വേനല്‍ വിണ്ടുണക്കിയ മണ്ണിലേക്ക് ഇടവത്തില്‍ ഒലിച്ചെത്തിയ മഴവെള്ളം തീര്‍ത്ത ചാലുകളില്‍ നോക്കിയിരുന്നത് ഓര്‍മയുണ്ടോ? അല്ലെങ്കില്‍ ജൂണില്‍ അകലെനിന്നും ഒച്ചയുണ്ടാക്കി ഇരച്ചെത്തിയ മഴക്ക് പൂമുഖത്തുനിന്നും കാതോര്‍ത്തതിന്റെ നനവ് ഇപ്പോഴും അറിയുന്നുണ്ടോ? വയലില്‍ വെള്ളം കയറിയപ്പോള്‍ വാഴത്തണ്ടുകള്‍ ചേര്‍ത്ത് ചങ്ങാടമുണ്ടാക്കിയിരുന്നോ? സ്കൂള്‍ വിടുമ്പോള്‍ തിമിര്‍ത്തു പെയ്ത മഴയില്‍ നനഞ്ഞൊട്ടി വീട്ടിലെത്തിയപ്പോള്‍ കുടിച്ച കട്ടന്‍കാപ്പിയുടെ രുചി വേറെ എവിടെ നിന്നെങ്കിലും അറിഞ്ഞിട്ടുണ്ടോ?
മഴ ഏത് അര്‍ഥത്തിലും ഒരു അസുലഭാനുഭൂതിയാണ്. ഗൃഹാതുരതയുടെ തീവ്രമായ മഴയനുഭവം ഇല്ലാത്ത ആരെങ്കിലുമുണ്ടോ? ഉണ്ടാകില്ല.
നിങ്ങളുടെ മഴയനുഭവം പങ്കുവക്കാന്‍ ‘മാധ്യമം’ ഓണ്‍ലൈന്‍ അവസരമൊരുക്കുന്നു. അനുഭവക്കുറിപ്പോ, ചിത്രമോ, ഫോട്ടോയോ അയക്കാം. പൂര്‍ണമേല്‍വിലാസവും ഫോണ്‍ നമ്പറും ഇ-മെയിലും ഫോട്ടോയും സഹിതം ജൂണ്‍ 20 നകം online@madhyamam.com എന്ന വിലാസത്തിലേക്ക് അയക്കാം. സബ്ജക്റ്റ് ആയി ‘മഴ’ എന്ന് രേഖപ്പെടുത്തുക. തെരഞ്ഞെടുക്കപ്പെടുന്ന രചനകളാണ് പ്രസിദ്ധീകരിക്കുക.