനുകൂലികളെന്നു തോന്നിക്കുന്ന ചിലർ ജയ് വിളിച്ചു. ഇതോടെ മറ്റുള്ളവരുടെ കൂവലി​​െൻറ ശക്തി കൂടി. അതിനുശേഷം അനുകൂലികളുടെ ശബ്​ദം കേട്ടില്ല. അനുകൂല മുദ്രാവാക്യം കേട്ടപ്പോൾ അവരെ നോക്കി ചിരിച്ച്​ കൈയുയര്‍ത്തി കാട്ടാനും ദിലീപ്​ മറന്നില്ല.  
 

COMMENTS