Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightNostalgiachevron_rightകറുത്ത നിറമുള്ള മാതളം;...

കറുത്ത നിറമുള്ള മാതളം; മനുഷ്യപരിണാമത്തി​െൻറ വിചിത്രഗാഥ -REVIEW

text_fields
bookmark_border
orchad
cancel

ഹരിതാഭമായ ഫലോദ്യാനത്തിലെ ചുവന്നുതുടുത്ത മാതളത്തിന്​​ ചുവട്ടിൽ തളിരിട്ട മനുഷ്യബന്ധങ്ങളുടെ വേദന നിറഞ്ഞ പരിണാമത്തി​​​​​െൻറ ദൃശ്യവ്യാഖ്യാനമാണ്​ അസർബൈജാൻ ചിത്രമായ ‘പോമഗ്രനേറ്റ്​ ഒാർച്ചാർ​​ഡ്​​​’. മാതളത്തി​​​​െൻറ മനോഹരമായ പശ്ചാത്തലത്തിൽ വളർച്ചയുടെ പടവുകൾ നടന്നുകയറിയ 12 വയസ്സുകാരാനായ ജലാലിന്​ കടുംചുവപ്പി​​​​െൻറ മനോഹാരിത കയ്​പ്പായി മാറു​േമ്പാൾ ആ കാർഷിക കുടുംബത്തി​​​​െൻറ വേദന പ്രേക്ഷകനിലേക്കും പടരുന്നു.

12 വയസ്സുകരാനായ ജലാലിനും അമ്മ സാറക്കും വൃദ്ധനായ ഷാമിലാണ്​ ഏക ആശ്രയം. ആ ഗ്രാമത്തി​െല ഏറ്റവും മനോഹരമായ തോട്ടത്തിന്​ നടുവിലാണ്​ അവരുടെ താമസം​. പലരും അതിൽ നോട്ടമിടുന്നുണ്ടെങ്കിലും അത്​ കൈവിടാൻ ഷാമിൽ തയാറല്ല. നാട​ുവിട്ട്​ ​പോയ സാറയുടെ ഭർത്താവ​​ും ഷാമിലി​​​​െൻറ രണ്ടാമത്തെ മകനുമായ ഗാബിലി​​​​െൻറ പന്ത്രണ്ട്​ വർഷങ്ങൾക്ക്​ ശേഷമുള്ള വരവോടെയാണ്​ സങ്കീർണത നിറഞ്ഞ വൈകാരിക നിമിഷങ്ങളിലേക്ക്​ സിനിമ കടക്കുന്നത്​. ആദ്യമായി പിതാവി​െന കാണുന്ന ജലാലി​​​​െൻറ കണ്ണുകൾക്ക്​ നിറങ്ങൾ തിരിച്ചറിയാനാകാത്ത രോഗം​ ഇതിനകം പിടിപ്പെട്ടിരുന്നു. 

അപരിചിതനായി മാത്രമാണ്​ അവന്​ ഗാബിലിനെ അനുഭവപ്പെടുന്നത്​. വിവാഹത്തി​​​​െൻറ ആദ്യ നാളുകളിൽ തനിച്ചായാക്കി അകന്ന ഭർത്താവിനെ നൊമ്പരങ്ങൾ അടക്കി സാറ സ്വീകരിക്കുകയാണ്​. എന്നാൽ ഗാബിലിനെ നന്നായി അറിയുന്ന ഷാമിലിന്​ മാത്രം ആ വരവിൽ സംശയങ്ങൾ ബാക്കിയാകുന്നുണ്ട്​. ഇതിനിടെ ഗാബിൽ ഉത്തരവാദിത്വമുള്ളയാളായും സമ്പന്നനായും പിതാവി​നെ വി​ശ്വസിപ്പിക്കുന്നു​. റഷ്യയിലേക്ക്​ സാറയെയും ജലാലിനെയും കൊണ്ട്​ പോകുകയാണ്​ വരവി​​​​െൻറ ഉ​േദ്ദശമെന്ന്​ അയാൾ അറിയിക്കുന്നു. എന്നാൽ മുത്തച്ഛനെവിട്ട്​ പോകാൻ ജലാൽ തായാറല്ല. മനം മാറ്റിയെടുക്കാൻ ഷാമി​ലിനെ തന്നെയാണ്​ ഗാബിൽ നിയോഗിക്കുന്നത്​. ഉയർന്ന വിദ്യാഭ്യാസവും മറ്റ്​ സൗകര്യങ്ങളും ലഭിക്കുമെന്ന്​ പറഞ്ഞിട്ടും ജലാലി​​​​െൻറ മനസ്സ്​​ ആ തോട്ടത്തിൽ നിൽക്കുകയാണ്​. 

