GUDA 3 പൊതുജന അദാലത്ത്​: 180 അപേക്ഷകൾ ലഭിച്ചു

05:48 AM
10/09/2017
ഗൂഡല്ലൂർ: ജില്ല പൊലീസും ജില്ല ഭരണകൂടവും സംയുക്തമായി ഓവാലി പഞ്ചായത്തിലെ ഭാരതിനഗറിൽ പൊതുജന അദാലത്ത് സംഘടപ്പിച്ചു. ലഭിച്ച 180 പരാതികൾ ചിലത് തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിനു കൈമാറി. ജില്ല പൊലീസ് സൂപ്രണ്ട് മുരളീരംഭയുടെ ഉത്തരവുപ്രകാരമാണ് ന്യൂഹോപ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ക്യാമ്പു സംഘടിപ്പിച്ചത്. ഗൂഡല്ലൂർ ആർ.ഡി.ഒ മുരുകയ്യ ഉദ്ഘാടനം ചെയ്തു. ഗൂഡല്ലൂർ ഡിവൈ.എസ്.പി രവിശങ്കർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അഡിഷനൽ ഡയറക്ടർ രാജഗോപാൽ, ഗൂഡല്ലൂർ തഹസിൽദാർ ശിവകുമാർ, ഗൂഡല്ലൂർ സർക്കിൾ ഇൻസ്പെക്ടർ ശക്തിവേൽ തുടങ്ങിയ ഉദ്യോഗസ്ഥരും പൊതുജനങ്ങളും പങ്കെടുത്തു. GDR CAMP പൊലീസും റവന്യൂ വകുപ്പും ഓവാലി ഭാരതിനഗറിൽ സംഘടിപ്പിച്ച പൊതുജന അദാലത്തിൽ പങ്കെടുത്ത അധികാരികൾ

COMMENTS