Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightനിഗൂഢതകളുടെ...

നിഗൂഢതകളുടെ കപ്പലേറാന്‍

text_fields
bookmark_border
നിഗൂഢതകളുടെ കപ്പലേറാന്‍
cancel

മൊ​യ്തീ​ന്‍-കാ​ഞ്ച​ന​മാ​ല അ​ന​ശ്വ​ര​പ്രേ​മ​വും ജി​പ്‌​സി​യാ​യ ചാ​ര്‍ലി​യു​ടെ കാ​ഴ്​​ച​ക​ളും അടക്കം ഒ​േട്ടറെ ജീവിതങ്ങൾ കാ​മ​റ​യി​ല്‍ പ​ക​ര്‍ത്തി​യ മ​ല​യാ​ള​ത്തി​െ​ൻ​റ പ്രി​യ ഛായാഗ്രാഹകൻ ജോ​മോ​ന്‍ ടി. ​ജോ​ണ്‍ ആ​ദ്യ​മാ​യി സം​വി​ധാ​ന​ത്തി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​ക​യാ​ണ്. തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്​ ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ സി​ദ്ധാ​ർ​ഥ്​ ശി​വ​യാ​ണ്. നാ​യ​ക​നാ​കു​ന്ന​ത്​​ നി​വി​ൻ പോ​ളി​.​

നി​ഗൂ​ഢത​ക​ൾ മാ​ത്രം അ​വ​ശേ​ഷി​പ്പി​ച്ച്​ മ​റ​ഞ്ഞ കേ​ര​ള​ത്തി​െ​ൻ​റ സ്വ​ന്തം ക​പ്പ​ലാ​യി​രു​ന്ന എം.​വി. കൈ​ര​ളി​യു​ടെ തി​രോ​ധാ​ന​മാ​ണ്​ പ്ര​മേ​യം. ഇൗ ​ബി​ഗ്​ ബ​ജ​റ്റ്​ ചി​ത്ര​ത്തി​െ​ൻ​റ ക​ഥാ​പാ​ത്ര​ങ്ങ​ളെ കു​റി​ച്ചു​ള്ള കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. മ​ല​യാ​ള​ത്തി​ൽ അ​ടു​ത്തി​ടെ ഇ​റ​ങ്ങി​യ ശ്ര​ദ്ധേ​യ​മാ​യ ഒ​രുപി​ടി ചി​ത്ര​ങ്ങ​ളു​ടെ ഛായാ​ഗ്ര​ാഹ​കനാ​യി​രു​ന്നു ജോ​മോ​ൻ ടി. ​ജോ​ൺ. ചാ​പ്പാ​കു​രി​ശ്, ബ്യൂ​ട്ടി​ഫു​ൾ, ത​ട്ട​ത്തി​ൻ മ​റ​യ​ത്ത്, അ​യാ​ളും ഞാ​നും ത​മ്മി​ൽ, എ​ന്നു നി​െ​ൻ​റ മൊ​യ്​​തീൻ, ചാ​ർ​ളി, ജേ​ക്ക​ബി​െ​ൻ​റ സ്വ​ർ​ഗ​രാ​ജ്യം എ​ന്നി​വ അ​വ​യി​ൽ ചി​ല​തു​മാ​ത്രം. ധ​നു​ഷ്​ തി​ര​ക്ക​ഥ​യെ​ഴു​തി ഭാ​ര്യ സൗ​ന്ദ​ര്യ ര​ജ​നീ​കാ​ന്ത്​ ഒ​രു​ക്കു​ന്ന ത​മി​ഴ്​ ചി​ത്ര​ത്തി​​നും കാ​മ​റ ച​ലി​പ്പി​ക്കു​ന്ന​ത്​ ജോ​മോ​ൻ ടി. ​ജോ​ണാ​ണ്. ഗൗ​തം മേ​നോ​െ​ൻ​റ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്ന ‘എ​ന്നൈ നോ​ക്കി പാ​യും തോ​ട്ട’​യാ​ണ് ത​മി​ഴി​ല്‍ ആ​ദ്യം ഛായാ​ഗ്ര​ഹ​ണം നി​ര്‍വ​ഹി​ക്കു​ന്ന ചി​ത്രം. പുതിയ സംരംഭത്തെ കുറിച്ചും ത​​​െൻറ ചലച്ചിത്ര കരിയറിനെ കുറിച്ചും സംസാരിക്കുകയാണ്​ അദ്ദേഹം. 