വർഷങ്ങൾക്ക്​ ശേഷമുള്ള മക​​​​െൻറ തിരിച്ച്​ വരവ്​ ഭാര്യയും മൂത്ത മകനും നഷ്​ടപ്പെട്ട ആ വൃദ്ധന്​ നേരിയ സന്തോഷത്തി​​​​െൻറ കുടുംബ നിമിഷങ്ങളും നൽകുന്നുണ്ട്​​. ജലാലും സാറയും പോയാൽ തോട്ടം തനിയെ നോൽക്കാനാകില്ലെന്നതിനാൽ ആത്​മസംഘർഷങ്ങൾക്കിടയിലും​ വിൽപ്പനക്ക്​ തായറാകുകയാണ്​ മാത​ളത്തെ സ്​നേഹിച്ച ഷാമിൽ. 

എന്നാൽ മനസ്സിലെ ആശങ്കകൾ ​േ​പാലെ ത​െന്ന പിന്നീട്​ അത്​ സംഭവിക്കുകയാണ്​. തോട്ടംവിറ്റ്​ പണംവാങ്ങി പോയ ഗാബിൽ പിന്നെ തിരിച്ചുവരുന്നില്ല. അതുവരെ മറച്ചുവെച്ച മോസ്​കോയിലെ ത​​​​െൻറ ഭാര്യയുടെയും മകളുടെയും അ​ടുത്തേക്കാണയാൾ പണവുമായി പോയത്​​. ജലാലി​​​​െൻറ കാഴ്​ചയിൽ വീണ്ടും ഇരുട്ടുകയറുകയാണ്​. ചുവന്ന മാതളങ്ങൾ അവന്​ മുന്നിൽ കടും കറുപ്പാകുന്നു. സാറ വീണ്ടും ചുവരുകൾക്കിടയിലെ നെടുവീർപ്പായിമാറുന്നു. ഷാമിൽ ഉത്തരവാദിത്തങ്ങൾക്ക്​ വീണ്ടും ഒറ്റപ്പെടുകയാണ്​. 

അർമേനിയൻ വംശജനായ ഇൽഗർ നജാഫാണ്​ ചിത്രത്തി​​​​െൻറ സംവിധായകൻ. മധുരം നൂറുന്ന മാതളത്തോട്ടത്തിന്​ നടുവിലെ കയ്​പ്പുകലർന്ന മനുഷ്യജീവിതങ്ങളെ കൈയടക്ക​ത്തോട്​ കൂടിയാണ്​ ദൃശ്യവൽകരിച്ചിരിക്കുന്നത്​. കൃഷി സ്​നേഹിക്കുന്ന കർഷക​​​​െൻറയും സാധരണക്കാരിയായ യുവതിയു​െടയും നിസ്സഹായതകൾകൂടി പങ്കുവെച്ചാണ്​ സിനിമ അവസാനിക്കുന്നത്​.

വീടിനും തോട്ടത്തിനും പു​റത്തേക്ക്​ അധികം കടക്കുന്നില്ലെങ്കിലും മനോഹരമായ ദൃശ്യങ്ങളിലൂടെയും സാവധാനമുള്ളതും എന്നാൽ മടിപ്പിക്കാത്തതുമായ ചലനങ്ങളിലൂടെയുമാണ്​ സിനിമ സഞ്ചരിക്കുന്നത്​്​. ഭാവങ്ങൾക്കൊണ്ടും വാക്കുകൾക്കൊണ്ടും ഷാമിലായി ഗുർബാൻ ഇസ്​മായിലോവ്​ ശ്രദ്ധേയമായ പ്രകടനം കാഴ്​വെക്കുന്നുണ്ട്​. തൊണ്ണൂറാമത്​ ഒാസ്​കർ അക്കാദമി അവാർഡിലേക്കുള്ള അസ​ർബൈജാ​​​​െൻറ എൻട്രി കൂടിയാണ്​ ഇൗ സിനിമ. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iffkreviewmalayalam newsmovie newsIFFK 2017Pomegranate Orchard
News Summary - Pomegranate Orchard (2017) Azerbaijani Review-Movie News
Next Story