GUDA03 ടാൻടീ തൊഴിലാളികളുടെ കൂലി വർധിപ്പിക്കാൻ ഉപവാസമിരുന്നു

05:35 AM
11/09/2017
ഗൂഡല്ലൂർ: തമിഴ്നാട് വനംവകുപ്പി​െൻറ കീഴിൽ പ്രവർത്തിക്കുന്ന തമിഴ്നാട് ടീ പ്ലാൻേൻറഷൻ കോർപറേഷൻ തൊഴിലാളികളുടെ കൂലി വർധിപ്പിക്കണമെന്നാവശ്യപ്പെട്ടു ഡി.എം.കെയുടെ ആഭിമുഖ്യത്തിൽ പന്തല്ലൂരിൽ ഉപവാസ സമരം നടത്തി. ഗൂഡല്ലൂർ എം.എൽ.എ അഡ്വ. ദ്രാവിഡമണിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ സർവകക്ഷി നേതാക്കളും വിവിധ േട്രഡ് യുനിയൻ പ്രതിനിധികളും പങ്കെടുത്തു. ടാൻടീ തൊഴിലാളികളുടെ ശമ്പള വർധനവ് ഉണ്ടാവണമെന്നു എം.കെ. സ്റ്റാലിനും എം.എൽ.എയും നിയമസഭയിൽ ഉന്നയിച്ചപ്പോൾ കൂലി വർധനവ് നൽകുമെന്ന് ഉറപ്പുനൽകി. എന്നാൽ, സ്വകാര്യ തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളുടെ ശമ്പളം 294 രൂപയാക്കി ഉയർത്തിയെങ്കിലും ടാൻടീയിൽ കൂലി വർധനവ് നടപ്പാക്കിയില്ല. ഇതുകാരണം ദിനംപ്രതി 63 രൂപ കൂലി കുറവിനാണ് ടാൻടീ തൊഴിലാളികൾ ജോലി ചെയ്യുന്നത്. ഇതിനു ഉടൻ പരിഹാരം കാണുക, പാടികളുടെ േശാച്യാവസ്ഥയും അടിസ്ഥാന സൗകര്യങ്ങളും പരിഹരിക്കുക, താൽക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉപവാസം. GDR MLA ടാൻടീ തൊഴിലാളികളുടെ കൂലി വർധിപ്പിക്കണം എന്നാവശ്യപ്പെട്ടു ഡി.എം.കെ പ്രവർത്തകർ പന്തല്ലൂരിൽ നടത്തിയ ഉപവാസ സമരം

COMMENTS