ദുരൂഹതകളുടെ കപ്പൽ 
1979 ജൂ​ൺ 30ന്​ ​ഗോ​വ​യി​ലെ മ​​ഡ്​​ഗോ​വ തു​റ​മു​ഖ​ത്തു​നി​ന്ന്​ യാ​ത്ര തി​രി​ച്ച​താ​ണ്​ എം.​വി കൈ​ര​ളി എ​ന്ന ച​ര​ക്കു​ക​പ്പ​ൽ. കേ​ര​ള ഷി​പ്പി​ങ്​ കോ​ർ​പ​റേ​ഷ​െ​ൻ​റ ആ​ദ്യ​ത്തേ​തും അ​വ​സാ​ന​ത്തേ​തു​മാ​യ ക​പ്പ​ൽ. ഇ​രു​മ്പ്​ അ​യി​ര്​ ക​യ​റ്റി​യ ക​പ്പ​ലി​ൽ ക്യാ​പ്​​റ്റ​നും ചീ​ഫ്​ എ​ൻജിനീയ​റും കു​ടും​ബ​വും ജീ​വ​ന​ക്കാ​രു​മു​ൾ​പ്പെ​ടെ 51 പേ​രു​ണ്ടാ​യി​രു​ന്നു. 20,000 ട​ൺ അ​യി​രു​മാ​യി ​മ​ഡ്​​ഗോ​വ​യി​ൽ​നി​ന്ന്​ ജ​ർ​മ​നി​യി​ലെ റോ​സ്​​റ്റോ​ക്കി​ലേ​ക്ക്​ ജി​ബൂ​തി വ​ഴി പോ​കാ​നാ​ണ്​ തീ​രു​മാ​നി​ച്ച​ത്​. മൂ​ന്ന്​ ദി​വ​സ​ം ബോം​ബെ റേ​ഡി​യോ വ​ഴി ആ​ശ​യ​വി​നി​മ​യം ന​ട​ന്നു. ജൂ​ലൈ മൂ​ന്നിന്​ രാ​വി​ലെ എ​ട്ടു​മ​ണി​ക്കാ​ണ്​ അ​വ​സാ​ന സ​ന്ദേ​ശം ല​ഭി​ച്ച​ത്. ജൂ​ലൈ 11ന്​ ​ജി​ബൂ​തി​യി​ലെ ഏ​ജ​ൻ​റ്​ കെ.​എ​സ്.​സി​യെ അ​റി​യി​ച്ച​ത്​ ക​പ്പ​ൽ എ​ട്ടി​ന്​ ഇ​ന്ധ​നം നി​റ​ക്കാ​ൻ എ​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ്. 1979 ജൂ​ലൈ 16നാ​ണ്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ന്ന​ത്. എ​പ്പോ​ൾ, എ​ങ്ങ​നെ, എ​വി​ടെ കാ​ണാ​താ​യി എ​ന്നീ ചോ​ദ്യ​ങ്ങ​ൾ​ക്ക്​ ഇ​പ്പോ​ഴും മ​റു​പ​ടി​യി​ല്ല. അ​റ​ബി​ക്ക​ട​ലി​ൽ 500 മൈ​ൽ ദൂ​രെ​യാ​ണ്​ കാ​ണാ​ത​ായ​തെ​ന്ന്​ അ​നു​മാ​നം മാ​ത്രം. ക​പ്പ​ലി​െ​ൻ​റ റ​ഡാ​ർ സം​വി​ധാ​നം ത​ക​രാ​റി​ലാ​ണെ​ന്ന്​ ക്യാ​പ്​​റ്റ​ൻ അ​റി​യി​ച്ചി​രു​ന്ന​താ​യും ക​പ്പ​ലി​ൽ അ​നു​വ​ദനീ​യ​മാ​യ​തി​ലും കൂ​ടു​ത​ൽ അ​യി​ര്​ ക​യ​റ്റി​യ​താ​യും പ​റ​യു​ന്നു. അ​യി​ര്​ നി​റ​ച്ച ക​പ്പ​ലി​ലെ അ​റ​ക​ൾ വേ​ണ്ട രീ​തി​യി​ൽ നി​ര​പ്പാ​ക്കി​​യി​ല്ലെ​ന്നും അ​ത്​ മൂ​ലം ക​പ്പ​ൽ മു​ങ്ങി​യ​താ​ണെ​ന്നും ചി​ല​ർ. ക​പ്പ​ലു​മാ​യു​ള്ള വാ​ർ​ത്ത വി​നി​മ​യം ന​ഷ്​​ട​മാ​യ​ത്​ ഷി​പ്പി​ങ്​ കോ​ർ​പ​റേ​ഷ​ൻ അ​റി​യാ​ൻ വൈ​കി​യ​ത്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​നത്തിനു ത​ട​സ്സ​മാ​യെ​ന്നും പ​റ​യു​ന്നു. അ​മി​ത​മാ​യി കാ​ർ​േ​ഗാ ക​യ​റ്റി​യ​ത്, റ​ഡാ​ർ ത​ക​രാ​ർ, പ്ര​തി​കൂ​ല കാ​ലാ​വ​സ്​​ഥ, ക​ട​ൽ​ക്കൊള്ള​ക്കാ​രു​ടെ ആ​ക്ര​മ​ണം എ​ന്നി​വ കാ​രണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ക​പ്പ​ൽ തി​രോ​ധാ​ന​ത്തെ തു​ട​ർ​ന്ന്​ 6.4 കോ​ടി രൂ​പ സം​സ്​​ഥാ​ന സ​ർ​ക്കാറിന്​ ഇ​ൻ​ഷു​റ​ൻ​സ്​ ല​ഭി​ച്ചു. ന​ഷ്​​ട​മാ​യ​ത്​ 51 കു​ടും​ബ​ങ്ങ​ൾ​ക്ക്​ മാ​ത്രം. 

