GUDA06 ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കിലെ ആദിവാസി ഗ്രാമത്തിൽ അടിസ്​ഥാന സൗകര്യങ്ങൾക്ക് അനുമതി

05:47 AM
10/11/2017
ഗൂഡല്ലൂർ: ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കിലെ ഓവാലി, ദേവർഷോല, നെല്ലിയാളം, ഗൂഡല്ലൂർ പഞ്ചായത്തു യൂനിയനിലെ ചേരങ്കോട്, നെല്ലാക്കോട്ട എന്നീ പഞ്ചായത്തുകളുടെ പരിധിയിൽ താമസിക്കുന്ന ആദിവാസി ഗ്രാമങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളടക്കമുള്ള വികസന പ്രവൃത്തികൾക്ക് 9.45 കോടിയുടെ പദ്ധതിക്ക് അനുമതി നൽകി. ഇതി​െൻറ ഉദ്ഘാടനം ഓവാലി പഞ്ചായത്തിലെ ബാർവുഡ് സ്കൂളിൽ നടന്ന ചടങ്ങിൽ കലക്ടർ ഇന്നസ​െൻറ് ദിവ്യ ഉദ്ഘാടനം ചെയ്തു. ഓവാലി പഞ്ചായത്തിലെ കാമരാജ്നഗർ, ബാലവാടി, കുറിഞ്ചിനഗർ, പസുമൈനഗർ, ഭാരതിനഗർ, മരപ്പാലം, വെള്ളമലൈ, കാട്ടാടിമട്ടം, പെരിയശോല, അയ്യപ്പമട്ടം, അണ്ണാനഗർ, ഹെലൻ എന്നിവിടങ്ങളിലെ 11 ആദിവാസി കോളനികളിൽ 3.21കോടി. ദേവർഷോല പഞ്ചായത്തിലെ ആലവയൽ, മൂലതൈമട്ടം, കറക്കപാളി, കാവതി, കോൽക്കെട്ട്, മരംപിലാവ്, സോമൻവയൽ, വാച്ചിക്കൊല്ലി, കോത്താടി, വേർക്കടവ്, കുണ്ടംവയൽ, മുണ്ടക്കൊല്ലി, കങ്കുമൂല, കമ്പാടി, മൂലക്കാട്, കാപ്പിക്കാട്, തരിപ്പക്കൊല്ലി, കവുണ്ടൻക്കൊല്ലി, കടച്ചനക്കൊല്ലി, കൊട്ടായ്മട്ടം, മാണിമൂല, കാവതി, മൂക്കൂർ, മൂലവയൽ, ഒരുമടം, കയമംക്കൊല്ലി, മണലിക്കൊല്ലി, കുരുംക്കൊല്ലി തുടങ്ങി 28 ആദിവാസി ഗ്രാമത്തിൽ 1.74 കോടി. നെല്ലിയാളം നഗരസഭയുടെ കീഴിലെ മുച്ചുക്കുന്നു, മുണ്ടക്കുന്ന്, നീർമട്ടം, വാഴക്കൊല്ലി, കോഴിക്കൊല്ലി, കൂവമൂല, നീർമട്ടം, വാളവയൽ, പില്ലുകടൈ, ചേലക്കുന്നു, ആരോട്, ഉപ്പട്ടി, ഹട്ടി, നെല്ലിക്കണ്ടി, കാട്ടിമട്ടം, കോട്ടക്കുന്ന് പന്തല്ലൂർ നമ്പർ 10, ഏലമണ്ണ, പന്നിക്കൊല്ലി, വാളവയൽ എന്നീ ഗ്രാമങ്ങളിൽ 2.88 കോടി. ഗൂഡല്ലൂർ പഞ്ചായത്തു യൂനിയനിലെ ചേരങ്കോട് ഗ്രാമപഞ്ചായത്തിലെ പന്തപ്പിലാ, അമ്മൻകാവ്, എരുമക്കുളം, പന്തകാപ്പു എന്നീ നാലു ഗ്രാമത്തിലും നെലാക്കോട്ട ഗ്രാമപഞ്ചായത്തിലെ പത്താം നമ്പർ കോളനി, അവുണ്ടേൽ, ബോർഡ് കോളനി, വിലങ്ങുർ, കുളിമൂല എന്നിവിടങ്ങളിലേക്ക് 1.60 കോടി. എന്നിങ്ങനെയാണ് പ്രവൃത്തികൾ അനുവദിച്ചത്. 67 ആദിവാസി കോളനികളിലായി താമസിക്കുന്ന 8000 ആദിവാസി കുടുംബങ്ങൾക്ക് വൈദ്യുതി, നടപ്പാത, കുടിവെള്ളം, വീടുപുനരുദ്ധാരണം, തെരുവുവിളക്കുകൾ ഏർപ്പെടുത്തുക തുടങ്ങിയവക്കാണ് തുക ചെലവഴിക്കുക. ആവിൻ ചെയർമാൻ എ. മില്ലർ, കെ.ആർ. അർജുനൻ എം.പി, കൂനൂർ എം.എൽ.എ ശാന്തിരാമു, ഗൂഡല്ലൂർ എം.എൽ.എ അഡ്വ. ദ്രാവിഡമണി, ഡി.ആർ.ഒ ഭാസ്കരപാണ്ഡ്യൻ, ഡി.എഫ്.ഒ ദീലീപ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ഗൂഡല്ലൂർ ആർ.ഡി.ഒ മുരുകയ്യ സ്വാഗതവും പഞ്ചായത്ത് അസി. എ.ഡി രാജഗോപാൽ നന്ദിയും പറഞ്ഞു. GDR ORDER ആദിവാസി കോളനികളിൽ വികസനപ്രവൃത്തിക്കുള്ള ഉത്തരവുകളുടെ കോപ്പി കലക്ടർ ഇന്നസ​െൻറ് ദിവ്യ, ആദിവാസി വനിതക്ക് കൈമാറുന്നു

COMMENTS