Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2018 5:23 AM GMT Updated On
date_range 15 July 2018 5:23 AM GMTഡ്രൈവിങ്ങിനിെട ദേഹാസ്വാസ്ഥ്യം: കെ.എസ്.ആർ.ടി.സി ബസിടിച്ച് കാർ തകർന്നു
text_fieldsbookmark_border
സുൽത്താൻ ബത്തേരി: ഡ്രൈവിങ്ങിനിെട ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി ബസിടിച്ച കാർ തകർന്നു. നിയന്ത്രണം വിട്ട ബസ് പിറകിലിടിച്ചതോടെ കാർ തൊട്ടു മുന്നിലെ കെ.എസ്.ആർ.ടി.സി ബസിനടിയിൽ കയറി തകരുകയായിരുന്നു. ബത്തേരി ട്രാഫിക് ജങ്ഷനു സമീപം ശനിയാഴ്ച രാവിലെ 11ഓടെയാണ് സംഭവം. ബസ് ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ട ബസ് മുന്നിലുണ്ടായിരുന്ന കാറിനു പിറകിലിടിച്ചതാണ്. ഇടിയുടെ ആഘാതത്തിൽ കാറിെൻറ മുൻഭാഗം മുന്നിലുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി ബസിനടിയിലേക്ക് ഇടിച്ചുകയറി. കാറിെൻറ ബോണറ്റിനും ബംപറിനും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിൽ ആർക്കും പരിക്കില്ല. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബസ് ഡ്രൈവറെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story