Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightസിനിമയില്ലാഞ്ഞിട്ടല്ല...

സിനിമയില്ലാഞ്ഞിട്ടല്ല മാറി നിന്നത് -ബാബു ആന്‍റണി

text_fields
bookmark_border
Babu-antoney
cancel

സിനിമയില്ലാതിരുന്നിട്ടോ പരാജയമുണ്ടാ‍യിട്ടോ അല്ല മാറി നിന്നതെന്ന് നടൻ ബാബു ആന്‍റണി. സിനിമയില്‍ ഒരുപാട് മുന്നോട്ട് പോകാന്‍ സാധിച്ചിട്ടില്ല.  മുന്നോട്ട് പോകുമ്പോള്‍ ഒരു പാട് ആളുകള്‍ വലിച്ചിടാന്‍ നോക്കുമെന്നും അദ്ദേഹം മീഡിയ വണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

ഒരിടവേളയ്ക്ക് ശേഷം അഭിനയിക്കുന്ന കായംകുളം കൊച്ചുണ്ണിയില്‍ കൊച്ചുണ്ണിയുടെ ഗുരുവായിട്ടാണ് ഞാന്‍ അഭിനയിക്കുന്നത്. കരിയറിലെ മികച്ച വേഷമാണത്. നല്ല കഥാപാത്രങ്ങള്‍ ഒരു പാട് ചെയ്തിട്ടുണ്ട്. വൈശാലിയിലെ രാജാവ്, ശയനത്തിലെ തോമ..അങ്ങിനെയുള്ള കഥാപാത്രങ്ങളെല്ലാം അത്തരത്തിലുള്ളതാണ്. ഇടവേള നല്‍കിയിട്ടും ഇടക്ക് 'എസ്ര' പോലുള്ള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ നിന്നും മാറി നിന്നിട്ടും തനിക്ക് വേണ്ടി കാത്തിരുന്ന ആരാധകർക്ക് നന്ദിയുണ്ടെന്നും ബാബു ആന്‍റണി പറഞ്ഞു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:movie newsmalayalam moviesBabu antoney
News Summary - Babu Antoney says His Film-Movie News
Next Story