Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഇൗ ചാരൻ ഹൃദയങ്ങളുടെ...

ഇൗ ചാരൻ ഹൃദയങ്ങളുടെ ചോരനായിരുന്നു

text_fields
bookmark_border
ഇൗ ചാരൻ ഹൃദയങ്ങളുടെ ചോരനായിരുന്നു
cancel

പണ്ട്​... പണ്ട്​... ​ജയിംസ്​ ബോണ്ട്​ സിനിമകൾ റിലീസാകുന്നതും കാത്ത്​ ലോകം കൺമിഴിച്ചിരുന്ന കാലം. അന്ന്​ 007 എന്നാൽ ജെയിംസ്​ ബോണ്ടായിരുന്നില്ല. റോജർ മൂർ ആയിരുന്നു. ഒരു കൈയിൽ നിറഞ്ഞ മദിരാ ചഷകവും മറുകൈയിൽ ചുറ്റിപ്പിടിച്ച സുന്ദരിയുമായി കാസനോവ സ്റ്റൈലില്‍ പ്രേക്ഷക ഹൃദയം  കവർന്ന ​ജയിംസ്​ ബോണ്ട്​ എന്ന കഥാപാത്രത്തിന്​ റോജർ ജോർജ്​ മൂറിനോളം അനുയോജ്യനായ മറ്റൊരാൾ ഉണ്ടായിരുന്നില്ല.
ത്രീ പീസ്‌ സ്യൂട്ടും ടൈയും ധരിച്ച്​, ഇടതു മുട്ട്​ അൽപം മടക്കി തെല്ലൊന്നു കുനിഞ്ഞ്​ എതിരാളികളെ നോക്കി തുരുതുരെ വെടിയുതിർക്കുന്ന രൂപം ഒരു വൃത്തത്തിനുള്ളിലേക്ക്​ ചുരുങ്ങുമ്പോള്‍ സ്​ക്രീനിൽ നിറയുന്ന 007 എന്ന കോഡിനെ ലോകം വിളിച്ചത്​ ജെയിംസ്​ ബോണ്ടെന്നായിരുന്നു. ഒടുവിൽ നടൻ വിസ്​മൃതമാവുകയും കഥാപാത്രം നടനെ അപഹരിക്കുകയും ചെയ്​തപ്പോൾ റോജർ മൂർ എന്ന പേരുപോലും ജെയിംസ്​ ബോണ്ടായി മാറി.

എ​ഴുത്തുകാരനും പത്രപ്രവർത്തകനും ബ്രിട്ടീഷ്​ നേവൽ ഇൻറലിജൻസ്​ ഒാഫീസറുമായിരുന്ന ഇയാൻ ഫ്ലെമിങ്ങാണ്​ ‘ജെയിംസ്​ ബോണ്ട്​’ എന്ന കഥാപാത്രത്തെ സൃഷ്​ടിച്ചത്​. അപസർപ്പക നോവലുകളുടെ ശാഖയിൽ ഒരു വെട്ടിത്തിരുത്തലായിരുന്നു ബ്രിട്ടീഷ്​ ചാരനായ ബോണ്ടി​​​​െൻറ കഥയിലൂടെ ഫ്ലെമിങ്​ വരുത്തിയത്​. കൂർമ ബുദ്ധിയും തെളിവുകളുടെ പൊടിപ്പുകളും കൊണ്ട്​ അമ്പരപ്പിക്കുന്ന ആർതർ കോനൻ ഡോയലി​​​​െൻറ ‘ഷെർലക്​ ഹോംസി’ൽ നിന്ന്​ തികച്ചും വ്യത്യസ്​തനായിരുന്നു ബുദ്ധിയും ശക്​തിയും സാ​േങ്കതിക വിദ്യകളും കൊണ്ട്​ ഞെട്ടിച്ച ജെയിംസ്​ ബോണ്ട്‌.

