ദിലീപ്​ ആവശ്യപ്പെട്ടു; മറ്റാരും ഇതറിയരുത്​

09:52 AM
16/07/2017
dileep_pulsar suni

കൊ​ച്ചി: ന​ടി​ ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി പൊ​ലീ​സ്. ന​മ്മ​ൾ ര​ണ്ടു​പേ​ര​ല്ലാ​തെ മ​റ്റാ​രും ഇ​ത​റി​യ​രു​തെ​ന്ന്​ പ്ര​ത്യേ​കം നി​ർ​ദേ​ശി​ച്ചാ​ണ്​ പ​ൾ​സ​ർ സു​നി​യെ ദി​ലീ​പ്​ ക്വ​േ​ട്ട​ഷ​ൻ ഏ​ൽ​പി​ച്ച​ത്. ക്വ​േ​ട്ട​ഷ​ൻ ടീ​മി​ലെ മ​റ്റം​ഗ​ങ്ങ​ൾ മി​ക​ച്ച​വ​രാ​ക​ണ​മെ​ന്നും ദി​ലീ​പ്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
2012ൽ ​സു​നി മ​റ്റൊ​രു ന​ടി​യെ​യും സ​മാ​ന​രീ​തി​യി​ൽ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. ഇ​താ​ണ്​ സു​നി​യെ കൃ​ത്യം ഏ​ൽ​പി​ക്കാ​ൻ ദി​ലീ​പി​നെ പ്രേ​രി​പ്പി​ച്ച​ത്.

ക്വ​േ​ട്ട​ഷ​ൻ ഉ​റ​പ്പി​ക്ക​ലും അ​ഡ്വാ​ൻ​സ്​ ന​ൽ​ക​ലു​മ​ട​ക്കം കാ​ര്യ​ങ്ങ​ൾ നേ​രി​ട്ടാ​ണ്​ ന​ട​ത്തി​യ​ത്. ക്വ​േ​ട്ട​ഷ​ൻ ഏ​ൽ​പി​ച്ച​ത്​ താ​നാ​ണെ​ന്ന്​ സം​ഘ​ത്തി​ലെ മ​റ്റം​ഗ​ങ്ങ​ൾ​പോ​ലും അ​റി​യ​രു​തെ​ന്ന്​ ദി​ലീ​പ്​ പ്ര​ത്യേ​കം നി​ഷ്​​ക​ർ​ഷി​ച്ചു. മു​ൻ​പ​രി​ച​യ​മു​ള്ള​വ​രെ തെ​ര​ഞ്ഞെ​ടു​ത്ത്​ സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി കു​റ്റ​മ​റ്റ രീ​തി​യി​ൽ ക്വ​േ​ട്ട​ഷ​ൻ ന​ട​പ്പാ​ക്കാ​നാ​യി​രു​ന്നു ദി​ലീ​പി​​​െൻറ നി​ർ​ദേ​ശം. താ​നു​മാ​യി നേ​രി​ട്ട്​ ഫോ​ണി​ൽ സം​സാ​രി​ക്കു​ന്ന​തി​ൽ​നി​ന്ന്​ സു​നി​യെ ക​ർ​ശ​ന​മാ​യി വി​ല​ക്കി​യി​രു​ന്നു. 

അ​തു​കൊ​ണ്ടാ​ണ്​ മാ​നേ​ജ​ർ അ​പ്പു​ണ്ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത്. എ​ന്നാ​ൽ, ഇൗ ​സ​മ​യ​ത്തെ​ല്ലാം സ​മീ​പം ദി​ലീ​പും ഉ​ണ്ടാ​യി​രു​െ​ന്ന​ന്നാ​ണ്​ പൊ​ലീ​സ്​ പ​റ​യു​ന്ന​ത്. ത​ങ്ങ​ൾ ത​മ്മി​ലെ ബ​ന്ധം വ്യ​ക്ത​മാ​ക്കു​ന്ന തെ​ളി​െ​വാ​ന്നും ഇ​ല്ലാ​തി​രി​ക്കാ​നും ദി​ലീ​പും സു​നി​യും ശ്ര​ദ്ധി​ച്ചു. പ​ദ്ധ​തി പാ​ളി​യാ​ൽ എ​ല്ലാ​വ​രും കു​ടു​ങ്ങു​മെ​ന്നാ​യി​രു​ന്നു ക്വ​േ​ട്ട​ഷ​ൻ സം​ഘ​ത്തി​ന്​ ദി​ലീ​പി​​​െൻറ മു​ന്ന​റി​യി​പ്പ്.

COMMENTS