Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഫഹദിനെ നായകനാക്കി...

ഫഹദിനെ നായകനാക്കി ​'ട്രാൻസു'മായി അൻവർ റഷീദ്​

text_fields
bookmark_border
ഫഹദിനെ നായകനാക്കി ​ട്രാൻസുമായി അൻവർ റഷീദ്​
cancel

ഉസ്​താദ്​ ഹോട്ടൽ​ പുറത്തിറങ്ങി അഞ്ച്​ വർഷത്തിന്​ ശേഷം പുതിയ സിനിമയുമായി അൻവർ റഷീദ്​. ഫഹദ്​ ഫാസിലിനെ നായകനാക്കി 'ട്രാൻസ്'​ എന്ന സിനിമയിലൂടെയാണ്​ അൻവർ റഷീദ്​ മലയാള സിനിമയിലേക്കുള്ള തിരിച്ച്​ വരവ്​ നടത്തുന്നത്​. ചിത്രത്തി​​​െൻറ ഫസ്​റ്റ്​ ലുക്ക്​ പോസ്​റ്ററും അൻവർ റഷീദ്​ പുറത്ത്​ വിട്ടു. ഫഹദിനൊപ്പം സൗബിൻ ഷാഹിർ, വിനായകൻ, ശ്രീനാഥ്​ ഭാസി, ചെമ്പൻ വിനോദ്​ എന്നിവരും അഭിനയിക്കും. സംവിധായകൻ അൽഫോൺസ്​ പുത്രനും സിനിമയിൽ ​ഒരു പ്രധാന കഥാപാത്രത്തെ അവരതിപ്പിക്കുന്നുണ്ട്​.

അമൽ നീരദ്​ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തി​​​െൻറ സൗണ്ട്​ ഡിസൈൻ ഒാസ്​കാർ ജേതാവ്​ റസൂൽ പൂക്കുട്ടിയാണ്​. വിൻസ​​െൻറ വടക്ക​േൻറതാണ്​ രചന. ജാക്​സൺ വിജയൻ സംഗീതം, പ്രവീൺ പ്രഭാകർ എഡിറ്റിംഗ്​, അജയൻ ചാലിശ്ശേരി കലാസംവിധാനം എന്നിവരാണ്​ മറ്റ്​ അണിയറ പ്രവർത്തകർ. റഷീദ്​ എൻറർടെയിൻമ​​െൻറി​​​െൻറ ബാനറിൽ അൻവർ റഷീദ്​ തന്നെയാണ്​ ചിത്രത്തി​​​െൻറ നിർമാണം നിർവഹിക്കുന്നത്​. അമൽ നീരദി​​​െൻറയും അൻവർ റഷീദി​​​െൻറയും ഉടമസ്ഥതയിലുളള എ ആൻറ്​ എ റിലീസ്​ ചിത്രം തിയേറ്ററുകളിലെത്തിക്കും.

ഉസ്​താദ്​ ഹോട്ടലിന്​ ശേഷം അൻവർ റഷീദ്​ പുതിയ സിനിമകളൊന്നും സംവിധാനം ചെയ്​തിരുന്നില്ല. എന്നാൽ മലയാളത്തിൽ സൂപ്പർ ഹിറ്റായ പ്രേമം, ബാംഗ്ലൂർ ഡേയ്​സ്​ എന്നീ സിനിമകളുടെ നിർമാതാവ്​ അൻവർ റഷീദ്​ ആയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anvar rasheed
News Summary - anver rasheed announce ne filim trans
Next Story