Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right‘പത്​മാവതി’:...

‘പത്​മാവതി’: ​േമാദിയുടെ ചടങ്ങിനില്ലെന്ന്​ ദീപിക

text_fields
bookmark_border
‘പത്​മാവതി’: ​േമാദിയുടെ ചടങ്ങിനില്ലെന്ന്​ ദീപിക
cancel
ന്യൂ​ഡ​ൽ​ഹി: സ​ഞ്​​ജ​യ്​ ലീ​ല ഭ​ൻ​സാ​ലി ചി​ത്രം ‘പ​ത്മാ​വ​തി’​ക്കെ​തി​രെ ബി.​ജെ.​പി നേ​താ​ക്ക​ളു​ടെ ഭീ​ഷ​ണി തു​ട​രു​ന്ന​തി​നി​ടെ  പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍നി​ന്ന്​ വി​ട്ടു​നി​ൽ​ക്കാ​ൻ ചി​ത്ര​ത്തി​ൽ പ​ത്മാ​വ​തി​യാ​യി അ​ഭി​ന​യി​ക്കു​ന്ന ന​ടി ദീ​പി​ക പ​ദു​കോ​ൺ തീ​രു​മാ​നി​ച്ചു. ഹൈ​ദ​രാ​ബാ​ദി​ൽ യു.​എ​സ് പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ള്‍ഡ് ട്രം​പി​​െൻറ മ​ക​ള്‍ ഇ​വാ​ന്‍ക ട്രം​പ് ഉ​ള്‍പ്പെ​ടെ പ​ങ്കെ​ടു​ക്കു​ന്ന ഗ്ലോ​ബ​ല്‍ എ​ൻ​റ​ര്‍പ്ര​ണ​ര്‍ഷി​പ്​ സ​മ്മേ​ള​ന​ത്തി​ൽ​നി​ന്നാ​ണ്​ ദീ​പി​ക വി​ട്ടു​നി​ൽ​ക്കു​ന്ന​ത്. ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ക്കി​ല്ലെ​ന്ന്​ ദീ​പി​ക അ​റി​യി​ച്ച​താ​യും കാ​ര​ണം വ്യ​ക്​​ത​മാ​ക്കി​യി​ല്ലെ​ന്നും തെ​ല​ങ്കാ​ന സ​ർ​ക്കാ​റി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​ൻ പ​റ​ഞ്ഞു.

അ​തി​നി​ടെ, ചി​ത്ര​ത്തി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി ഉ​ത്ത​ർ​​പ്ര​ദേ​ശ്​ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്​ രം​ഗ​ത്തു​വ​ന്നു. ആ​ർ​ക്കും നി​യ​മം കൈ​യി​ലെ​ടു​ക്കാ​ൻ അ​വ​കാ​ശ​മി​ല്ല. അ​ത്​ ഭ​ൻ​സാ​ലി​യോ മ​റ്റോ​രോ ആ​യാ​ലും. ഭ​ൻ​സാ​ലി​യു​ടെ ത​ല​ക്ക്​ വി​ല​യി​ട്ട​ത്​ കു​റ്റ​മാ​ണെ​ങ്കി​ൽ ചി​ത്ര​ത്തി​ലൂ​ടെ ജ​ന​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യ​തി​ന്​ ഭ​ൻ​സാ​ലി​യും കു​റ്റ​ക്കാ​ര​നാ​ണെ​ന്ന്​ യോ​ഗി​ പ​റ​ഞ്ഞു.  ചി​ത്രം നി​രോ​ധി​ക്ക​ണ​മെ​ന്ന്​ കേ​ന്ദ്ര​ത്തോ​ട്​ ആ​വ​ശ്യ​പ്പെ​ട്ട​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു.  സി​നി​മ ക​ണ്ട​തി​ന്​ ശേ​ഷം വി​മ​ർ​ശി​ച്ചാ​ൽ പോ​രേ​യെ​ന്ന്​ കേ​ന്ദ്ര​മ​ന്ത്രി ബി​രേ​ന്ദ​ർ സി​ങ്​ ചോ​ദി​ച്ചു. ആ​ദ്യം ‘പ​ത്മാ​വ​തി’ കാ​ണൂ, ശേ​ഷം ആ​ക്ഷേ​പാ​ർ​ഹ​മാ​യ​ത്​ ഉ​െ​ണ്ട​ങ്കി​ൽ നീ​ക്കം​ചെ​യ്യാ​ൻ ആ​വ​​ശ്യ​പ്പെ​ടൂ എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​​െൻറ പ്ര​തി​ക​ര​ണം.