ബ്രിട്ടിഷ്​ -അമേരിക്കൻ രാജ്യങ്ങളുടെ മുഖ്യ ശത്രുവായി കമ്മ്യൂണിസവും റഷ്യയും കത്തിനിന്ന അമ്പതുകളിലും അറുപതുകളില​ും ജെയിംസ്​ ബോണ്ട്​ എന്ന ചാരന്‍റെ സുവർണ കാലം കൂടിയായിരുന്നു. സാമ്രാജ്യത്വ സ്വപ്​നങ്ങൾ അധിനിവേശത്തി​​​​െൻറ ഭൂഖണ്ഡങ്ങൾ താണ്ടിയത്​ ജെയിംസ്​ ബോണ്ട്​ കഥാപാത്രങ്ങളിലൂടെയുമായിരുന്നു. 

1962ൽ ‘ഡോ. നോ’  എന്ന ചിത്രത്തിലൂടെയാണ് ജെയിംസ്​ ബോണ്ട്​ വെള്ളിത്തിരകളെ കീഴടക്കിത്തുടങ്ങിയത്​. ആദ്യ ​േബാണ്ടിന്​ ജീവൻ കൊടുക്കാൻ അവസരം കിട്ടിയത്​ വിഖ്യാത നടൻ സീൻ കോണറിക്കായിരുന്നു. വർഷം തോറും ഒന്ന്​ എന്ന കണക്കിന്​ ജെയിംസ്​ ബോണ്ട്​ ചിത്രങ്ങൾ പുറത്തിറങ്ങി. ‘ഫ്രം റഷ്യ വിത്ത്​ ലൗ’ (1963), ‘ഗോൾഡ്​ ഫിംഗർ (1964)’, ‘തണ്ടർബാൾ (1965)’, ‘യു ഒൺലി ലൈവ്​ ട്വൈസ്​ (1967)’ എന്നീ ചിത്രങ്ങളിൽ സീൻ കോണറി വേഷമിട്ടു.
1969ൽ ‘ഒാൺ ഹെർ മജസ്​റ്റിസ്​ സീക്രട്ട്​ സർവീസ്​’ എന്ന ചിത്രത്തിൽ ജോർജ്​ ലാസൻബിയെ ജെയിംസ്​ ​ബോണ്ടായി പരീക്ഷിച്ചെങ്കിലും അടുത്ത ഉൗഴത്തിൽ ‘ഡയമണ്ട്​സ്​ ഫോർ എവർ (1971)’ എന്ന ചിത്രത്തിൽ സീൻ കോണറി മടങ്ങിവന്നു.

‘ലിവ്​ ആൻറ്​ ലെറ്റ്​ ഡൈ’ എന്ന സിനിമയിലും സീൻ കോണറിയെയാണ്​ തീരുമാനി​ച്ചതെങ്കിലും  അദ്ദേഹം പിൻമാറുകയും റോജർ മൂറിനെ നിർദേശിക്കുകയുമായിരുന്നു. 1973ൽ ചിത്രം പുറത്തിറങ്ങി. പിന്നീട്​ ഒരു വ്യാഴവട്ടം സ്​ക്രീനിൽ ജെയിംസ്​ ബോണ്ടായി റോജർ മൂർ നിറഞ്ഞു. അതിനിടയിൽ ഒരുവട്ടംകൂടി സീൻ കോണറി ‘നെവർ സേ നെവർ എഗയ്​ൻ’ എന്ന ചിത്രത്തിൽ ജെയിംസ്​ ബോണ്ടായി. 

അക്കാലത്ത്​ ലോക സിനിമയിലെ പണംവാരി പടങ്ങളായിരുന്നു ജെയിംസ്​ ബോണ്ട്​ സീരീസ്​. ബയോ മെട്രിക്​ സംവിധാനവും ലേസർ ടെക്​നോളജിയും ആകാശത്തിലും വെള്ളത്തിലും സഞ്ചരിക്കുന്ന വിമാനങ്ങളും അടക്കമുള്ള സാ​േങ്കതികാതിശയങ്ങൾ കൊണ്ട്​ ബോണ്ട്​ സിനിമകൾ ലോകത്തെ അതിശയിപ്പിച്ചു. ബോണ്ട്​ സിനിമകൾക്കായി പുതിയ കണ്ടുപിടുത്തങ്ങൾ നടത്താൻ പരീക്ഷണ ശാലകൾ വരെ സജ്ജമായിരുന്നു.
പിൽക്കാലത്ത്​ ഗ്രാഫിക്​ ടെക്​നോളജിയും സ​ാ​േങ്കതിക വിദ്യയും ഹോളിവുഡിനെ കീഴടക്കിയപ്പോൾ ജെയിംസ്​ ബോണ്ട്​ സിനിമകളുടെ ഗ്ലാമർ മങ്ങി.

