Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightനടി മഞ്​ജുവാര്യർക്ക്​...

നടി മഞ്​ജുവാര്യർക്ക്​ നേരെ സൈബർ ആക്രമണം

text_fields
bookmark_border
നടി മഞ്​ജുവാര്യർക്ക്​ നേരെ സൈബർ ആക്രമണം
cancel

നടി മഞ്​ജുവാര്യർക്ക്​ നേരെ സൈബർ ആക്രമണം. കമല സുരയ്യയുടെ ജീവിതകഥ ആസ്​പദമാക്കി കമൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയാവുന്നതിനെ എതിർത്താണ് ചിലർ ഫേസ്ബുക്കിൽ രംഗത്തെത്തിയത്. മഞ്​ജു പ്രധാന കഥാപാത്രമായെത്തുന 'കെയർ ഒാഫ്​ സൈറ ബാനു' എന്ന ചിത്രത്തിലെ തട്ടമിട്ടുകൊണ്ടുള്ള ചിത്രം മഞ്​ജു ഫേസ്​ബുക്ക്​ പ്രൊഫൈൽ പിക്​ചർ ആക്കിയിരുന്നു. ഇതിന്​ താഴെയാണ്​ മഞ്​ജുവിനെ അവഹേളിക്കുന്ന ഭാഷയിൽ കമൻറുകൾ പ്രത്യക്ഷപ്പെട്ടത്​. 

രാജ്യത്തോടുള്ള വെല്ലുവിളിയാണ്  മഞ്​ജുവി​െൻറ തീരുമാനം എന്നാണ്​ ചിലരുടെ കമൻറ്​. വിദ്യബാലൻ സ്​ക്രിപ്റ്റ്​ വായിച്ച്​ ഗൂഢലക്ഷ്യം മനസിലാക്കി ഒഴിവാക്കിയ സിനിമ മഞ്​ജു ഏറ്റെടുത്തത്​ ശരിയായില്ലെന്നാണ് മറ്റു ചില കമൻറ്​.  പിറന്ന സമുദായത്തെ ഉപേക്ഷിച്ച്​ മാധവിക്കുട്ടിക്ക്​ ഉണ്ടായ അനുഭവം മഞ്​ജുവിന്​ ഉണ്ടാവരുതെന്ന പ്രാർഥനകളും കമൻറുകളുടെ കൂട്ടത്തിലുണ്ട്​. അസിഹിഷ്​ണുതയുമായി ബന്ധപ്പെട്ട പ്രശ്​നങ്ങളിൽ സംവിധായകൻ കമലിന്​ പിന്തുണ അറിയിച്ചതിനുള്ള ഉപകാര സ്​മരണയായാണ്​ മഞ്​ജുവിന്​ ആമിയുടെ വേഷം ലഭിച്ചെന്നാണ് ചിലരുടെ കണ്ടെത്തൽ. 

എന്നാൽ, മഞ്​ജുവി​നെ പിന്തുണച്ചും  കമൻറുകൾ വന്നിട്ടുണ്ട്​. ഭീഷണികൾ വകവെക്കാതെ ധൈര്യപൂർവം കഥാപാത്രത്തെ ഏ​െറ്റടുക്കണമെന്നാണ്​ ഇവർ ആവശ്യപ്പെടുന്നു​. മഞ്​ജുവി​െൻറ കരിയറിലെ മികച്ച ചിത്രമായിരിക്കും ആമിയെന്നും ഇവർ പറയുന്നു. 

ചിത്രത്തിൽ ആദ്യം നായികയായി നിശ്​ചയിച്ചിരുന്നത്​ ബോളിവുഡ്​ നടി വിദ്യാബാലനെയായിരുന്നു. എന്നാൽ, സിനിമയുടെ ചിത്രീകരണം തുടങ്ങാൻ അഞ്ച്​ ദിവസം മാത്രം ശേഷിക്കെ വിദ്യാബാലൻ സിനിമയിൽ നിന്ന്​ പിൻമാറുകയായിരുന്നു. ഇതിനെ തുടർന്നാണ്​  മഞ്​ജു നായികയാവുന്നത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manju Warrier
News Summary - cyber attack against manju warrier
Next Story