Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightക​ൽ​പ​റ്റ​യി​ലെ...

ക​ൽ​പ​റ്റ​യി​ലെ ഓ​ട്ടോ തൊ​ഴി​ലാ​ളി സമരം അ​വ​സാ​നി​ച്ചു

text_fields
bookmark_border
ക​ൽ​പ​റ്റ: ബു​ധ​നാ​ഴ്ച തു​ട​ങ്ങി​യ ഒാ​ട്ടോ തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ണി​മു​ട​ക്ക് എ.​ഡി.​എം വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ അ​വ​സാ​നി​ച്ചു. കോ​ട​തി​വി​ധി പ്ര​കാ​രം ഉ​ണ്ടാ​യി​രു​ന്ന 51 വ​ണ്ടി​ക​ളു​ടെ പെ​ർ​മി​റ്റ് കൊ​ടു​ക്കു​ന്ന​ത് നി​ർ​ത്ത​ലാ​ക്കി. ഇ​തു സം​ബ​ന്ധി​ച്ച് പി​ന്നീ​ട് േട്ര​ഡ് യൂ​നി​യ​ൻ നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ചെ​യ്​​ത്​ തീ​രു​മാ​നി​ക്കു​മെ​ന്ന എ.​ഡി.​എ​മ്മി​െൻറ ഉ​റ​പ്പിേ​ന്മ​ൽ സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ച​ർ​ച്ച​യി​ൽ േട്ര​ഡ് യൂ​നി​യ​ൻ നേ​താ​ക്ക​ളാ​യ പി.​പി. ആ​ലി, കെ. ​സു​ഗ​ത​ൻ, ഗി​രീ​ഷ് ക​ൽ​പ​റ്റ, എ​ൻ. മു​സ്​​ത​ഫ, സ​ന്തോ​ഷ് കു​മാ​ർ, ടി. ​മ​ണി, സി.​കെ. നൗ​ഷാ​ദ്, സാ​ലി റാ​ട്ട​ക്കൊ​ല്ലി, ബ​ഷീ​ർ, മു​ജീ​ബ്, രാ​ജീ​വ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ന​ഗ​ര​സ​ഭ​യി​ൽ പു​തി​യ​താ​യി ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് ഒ​രു​വി​ധ മാ​ന​ദ​ണ്ഡ​ങ്ങ​ളു​മി​ല്ലാ​തെ പെ​ർ​മി​റ്റ് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച ന​ട​പ​ടി​ക്കെ​തി​രെ ബു​ധ​നാ​ഴ്ച മു​ത​ലാ​ണ് ക​ൽ​പ​റ്റ​യി​ലെ ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന​തി​ന് സം​യു​ക്ത േട്ര​ഡ് യൂ​നി​യ​ൻ മു​നി​സി​പ്പ​ൽ​ത​ല യോ​ഗം തീ​രു​മാ​നി​ച്ച​ത്. പ​ണി​മു​ട​ക്കി​െൻറ ഭാ​ഗ​മാ​യി രാ​വി​ലെ ക​ല​ക്ട​റേ​റ്റി​ന് സ​മീ​പ​ത്തെ തൊ​ഴി​ലാ​ളി​ക​ൾ ടൗ​ണി​ൽ ഒാ​ട്ടോ​യു​മാ​യി മാ​ർ​ച്ച് ന​ട​ത്തി. തു​ട​ർ​ന്ന് ക​ല​ക്ട​റേ​റ്റ്​ ക​വാ​ടം ഒാ​ട്ടോ​ക​ൾ നി​ർ​ത്തി​യി​ട്ട് ഉ​പ​രോ​ധി​ച്ചു. തു​ട​ർ​ന്ന് ധ​ർ​ണ ന​ട​ത്തി. പ​ണി​മു​ട​ക്ക് ഒ​ത്തു​തീ​ർ​പ്പാ​യ​തോ​ടെ ഉ​ച്ച​ക്കു മു​മ്പ് ത​ന്നെ പ​തി​വു​പോ​ലെ ക​ൽ​പ​റ്റ ന​ഗ​ര​ത്തി​ൽ ഒാ​ട്ടോ​റി​ക്ഷ​ൾ സ​ർ​വി​സ് ന​ട​ത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story