എം.​വി കൈ​ര​ളി ക​പ്പ​ലി​നെ കു​റി​ച്ച്​ സി​നി​മ​യെ​ടു​ക്കാ​ൻ കാ​ര​ണം ന​മ്മു​ടെ നാ​ടു​മാ​യി ബ​ന്ധ​പ്പെട്ട നിഗൂഢമായ സം​ഭ​വ​മാ​യ​തു​കൊ​ണ്ടാ​ണ്​. കേ​ര​ള​ത്തി​െ​ൻ​റ സ്വ​ന്തം ക​പ്പ​ലെ​ന്ന ആ​ര​വം കെ​ട്ട​ട​ങ്ങു​ന്ന​തി​ന് മു​മ്പ്​ ത​ന്നെ മ​ല​യാ​ളി​ക​ളെ ഞെ​ട്ടി​ക്കു​ക​യും സങ്കടക്കടലിലാക്കുകയും ചെ​യ്ത സം​ഭ​വ​മാ​ണി​ത്.  ഏറെ ദുരൂഹതകൾ അ​വ​ശേ​ഷി​പ്പി​ച്ചാ​ണ്​ എം.​വി ​ൈക​ര​ളി ക​പ്പ​ൽ കാ​ണാ​താ​യ​ത്. അ​തി​െ​ൻ​റ സത്യാവസ്​ഥ ചു​രു​ള​ഴി​ക്കാ​ന്‍ ഇ​തു​വ​രെ ആ​ര്‍ക്കും ക​ഴി​ഞ്ഞി​ട്ടി​ല്ല. വി​ശ​ദീ​ക​രി​ക്കാ​ന്‍ ശ്ര​മി​ച്ച​വ​ര്‍ പ​ല​രും ദ​യ​നീ​യ​മാ​യി പി​ന്‍വാ​ങ്ങി. തി​ര​ച്ചി​ലു​ക​ള്‍ നി​ഷ്ഫ​ല​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്ത്യ​ൻ നാ​വി​ക സേ​ന​യും ബ്രി​ട്ടീ​ഷ്​ സേ​ന​യും പി​ൻ​വാ​ങ്ങി​യ​ത്. ക​പ്പ​ലി​​െ​ൻ​റ ത​രി​മ്പു പോ​ലും ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. വസ്​തുതകൾ ഇ​നി​യും ചു​രു​ള​ഴിയാ​തെ തു​ട​രു​ന്നു. ഇ​തി​ന്​ ഉ​ത്ത​രം കി​ട്ട​ണ​മെ​ങ്കി​ൽ ശ​രി​യാ​യ അ​േ​ന്വ​ഷ​ണം വേ​ണം. ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ളു​ടെ ഇ​ത​ളു​ക​ൾ കീ​റി​മു​റി​ച്ച്​ പ​രി​ശോ​ധി​ക്ക​ണം. ഇടക്കിടെ അ​തെ കു​റി​ച്ച്​ പ​ത്ര​മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത വ​രും. എ​ന്നാ​ൽ ശ​രി​യാ​യ ദി​ശ​യി​ൽ അ​ന്വേ​ഷ​ണം ന​ട​ന്നി​ട്ടി​ല്ല. ഇ​പ്പോ​ഴും അ​വ​ർ തി​രി​ച്ച്​​വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ കാ​ത്ത്​ നി​ൽ​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ ജീ​വി​ച്ചി​രി​പ്പു​ണ്ട്. ലോ​ക​ത്തി​െ​ൻ​റ ഏ​തെ​ങ്കി​ലും കോ​ണി​ൽ ഇ​വ​ർ ജീ​വി​ച്ചി​രി​ക്കു​ന്ന​താ​യി വി​ശ്വ​സി​ക്കു​ന്നു. 

