Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightബോ​ളി​വു​ഡ്​ നാ​യി​ക...

ബോ​ളി​വു​ഡ്​ നാ​യി​ക ഷ​ക്കീ​ല അ​ന്ത​രി​ച്ചു

text_fields
bookmark_border
shakila
cancel

മും​​ബൈ: ആ​​ദ്യ കാ​​ല ബോ​​ളി​​വു​​ഡ്​ നാ​​യി​​ക ഷ​​ക്കീ​​ല (82) അ​​ന്ത​​രി​​ച്ചു. ഗു​​രു​​ദ​​ത്തി​െ​ൻ​റ ക്ലാ​​സി​​ക്​​ ചി​​​ത്ര​​ങ്ങ​​ളാ​​യ ‘ആ​​ർ പ്യാ​​ർ’, ‘സി.​െ​​എ.​​ഡി’ തു​​ട​​ങ്ങി​​യ​​വ​​യി​​ലൂ​​ടെ താ​​ര​​പ​​ദ​​വി​​യി​​ലേ​​ക്കു​​യ​​ർ​​ന്ന ഷ​​ക്കീ​​ല 50ക​​ളു​​ടെ​​യും 60ക​​ളു​​ടെ​​യും നാ​​യി​​ക​​യാ​​യി​​രു​​ന്നു. ഷ​​മ്മി ക​​പൂ​​ർ, മ​​നോ​​ജ്​​​കു​​മാ​​ർ, രാ​​ജ്​​​ക​​പൂ​​ർ, ദേ​​വാ​​ന​​ന്ദ്, സു​​നി​​ൽ ദ​​ത്ത്, ജോ​​ണി വാ​​ക്ക​​ർ എ​​ന്നീ പ്ര​​മു​​ഖ ന​​ട​​ന്മാ​​രു​​ടെ നാ​​യി​​ക​​യാ​​യി തി​​ള​​ങ്ങി. ശ​​ക്​​​തി സാ​​മ​​ന്ത​​യു​​ടെ ‘ചൈ​​ന ടൗ​​ണി’​​ൽ ഷ​​മ്മി ക​​പൂ​​റി​​നൊ​​പ്പ​​മു​​ള്ള വേ​​ഷം ശ്ര​​ദ്ധേ​​യ​​മാ​​ണ്. 

‘ശ്രീ​​മാ​​ൻ സ​​ത്യ​​വ​​തി’, ‘പോ​​സ്​​​റ്റ്​ ബോ​​ക്​​​സ്​ 999’, ‘ദ​​സ്​​​താ​​ൻ’, ‘അ​​ർ​​മാ​​ൻ’, ‘ആ​​ലി​​ബാ​​ബ ഒൗ​​ർ ചാ​​ലി​​സ്​ ചോ​​ർ’, ‘ലാ​​ൽ​​പാ​​രി’, ‘രൂ​​പ്​​​കു​​മാ​​രി’ തു​​ട​​ങ്ങി​​യ​​വ​​യാ​​ണ്​ ഷ​​ക്കീ​​ല​​യു​​ടെ പ്ര​​ശ​​സ്​​​ത ചി​​ത്ര​​ങ്ങ​​ൾ. 1963ൽ ​​അ​​ഭി​​ന​​യി​​ച്ച ‘ഉ​​സ്​​​താ​​ദോം ക ​​ഉ​​സ്​​​താ​​ദ്​’ ആ​​ണ്​ അ​​വ​​സാ​​ന​​ചി​​ത്രം. ‘ബാ​​ബു​​ജി ധീ​​രേ ച​​ൽ​​ന...’, ‘ആം​​ഖോ​​ൻ ഹി ​​ആം​​ഖോ​​ൻ...’, ‘ലേ​​കേ പ​​ഹ്​​​ല പ​​ഹ്​​​ല പ്യാ​​ർ...’, ‘ആ​​യേ മേ​​രേ ദി​​ൽ ഹാ​​യ്​ ന​​ദാ​​ൻ...’ തു​​ട​​ങ്ങി​​യ ഹി​​റ്റു ഗാ​​ന​​ങ്ങ​​ളി​​ലൂ​​ടെ​​യും ഷ​​ക്കീ​​ല ഒാ​​ർ​​മി​​ക്ക​​പ്പെ​​ടു​​ന്നു.

ഷ​​ക്കീ​​ല​​യു​​ടെ സ​​ഹോ​​ദ​​രി​​പു​​ത്ര​​ൻ നാ​​സി​​ർ ഖാ​​നാ​​ണ്​ മ​​ര​​ണ​​വാ​​ർ​​ത്ത ഫേ​​സ്​​​ബു​​ക്കി​​ലൂ​​ടെ അ​​റി​​യി​​ച്ച​​ത്. പ്ര​​മേ​​ഹ, വൃ​​ക്ക​​രോ​​ഗ ബാ​​ധി​​ത​​യാ​​യി​​രു​​ന്ന അ​​വ​​രു​​ടെ അ​​ന്ത്യം ഹൃ​​ദ്രോ​​​ഗ​​ത്തെ തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു. അ​​വ​​ശ​​നി​​ല​​യി​​ലാ​​യ ഷ​​ക്കീ​​ല​​യെ താ​​മ​​സ​​സ്​​​ഥ​​ല​​മാ​​യ ബാ​​ന്ദ്ര​​യി​​ലെ പ്ര​​മു​​ഖ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും അ​​വി​​ടെ പ്ര​​വേ​​ശി​​പ്പി​​ക്കാ​​നാ​​യി​​ല്ല. തു​​ട​​ർ​​ന്ന്​ ജു​​ഹു​​വി​​ലെ ആ​​രോ​​ഗ്യ​​നി​​ധി ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്ന്​ ബ​​ന്ധു​​ക്ക​​ൾ അ​​റി​​യി​​ച്ചു. പ്ര​​വാ​​സി​​യാ​​യ സി​​നി​​മ വി​​ത​​ര​​ണ​​ക്കാ​​ര​​നെ വി​​വാ​​ഹം​​ക​​ഴി​​ച്ച ഷ​​ക്കീ​​ല​​യു​​ടെ മ​​ക​​ൾ മീ​​നാ​​സ്​ ദ​​ക്ഷി​​ണ മും​​ബൈ​​യി​​ലെ ക​​ട​​ലി​​ൽ ചാ​​ടി ആ​​ത്​​​മ​​ഹ​​ത്യ ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു. പ്ര​​മു​​ഖ ന​​ട​​ൻ ജോ​​ണി വാ​​ക്ക​​റു​​ടെ ഭാ​​ര്യ നൂ​​ർ​​ജ​​ഹാ​​ൻ സ​​ഹോ​​ദ​​രി​​യാ​​ണ്. വ്യാ​​ഴാ​​ഴ്​​​ച രാ​​വി​​ലെ മും​​ബൈ​​യി​​ലെ മാ​​ഹിം ശ്​​​മ​​ശാ​​ന​​ത്തി​​ൽ സം​​സ്​​​കാ​​രം ന​​ട​​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death newsmoviesmalayalam newsbollywood actressShakeela
News Summary - Bollywood actress Shakila passes away
Next Story