GUDA–0 മദ്​റസ ആരംഭിക്കുന്നതിന്​ അനുമതി നിഷേധിക്കുന്നതിനെതിരെ ധർണ

05:47 AM
09/09/2017
ഗൂഡല്ലൂർ: റവന്യൂ ഡിവിഷനിലെ എം.ജി.ആർ നഗറിൽ മദ്റസ നിർമിക്കുന്നതിന് റവന്യൂ, വനംവകുപ്പ് അധികൃതർ തടസ്സവാദം ഉന്നയിക്കുന്നതിനെതിരെ തമിഴ്നാട് മുസ്ലിം മുന്നേറ്റ കഴകത്തി​െൻറ നേതൃത്വത്തിൽ ഗൂഡല്ലൂർ താലൂക്ക് ഒാഫിസിനു മുന്നിൽ ധർണ നടത്തി. സ്ത്രീകളടക്കമുള്ള പ്രദേശവാസികൾ പങ്കെടുത്തു. ഗൂഡല്ലൂർ നഗര സെക്രട്ടറി അസ്കറലി അധ്യക്ഷത വഹിച്ചു. പാർട്ടിയുടെ സംസ്ഥാന അഭിഭാഷക വിഭാഗം സെക്രട്ടറി എം. ജെയ്നുൽ ആബിദീൻ മുഖ്യപ്രഭാഷണം നടത്തി. ടി.എം.എം.കെ നീലഗിരി ജില്ല സെക്രട്ടറി കെ. അബ്ദുൽ സമദ്, വിടുതലൈ ശിരുത്തൈകൾ കക്ഷി ജില്ല സെക്രട്ടറി സഹദേവൻ, നാംതമിഴർ കക്ഷി ഗൂഡല്ലൂർ നഗര സെക്രട്ടറി കേദീശ്വരൻ, പോപുലർ ഫ്രണ്ട് ഭാരവാഹി ഷമീർ, അബ്ദുൽ കാദർ, സയ്യിദ്സഫി എന്നിവർ പങ്കെടുത്തു. സെക്ഷൻ 17 ഭൂമിയാെണന്നു പറഞ്ഞാണ് മദ്റസ കെട്ടിടം നിർമിക്കാൻ അനുമതി നിഷേധിക്കുന്നത്. ചില തൽപരകക്ഷികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പക്ഷഭേദപരമായിട്ടാണ് നടപടിയെന്ന് ധർണയിൽ സംസാരിച്ച നേതാക്കൾ ആരോപിച്ചു. ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കിൽ പതിനായിരക്കണക്കിന് കുടുംബങ്ങൾ താമസിക്കുന്ന ഭൂമി കൈവശഭൂമിയാണ്. വൻകിട തേയിലത്തോട്ടങ്ങളും സ്ഥിതിചെയ്യുന്നു. ഇവയിൽ പലതും സെക്ഷൻ 17 വിഭാഗത്തിൽ വരുന്നതാണ്. കൂടാതെ ഈ സ്ഥലങ്ങളിലെല്ലാം എല്ലാ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളും സർക്കാർ ഓഫിസുകളുമുണ്ട്. എന്നാൽ, മുസ്ലിംകൾക്കുമാത്രം നീതി നിഷേധിക്കുന്നതായാണ് പരാതി. GDR TMMK ഗൂഡല്ലൂർ എം.ജി.ആർ നഗറിൽ മദ്റസ കെട്ടിടം നിർമിക്കാൻ അനുമതി നിഷേധിക്കുന്നതിനെതിരെ തമിഴ്നാട് മുസ്ലിം മുന്നേറ്റ കഴകം പ്രവർത്തകർ നടത്തിയ ധർണ

COMMENTS