ഛായാ​ഗ്ര​ാഹ​ക​നി​ൽ​നി​ന്ന്​​ സം​വി​​ധാ​യ​ക​നി​ലേ​ക്ക്
ഛായാ​ഗ്ര​ാഹ​ക​നി​ൽ​നി​ന്ന്​​ സം​വി​ധാ​ന​ത്തി​ലേ​ക്കു​ള്ള മാ​റ്റം കു​റ​ച്ചു കൂ​ടി ഉ​ത്ത​ര​വാ​ദി​ത്തംന​ൽ​കു​മെ​ന്നാ​ണ്​ തോ​ന്നു​ന്ന​ത്​. ചെ​യ്യു​ന്ന സി​നി​മ​യു​​മാ​യി ബ​ന്ധ​പ്പെ​ട്ട എ ​ടു ഇ​സ​ഡ്​ കാ​ര്യ​ങ്ങ​ൾ മ​ന​സ്സിലാ​ക്ക​ണം. മ​റ്റു​ള്ള​വ​രെ ഏ​കോ​പി​പ്പി​ക്ക​ണം. അ​തുകൊ​ണ്ടുത​ന്നെ സം​വി​ധാ​ന​വും കാ​മ​റ​യും ഒ​രു​മി​ച്ച്​ ചെ​യ്യ​ാ​നു​ള്ള സാ​ധ്യ​ത​യി​ല്ല.

