GUDA01 നീലഗിരിയിലേക്ക്​ സഞ്ചാരികളുടെ 'ഗ്യാസ്​' വേണ്ട

05:49 AM
12/10/2017
ഭക്ഷണം പാകം ചെയ്യാൻ വിനോദസഞ്ചാരികൾ ഗ്യാസ് സിലിണ്ടറുകൾ കൊണ്ടുവരുന്നത് വിലക്കി ഗൂഡല്ലൂർ: നീലഗിരിയിലേക്കു വരുന്ന വിനോദസഞ്ചാരികൾ ഭക്ഷണം പാചകംചെയ്യാനായി വാഹനത്തിൽ ഗ്യാസ് സിലിണ്ടറും കൊണ്ടുവരാറുണ്ട്. ഇത് പാടിെല്ലന്നും കൊണ്ടുവന്നാൽ സിലിണ്ടറും വാഹനവും പിടിച്ചെടുക്കുന്നതിനോടൊപ്പം കനത്തപിഴയും ചുമത്തുമെന്ന് ജില്ല പൊലീസ് സൂപ്രണ്ട് മുരളീരംഭ വാർത്തക്കുറിപ്പിൽ അറിയിച്ചു. ടൂറിസ്റ്റുകളുടെ വാഹനങ്ങൾ പരിശോധിക്കുമെന്നും ഗ്യാസ് സിലിണ്ടറുകൾ കണ്ടെത്തിയാൽ നിയമനടപടിയുണ്ടാവുമെന്നും എസ്.പി മുന്നറിയിപ്പു നൽകി. അപകട സാധ്യത കണക്കിലെടുത്താണ് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്നും എസ്.പി വ്യക്തമാക്കി. പാതയോരങ്ങളിലും വനഭാഗത്തും വാഹനംനിർത്തി പാചകം ചെയ്യുന്നതിനും വിലക്കുണ്ട്. പരിസ്ഥിതി സംരക്ഷണത്തി​െൻറ ഭാഗമായി പ്ലാസ്റ്റിക് ക്യാരിബാഗുകൾ കൊണ്ടുവരുന്നതും അതിർത്തി ചെക്കുപോസ്റ്റുകളിൽ പരിശോധിക്കുന്നുണ്ട്. ഇത് കണ്ടെത്തിയാലും പിഴ ഇൗടാക്കും. ======= GUDA ശമ്പളമില്ല: ആൻറി പോച്ചിങ് വാച്ചർമാരുടെ ദീപാവലി ഇരുട്ടിലാകും ഗൂഡല്ലൂർ: ശമ്പളവും ബോണസും നൽകാത്തതിനാൽ ഇത്തവണത്തെ ദീപാവലി ഇരുട്ടിലാകുമെന്ന ആശങ്കയിലാണ് വനംവകുപ്പിലെ ആൻറി പോച്ചിങ് വാച്ചർമാർ. കഴിഞ്ഞ നാലുമാസമായി ഇവർക്ക് ശമ്പളം ലഭിച്ചിട്ടില്ല. ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കിലെ കാട്ടാനശല്യമുള്ള മേഖലയിലാണ് ഇവരെ കൂടുതലും ജോലിക്കായി നിയോഗിച്ചിട്ടുള്ളത്. രാപ്പകൽ ഭേദമില്ലാതെ കാട്ടാനകളെ തുരത്താൻ ഗ്രാമാതിർത്തികളിൽ കാവൽ നിൽക്കുന്ന ജോലിയാണ് ഇപ്പോൾ പ്രധാനമായിട്ടുള്ളത്. ദീപാവലിക്കുമുമ്പായി ശമ്പളവും ബോണസും വിതരണം ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. ======= GUDA03 റവന്യൂ വകുപ്പിൽ നികത്താതെ കിടക്കുന്നത് 5000 ഒഴിവുകൾ ഗൂഡല്ലൂർ: തമിഴ്നാട്ടിൽ റവന്യൂ വിഭാഗത്തിൽമാത്രം 5000 തസ്തിക ഒഴിഞ്ഞുകിടക്കുന്നതായി അധ്യാപക, സർക്കാർ ജീവനക്കാരുടെ സംയുക്ത സമരസമിതിയായ ജാക്ടോ ജിയോ സംസ്ഥാന സെക്രട്ടറി പാർഥിപൻ പറഞ്ഞു. ഊട്ടിയിൽ അസോസിയേഷൻ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒഴിവുകളിലേക്കുള്ള നിയമനം നടത്താനും ശമ്പള വർധനവും ആനുകൂല്യങ്ങളുടെ വിതരണം ഉടനുണ്ടാവണമെന്നും അദ്ദേഹം സർക്കാറിനോടാശ്യപ്പെട്ടു . ====== GUDA4 മൂന്ന് ആടുകളെ കടുവ കൊന്നു ഗൂഡല്ലൂർ: കൂട്ടിനകത്തുനിന്ന് മൂന്നു ആടുകളെ കടുവ കൊന്നു. ദേവാല വാളവയൽ സ്വദേശി ഗഫൂറി​െൻറ ആടുകളെയാണ് കൊന്നത്. വീടിനു സമീപത്തെത്തിയ കടുവ രാത്രിയാണ് ആടുകളെ പിടികൂടിയത്. ദേവാല റേഞ്ചർ ശരവണ​െൻറ നേത്യത്വത്തിൽ വനപാലകരെത്തി കടുവയുടെ ആക്രമണത്തിലാണ് ആടുകൾ കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. നഷ്ടപരിഹാരത്തിന് റിപ്പോർട്ട് നൽകുമെന്ന് അദ്ദേഹം അറിയിച്ചു.

COMMENTS