GUDA04 മികച്ച സേവനത്തിനുള്ള അവാർഡ് ഏറ്റുവാങ്ങി

08:44 AM
08/09/2017
ഗൂഡല്ലൂർ: മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടിയ ഗൂഡല്ലൂർ തുപ്പുക്കുട്ടിപേട്ട ഐഡിയൽ മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സുലൈമാൻ മാസ്റ്റർ ചെന്നൈയിൽ നടന്ന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങി. വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ സംസ്ഥാന ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥനിൽനിന്ന് അവാർഡ് ഏറ്റുവാങ്ങി. നീലഗിരി ജില്ലയിലെ മെട്രിക്കുലേഷൻ വിഭാഗം അധ്യാപകർക്കുള്ള അവാർഡിനാണ് സുലൈമാൻ മാസ്റ്റർ അർഹനായത്.

COMMENTS