ആശയം നി​വി​​​േൻറത്​
എം.​വി കൈ​ര​ളി ക​പ്പ​ലി​നെ കു​റി​ച്ച്​ സി​നി​മ​യെ​ടു​ക്ക​ണ​മെ​ന്ന ആ​ശ​യം ആ​ദ്യം മുന്നോട്ട്​ വെച്ചത്​ ന​ട​ൻ നി​വി​ൻ പോ​ളി​യാ​ണ്. തു​ട​ർ​ന്ന്​ ഞാ​നും നി​വി​നും സി​ദ്ധാ​ർ​ഥ്​ ശി​വ​യും ഇതേകുറിച്ച്​ സം​സാ​രി​ച്ചു. തി​ര​ക്ക​ഥ എ​ഴു​താ​മെ​ന്ന്​ സി​ദ്ധാ​ർ​ഥ്​ ശി​വ സ​മ്മ​തി​ച്ചു. മൂ​ന്നു​പേ​രും ആ​ദ്യ​മാ​യാ​ണ്​ ഒ​രു​മി​ക്കു​ന്ന​ത്​. നി​വി​ൻ ന​ല്ല സു​ഹൃ​ത്താ​ണ്. അതുകൊ​ണ്ടുത​ന്നെ എ​ല്ലാം തു​റ​ന്ന്​ പ​റ​യാ​ൻ സ്വാ​ത​ന്ത്ര്യമു​ണ്ട്. ഇൗ ​ചി​ത്ര​ത്തി​ൽ നി​വി​െ​ൻ​റ റോ​ൾ സം​ബ​ന്ധി​ച്ച്​ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. നി​വി​ൻ നാ​യ​ക​നാ​യ ത​ട്ട​ത്തി​ൻ മ​റ​യ​ത്ത്, ജേ​​ക്ക​ബി​െ​ൻ​റ സ്വ​ർ​ഗ​രാ​ജ്യം, ഒ​രു വ​ട​ക്ക​ൻ സെ​ൽ​ഫി എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ ഛാ​യാ​ഗ്രാ​ഹ​കനാ​യി​രു​ന്നു. സി​ദ്ധാ​ർ​ഥി​നെ​യും നേ​ര​ത്തെ അ​റി​യാം. സി​നി​മ​യി​ൽ സു​ഹൃ​ദ്​​ബ​ന്ധം എ​ന്നും അ​നു​കൂ​ല​മാ​ണ്. ഞ​ങ്ങ​ൾ​ക്കി​ട​യി​ൽ സം​വി​ധാ​യ​ക​ൻ, തി​ര​ക്ക​ഥാ​കൃ​ത്ത്, ന​ട​ൻ എ​ന്ന​തി​ന്​ പു​റ​മെ​യു​ള്ള സൗ​ഹൃ​ദ​മു​ണ്ട്. അതുകൊ​ണ്ടുത​ന്നെ സ്വത​​ന്ത്ര​മാ​യി കാ​ര്യ​ങ്ങ​ൾ പ​ങ്കു​വെ​ക്കാ​ൻ സാ​ധി​ക്കും. സി​ദ്ധാ​ർ​ഥ്​ ശി​വ സം​വി​ധാ​നം ചെ​യ്​​ത സ​ഖാ​വ്​ എ​ന്ന ചി​ത്ര​ത്ത​ിൽ നി​വി​നാ​യി​രു​ന്നു നാ​യ​ക​ൻ. ഇൗ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്​ നി​വി​ൻ ​േപാ​ളി​യു​ടെ പ്രൊ​ഡ​ക്​​ഷ​ൻ ക​മ്പ​നി​യാ​യ പോ​ളി ജൂ​നി​യ​ർ പി​ക്​​ചേ​ഴ്​​സ്,​ റി​യ​ൽ ലൈ​ഫ്​ വ​ർ​ക്ക്​ എ​ന്നി​വ​രാ​ണ്​. ഹേ​യ്​ ജൂ​ഡ്, ല​വ്​ ആ​ക്​​ഷ​ൻ ഡ്രാ​മ, കാ​യം​കു​ളം കൊ​ച്ചു​ണ്ണി എ​ന്നി​വ​യു​ടെ തി​ര​ക്കി​ലാ​ണ് നി​വി​ൻ​.  

