Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightപറക്കാനൊരുങ്ങി...

പറക്കാനൊരുങ്ങി വിനീതിന്‍റെ എബി, ട്രെയിലർ പുറത്ത് 

text_fields
bookmark_border
പറക്കാനൊരുങ്ങി വിനീതിന്‍റെ എബി, ട്രെയിലർ പുറത്ത് 
cancel

വിനീത് ശ്രീനിവാസന്‍ നായകനായെത്തുന്ന 'എബി'യുടെ ട്രെയിലര്‍ എത്തി. നിവിൻ പോളിയാണ് ട്രെയിലർ പുറത്തിറക്കിയത്. പരസ്യരംഗത്ത് ശ്രദ്ധേയനായ ശ്രീകാന്ത് മുരളി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പറക്കണം എന്ന ആഗ്രഹം യാഥാര്‍ഥ്യമാക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. 

കുഞ്ഞിരാമായണത്തിനുശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ. വര്‍ക്കി നിര്‍മിക്കുന്ന ചിത്രത്തില്‍ മെറീന മൈക്കിളാണ് നായിക.  അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമ്മൂട്, സുധീര്‍ കരമന, ഹരീഷ് പേരടി, ബോളിവുഡ് താരം മനീഷ് ചൗധരി, വിനീതാ കോശി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. 

ഛായാഗ്രഹണം സുധീര്‍ സുരേന്ദ്രന്‍ നിര്‍വഹിക്കുന്നു. റഫീക്ക് അഹമ്മദ്, സന്തോഷ് വര്‍മ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍, അനില്‍ ജോണ്‍സണ്‍, ജെയ്‌സണ്‍ ജെ. നായര്‍ എന്നിവര്‍ സംഗീതം പകരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aju vargheesVineeth Sreenivasanaby
News Summary - ABY Malayalam Movie Official Trailer starring Vineeth Sreenivasan, Aju Varghese
Next Story