GUDA03 മഖാം തകർത്ത സാമൂഹിക​േദ്രാഹികളെ പിടികൂടണം ^മുസ്​ലിം ജമാഅത്ത്​

05:47 AM
09/09/2017
GUDA03 മഖാം തകർത്ത സാമൂഹികേദ്രാഹികളെ പിടികൂടണം -മുസ്ലിം ജമാഅത്ത് ഗൂഡല്ലൂർ: മുസ്ലിംകൾ ഏറെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തുവരുന്ന നാടുകാണി മഖാം തകർത്ത സാമൂഹിക േദ്രാഹികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ജമാഅത്ത് നീലഗിരി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. മ്യാന്മറിൽ റോഹിങ്ക്യൻ മുസ്ലിംകൾക്കെതിരെ നടന്നുവരുന്ന അടിച്ചമർത്തൽ അവസാനിപ്പിക്കാൻ ജനാധിപത്യരാജ്യമായ ഇന്ത്യ ഇടപെടണമെന്നും ദഅ്വ സ​െൻററിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് മൊയ്തു മുസ്ലിയാർ അധ്യക്ഷതവഹിച്ചു. എസ്.ടി. അഹമ്മദ് മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. സി.കെ.എം. പാടന്തറ പ്രാർഥന നടത്തി. എം.എ. മജീദ്ഹാജി ഉപ്പട്ടി, കെ.സി. മൊയ്തീൻകുട്ടി ഹാജി ഒന്നാം മൈൽ, സൈതലവി ഹാജി മൂന്നാം ഡിവിഷൻ, സി.എം. അലി ഫൈസി, ഖാലിദ് ന്യൂഹോപ്, സലീം നീർമട്ടം, കെ.എച്ച്. മുഹമ്മദ് സീഫോർത്ത് എന്നിവർ പങ്കെടുത്തു. സലാം പന്തല്ലൂർ സ്വാഗതം പറഞ്ഞു.

COMMENTS