ജോമോനും ഭാര്യ ആൻ അഗസ്റ്റിനും
 

അ​ണി​യ​റ​പ്ര​വ​ർ​ത്ത​നം ഇ​തു​വ​രെ
സി​നി​മ​യു​ടെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​രു​ടെ കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്ന്​ ഏ​ജ​ൻ​സി വ​ഴി വി​വ​രം ശേ​ഖ​രി​ക്കു​ന്നു. ഒ​രു വ​ർ​ഷ​മാ​യി അ​വ​ർ ഇ​തി​ന്​ പി​റ​കെ​യാ​ണ്. കേ​ര​ളം, ഗോ​വ, മ​ഹാ​രാ​ഷ്​​ട്ര, ജി​ബൂ​തി, കു​വൈ​ത്ത്, ജ​ർ​മ​നി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഷൂ​ട്ടി​ങ്​ ഉ​ണ്ടാ​കും. സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ കാ​ര്യ​ങ്ങ​ളും തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. ഡി​സം​ബ​റി​ൽ ഷൂ​ട്ടി​ങ്​ തു​ട​ങ്ങും. തി​ര​ക്ക​ഥ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ക്രൂ ​ലി​സ്​​റ്റ്​ ഒ​രു​മി​ച്ചാ​ണ്​ പു​റ​ത്തു​വി​ടു​ക. മ​ല​യാ​ള​ത്തി​ന്​ പു​റ​മെ​നി​ന്ന്​ നി​ര​വ​ധി അ​ഭി​നേ​താ​ക്ക​ളു​ണ്ടാ​കും. 

കൈ​ര​ളി ക​പ്പ​ൽ സ​ഞ്ച​രി​ച്ച വ​ഴി​ക​ളി​ലൂ​ടെ ച​രി​ത്ര സം​ഭ​വ​ങ്ങ​ളെ​യും നി​ഗ​മ​ന​ങ്ങ​ളെ​യും കോ​ർ​ത്തി​ണ​ക്കി​യാ​ണ് ചി​ത്രം വി​ക​സി​ക്കു​ന്ന​ത്. യാ​ഥാ​ർ​ഥ സം​ഭ​വം പ്രേ​ക്ഷ​ക​രി​ൽ എ​ത്തി​ക്കാ​നാ​ണ്​ ശ്ര​മം. കൂ​ട്ടി​ച്ചേ​ർ​ക്ക​ൽ ന​ട​ത്തി​ല്ല. 2018ൽ ​റി​ലീ​സ്​ ചെ​യ്യാ​നാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. 

തി​ര​ക്കൊ​ഴി​യാ​തെ മു​ംബൈ​യി​ൽ
ഇ​പ്പോ​ൾ മു​ംബൈ​യി​ൽ രോ​ഹി​ത്​ ഷെ​ട്ടി സം​വി​ധാ​നം ചെ​യ്യു​ന്ന ഗോ​ൽ​മാ​ൽ എ​ഗെ​യ്​​ൻ എ​ന്ന ഹി​ന്ദി ചി​ത്ര​ത്തി​െ​ൻ​റ തി​ര​ക്കി​ലാ​ണ്. ഇ​തു​ൾ​പ്പെ​ടെ ര​ണ്ട്​ പ​ട​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​നു​ണ്ട്​. അ​ത്​ ക​ഴി​ഞ്ഞ്​ നാ​ട്ടി​ൽ തി​രി​ച്ചെ​ത്തും. ചാ​ർ​ലി, ജേ​ക്ക​ബി​െ​ൻ​റ സ്വ​ർ​ഗ​രാ​ജ്യം എ​ന്നീ സി​നി​മ​ക​ൾ ക​ഴി​ഞ്ഞ്​ നാ​ട്ടി​ൽ​നി​ന്ന്​ പോ​ന്ന​താ​ണ്. ഇ​വി​ടെ ര​ണ്ട്​​വ​ർ​ഷ​മാ​യി ത​മി​ഴ്, ഹി​ന്ദി സി​നി​മ​യു​ടെ പി​റ​കെ​യാ​ണ്. അതുകൊ​ണ്ടുത​ന്നെ മ​ല​യാ​ള​സി​നി​മ​യി​ൽ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന വി​വാ​ദ​ങ്ങ​ൾ ശ്ര​ദ്ധി​ക്കാ​റി​ല്ലെ​ന്നും ജോ​മോ​ൻ ടി. ​ജോ​ൺ പ​റ​യു​ന്നു.
l
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moviesjomon t johncinematographerMovie Interviews
News Summary - Interview With Jomon T John-Movie Interviews
Next Story