Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right'അവൾ പീഡനം...

'അവൾ പീഡനം ആവർത്തിക്കുന്നത് കേട്ട് ആനന്ദിക്കണമായിരുന്നോ?' സലീകുമാറിനോട് ഭാഗ്യലക്ഷ്മി

text_fields
bookmark_border
അവൾ പീഡനം ആവർത്തിക്കുന്നത് കേട്ട് ആനന്ദിക്കണമായിരുന്നോ? സലീകുമാറിനോട് ഭാഗ്യലക്ഷ്മി
cancel

തിരുവനന്തപുരം: ആക്രമണത്തിന് ഇരയായ നടിയെ നുണ പരിശോധക്ക് വിധേയമാക്കണമെന്ന പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി നടിയും ഡബ്ബിങ് ആർടിസ്റ്റുമായ ഭാഗ്യലക്ഷ്മി. സിനിമാ മേഖലയിൽ സത്രീകൾക്ക് വേണ്ടി രൂപീകരിച്ച സംഘടനയെയും ഭാഗ്യലക്ഷ്മി വിമർശിക്കുന്നു. നടൻ സലീംകുമാറിന്‍റെ പ്രസ്താവനയിൽ ദു:ഖം തോന്നി എന്ന് തുടങ്ങുന്ന ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ എങ്ങിനെയാണ് താങ്കൾക്ക് ഇത്തരത്തിൽ നീചമായി അഭിപ്രായം പറയാൻ സാധിച്ചത് എന്നും ചോദിക്കുന്നു.

വല്ലാതെ ക്രൂരമായിരുന്നു ആ പ്രസ്താവന എന്ന് പറയുന്ന ഭാഗ്യലക്ഷ്മി പെൺമക്കളെക്കുറിച്ച് ഓർത്തില്ലേ എന്നും നുണപരിശോധനയിലൂടെ ഇനിയും അവളാ പീഡനം ആവർത്തിക്കുന്നത് താങ്കൾക്ക് കേട്ട് ആസ്വദിക്കണമായിരുന്നോ എന്നും സലീം കുമാറിനോട് ചോദിക്കുന്നു.  

വൈകിയാണെങ്കിലും താങ്കളാ പോസ്റ്റ് ഡിലീറ്റ് ചെയ്തത്, ഖേദം തോന്നിയിട്ടൊന്നുമായിരിക്കില്ല.. സമൂഹത്തിന്‍റെയും മാധ്യമങ്ങളുടെയും വിമർശനം ഭയന്ന് തന്നെയാണെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ പറയുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

ഒരു സിനിമയുടെ ഷൂട്ടിങ് തിരക്കായത്കൊണ്ടും ആ സ്ഥലത്ത് തീരെ കവറേജ് ഇല്ലാത്തതുകൊണ്ടും രാവിലെ ഏഴുമണിക്ക് പോവുകയും രാത്രി 10 മണിക്ക് മുറിയിൽ എത്തുകയും ചെയ്യുമ്പോൾ മാത്രമാണ് വാർത്തകൾ അറിയുന്നത്..ഏറ്റവും ദുഖം തോന്നിയത് നടൻ സലീം കുമാറിന്റെ പ്രസ്താവനയാണ്. ആ പെൺകുട്ടി അന്ന് രാത്രി കാറിൽ ആ നാല് നരജന്മങ്ങളുടെയിടയിൽ അനുഭവിച്ച വേദനയും അപമാനവും ഭീതിയും മനസ്സാക്ഷിയുളള ഒരാളും മറക്കില്ല. ആ വേദന ഒരു പെൺകുട്ടിയുടെ അച്ഛന്‍റെ സ്ഥാനത്ത് നിൽക്കുന്നവർക്കേ മനസിലാവൂ.

എങ്ങിനെയാണ് താങ്കൾക്ക് ഇത്തരത്തിൽ നീചമായി അഭിപ്രായം പറയാൻ സാധിച്ചത്? പെൺമക്കളെക്കുറിച്ച് ഓർത്തില്ലേ സലീം കുമാർ?അതോ അന്ന് ആ പെൺകുട്ടി അനുഭവിച്ചത് പോരാ എന്ന് തോന്നിയോ താങ്കൾക്ക്? നുണപരിശോധനയിലൂടെ ഇനിയും അവളാ പീഡനം ആവർത്തിക്കുന്നത് താങ്കൾക്ക് കേട്ട് ആസ്വദിക്കണമായിരുന്നോ? വല്ലാത്ത ക്രൂരമായിരുന്നു ആ പ്രസ്താവന.

വൈകിയാണെങ്കിലും താങ്കളാ പോസ്റ്റ് ഡിലീറ്റ് ചെയ്തത്, ഖേദം തോന്നിയിട്ടൊന്നുമായിരിക്കില്ല..സമൂഹത്തിന്റേയും
മാധ്യമങ്ങളുടെയും വിമർശനം ഭയന്ന് തന്നെയാണ്..എന്തിന്റെ പേരിലായാലും മായ്ച്ചതിൽ സന്തോഷം..
ഇവിടെ മലയാള സിനിമയിൽ ഒരു സ്ത്രീ സംഘടന ഉണ്ടാക്കിയവരിൽ ആരും അറിഞ്ഞില്ലേ ഇദ്ദേഹത്തിന്‍റെ ഈ നല്ല വാക്കുകൾ.?

നിങ്ങൾക്ക് തോന്നുന്ന കാര്യത്തിന് മാത്രമേ പ്രതികരിക്കൂ എന്നാണോ സംഘടനാ തീരുമാനം?..Women collective ആണോ Women Selective ആണോ...

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salim kumarbhagyalakshmiactress attackpulsar suniActor Dileep
News Summary - Bhagyalakshmi against actor Salimkumar
Next Story