ആദ്യ ബോണ്ട്​ സിനിമക്കും 20 വർഷം മുമ്പുമുതൽ റോജർ മൂർ സിനിമയിൽ ഉണ്ടായിരുന്നെങ്കിലും തലയിലെഴുത്ത്​ തെളിഞ്ഞത്​ ജെയിംസ്​ ബോണ്ടിലൂടെയായിരുന്നു.  18ഇല്‍ പരം ചിത്രങ്ങൾക്കു ​േശഷമായിര​ുന്നു മൂർ ബോണ്ടിലെത്തിയത്​. ബ്രിട്ടീഷ്​ സൈന്യത്തിൽ ക്യാപ്​റ്റനായ അനുഭവം ബോണ്ടിനെ മികവുറ്റതാക്കാൻ റോജറിനെ സഹായിച്ചു. ലോകമെങ്ങുമുള്ള പ്രേക്ഷകരുടെ ഹൃദയം കവർന്ന ചോരനായി മാറി ഇൗ ബ്രിട്ടീഷ്​ ചാരൻ.

തുടർന്ന്​ ബോണ്ട്​ സിനിമകളുടെ പരമ്പരയായിരുന്നു. ‘ലിവ്​ ആൻറ്​ ലെറ്റ്​ ഡൈ’ കൂടാതെ  ’ദ മാൻ വിത്ത്​ ഗോൾഡൻ ഗൺ’, ‘ദ സ്​പൈ ഹു ​ലവ്​ഡ്​ മീ’, ‘മൂൺറാക്കർ’, ‘ഫോർ യുവർ ​െഎസ്​ ഒൺലി’, ‘ഒക്​ടോപസി’, ‘എ വ്യൂ ടു എ കിൽ’ എന്നിങ്ങനെ ഏഴ്​ സിനിമകളിൽ റോജർ മൂർ ജെയിംസ്​ ബോണ്ടായി.

 

1987ൽ തിമോത്തി ഡാൾട്ടണും 95ൽ പിയേഴ്​സ്​ ബ്രോസ്​നനും 2006ൽ ഡാനിയൽ ക്രെയ്​ഗും ബോണ്ടി​​​​െൻറ വേഷമണിഞ്ഞു. ജെയിംസ്​ ബോണ്ട്​ വേഷങ്ങൾ ഉപേക്ഷിച്ച ശേഷം സീൻ കോണറി അഭിനയത്തി​​​​​െൻറ ഉന്നതങ്ങളിലേക്ക്​ കടന്നുപോയതുപോലെ എത്തിപ്പെടാൻ റോജർ മൂറിനായില്ല. 2011ൽ ‘എ പ്രിൻസസ്​ ഫോർ ക്രിസ്​മസ്​’ എന്ന ചിത്രത്തിനു ശേഷം റോജർ സിനിമയിൽ അഭിനയിച്ചിട്ടില്ല. 


കുടുംബത്തോടൊപ്പം സ്വിറ്റ്​സർലണ്ടിലായിരുന്ന റോജർ 89ാമത്തെ വയസ്സിൽ മരിച്ചുവെന്ന വിവരം അദ്ദേഹത്തി​​​​െൻറ മക്കളായ ദിബോറോയ​ും ജെഫ്രിയും ക്രിസ്​റ്റ്യനുമാണ്​ ലോകത്തെ അറിയിച്ചത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Roger Moore
News Summary - article about roger mure
Next Story