സം​വി​ധാ​യ​ക​ൻ ഭ​ൻ​സാ​ലി​ക്കും ദീ​പി​ക​ക്കും ​െഎ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച്​ സി​നി​മ മേ​ഖ​ല​യി​ൽ​നി​ന്ന്​ കൂ​ടു​ത​ൽ പേ​ർ രം​ഗ​ത്തു​വ​ന്നു. 200 ശ​ത​മാ​ന​വും ഭ​ൻ​സാ​ലി​യു​ടെ കൂ​െ​ട​യാ​ണെ​ന്നും ചി​ത്ര​ത്തെ​പ്പ​റ്റി ഒ​ന്നും പ​റ​യ​രു​തെ​ന്നാ​ണ്​ ത​നി​ക്ക്​ ല​ഭി​ച്ചി​രി​ക്കു​ന്ന  നി​ർ​ദേ​ശ​മെ​ന്നും പ​ത്മാ​വ​തി​യി​ൽ അ​ലാ​വു​ദ്ദീ​ൻ ഖി​ൽ​ജി​യെ അ​വ​ത​രി​പ്പി​ക്കു​ന്ന ന​ട​ൻ ര​ൺ​വീ​ർ സി​ങ്​ പ​റ​ഞ്ഞു. ദീ​പി​ക​യു​ടെ ​ ത​ല ര​ക്ഷി​ക്കാ​നാ​ണ്​ താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന്​ ന​ട​ൻ ക​മ​ൽ​ഹാ​സ​ൻ പ​റ​ഞ്ഞു. അ​തോ​ടൊ​പ്പം അ​വ​രു​ടെ സ്വാ​ത​ന്ത്ര്യ​വും സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. ഭ​ൻ​സാ​ലി​യു​ടെ​യും ദീ​പി​ക​യു​ടെ​യും ത​ല​ക്ക്​ 10 കോ​ടി രൂ​പ വി​ല​യി​ട്ട്​ വി​വാ​ദ​ത്തി​ലാ​യ ഹ​രി​യാ​ന​യി​ലെ ബി.​ജെ.​പി നേ​താ​വ്​ വീ​ണ്ടും ഭീ​ഷ​ണി മു​ഴ​ക്കി. ക്ഷ​ത്രി​യ യു​വാ​ക്ക​ൾ സി​നി​മ കാ​ണി​ക്കു​ന്ന തി​യ​റ്റ​റു​ക​ൾ ക​ത്തി​ക്കാ​ൻ ഒ​രു​ങ്ങി​യി​രി​ക്ക​ണ​മെ​ന്നാ​ണ്​ പു​തി​യ ഭീ​ഷ​ണി. അ​തേ​സ​മ​യം, പ​ത്മാ​വ​തി​യു​ടെ റി​ലീ​സ്​ അ​ടു​ത്ത വ​ർ​ഷ​മേ ഉ​ണ്ടാ​വൂ എ​ന്ന്​ നി​ർ​മാ​താ​ക്ക​ളാ​യ വി​യാ​കോം 18 പി​ക്​​ചേ​ഴ്​​സ്​ വ്യ​ക്​​ത​മാ​ക്കി. ​
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiDeepika Padukonemoviespadmavatimalayalam newsIvanka Trump Summit
News Summary - After Padmavati Row, Deepika Padukone Exits Ivanka Trump Summit -movies
Next Story