Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2017 11:48 AM GMT Updated On
date_range 26 April 2017 11:48 AM GMTരണ്ടു പേരുടെ മരണത്തിനിടയാക്കിയ മൊതക്കര പാലം കാട് മൂടിത്തന്നെ
text_fieldsbookmark_border
വെള്ളമുണ്ട: അപകടങ്ങൾ പതിവായ മൊതക്കര പാലം കാട് മൂടി അപകടക്കെണിയായിട്ടും അധികൃതർ ഉറക്കത്തിൽ. എട്ടേനാൽ ബാണാസുര ഡാം റോഡിൽ മൊതക്കര ടൗണിനോട് ചേർന്ന പാലമാണ് കാട് മൂടി കിടക്കുന്നത്. രണ്ടു വർഷം മുമ്പ് പാലത്തിൽനിന്ന് കാറ് പുഴയിലേക്ക് മറിഞ്ഞ് രണ്ടു പേർ മരിച്ചിരുന്നു. ഇതിനുശേഷവും നിരവധി അപകടങ്ങൾ നടന്ന പാലമാണിതെങ്കിലും റോഡരികിലെ കാട് പോലും വെട്ടാതെ അധികൃതർ അലംഭാവം കാണിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. ബാണാസുര ഡാമിലേക്ക് ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാലമാണിത്. പാലത്തിെൻറ ഇരുഭാഗത്തും റോഡിൽ വൻ വളവാണ്. അതിനാൽ പ്രവേശിക്കുമ്പോൾ മാത്രമാണ് ഡ്രൈവർമാർ പാലം കാണുന്നത്. പാലത്തിെൻറ കൈവഴികളും തുടങ്ങുന്ന ഭാഗവും കാട് മൂടി കിടക്കുന്നതിനാൽ റോഡും പാലവും ശ്രദ്ധയിൽപെടാതെ വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവായിട്ടുണ്ട്. ശ്രദ്ധ തെറ്റിയാൽ താഴെ പുഴയിലേക്കാണ് വാഹനങ്ങൾ പതിക്കുക. യാത്രക്കാർക്ക് മരണക്കെണിയൊരുക്കുന്ന പാലം പുതുക്കിപ്പണിയണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story