GUDA ധർണ നടത്താൻ എത്തിയ സർക്കാർ ജീവനക്കാരെ അറസ്​റ്റുചെയ്തു.

05:48 AM
13/09/2017
ധർണക്കെത്തിയ സർക്കാർ ജീവനക്കാരെ അറസ്റ്റ്ചെയ്തു ഗൂഡല്ലൂർ: ഏഴാം ശമ്പള കമീഷൻ ഉടൻ നടപ്പാക്കുക, പുതിയ പെൻഷൻ പദ്ധതി റദ്ദ്ചെയ്യുക ഉൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് സർക്കാർ ജീവനക്കാരും അധ്യാപകരും നടത്തുന്ന സമരത്തി​െൻറ ഭാഗമായ ധർണയിൽ പങ്കെടുത്തവരെ പൊലീസ് അറസ്റ്റ്ചെയ്ത ശേഷം വിട്ടയച്ചു. റോഡ് ഉപരോധം നടത്താൻ പോകുന്നതിനു മുമ്പുതന്നെ ഇവരെ താലൂക്ക് ഒാഫിസിനു മുന്നിൽവെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംയുക്ത സമരസമിതിയായ ജാക്ടോ ജിയോയുടെ ആഭിമുഖ്യത്തിലാണ് ഗൂഡല്ലൂർ താലൂക്ക് ഒാഫിസിനു മുന്നിൽ ധർണ നടത്തിയത്. 132 വനിതകളടക്കം 375 പേർ സമരത്തിൽ പങ്കെടുത്തിരുന്നു. GDR AREST. ധർണ നടത്തിയ സർക്കാർ ജീവനക്കാരെ പൊലീസ് അറസ്റ്റ്ചെയ്ത് വാഹനത്തിൽ കയറ്റുന്നു ======= GUDA02 ബ്ലൂവെയ്ൽ ഗെയിം കളിച്ച രണ്ടു വിദ്യാർഥികളെ പൊലീസ് രക്ഷിച്ചു ഗൂഡല്ലൂർ: അപകടത്തിലേക്ക് നയിക്കുന്ന ബ്ലൂവെയ്ൽ കളിയിൽ ഏർപ്പെട്ട രണ്ടു വിദ്യാർഥികളെ പൊലീസ് രക്ഷിച്ചു. ഈ കളിയിൽ ഏർപ്പെടുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് ബോധവത്കരണം നടത്താൻ തമിഴ്നാട് പൊലീസിന് നിർദേശമുണ്ട്. ഇതിനിടയിലാണ് ഗൂഡല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഒരു വിദ്യാർഥിയുടെ കൈയിലും ഓവാലി ഗവ. ഹയർ സെക്കൻഡറി സ്കൂളിലും ബ്ല്യൂവെയ്ൽ അടയാളം കണ്ട് അധ്യാപകർ പൊലീസിന് വിവരം നൽകിയത്. ഗൂഡല്ലൂർ സി.ഐ ശക്തിവേലുവി​െൻറ നേതൃത്വത്തിൽ പൊലീസ് വിദ്യാർഥികളെ കൗൺസലിങ് നടത്താൻ കൊണ്ടുപോയി. ഇവരെ കൗൺസലിങ്ങിന് വിധേയമാക്കിവരുന്നതായും എല്ലാ സ്കൂളുകളിലും ഗെയിമിനെക്കുറിച്ചും അതി​െൻറ അപകടസാധ്യതയെപ്പറ്റിയും ബോധവത്കരണം നടത്താൻ നിർദേശം നൽകിയതായും ജില്ല പൊലീസ് മേധാവി മുരളീരംഭ വ്യക്തമാക്കി.

COMMENTS