'കുന്നത്തൂർ താലൂക്കിനോടുള്ള അവഗണന അവസാനിപ്പിക്കണം'

05:24 AM
13/01/2018
കൊല്ലം: കുന്നത്തൂർ താലൂക്കിലെ വികസന പ്രവർത്തനങ്ങളിൽ അധികൃതർ തുടരുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ഡൈനാമിക് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കുന്നത്തൂർ താലൂക്ക് ഒാഫിസ് പ്രവർത്തനം ശാസ്താംകോട്ടയിലേക്ക് മാറ്റുക, ശാസ്താംകോട്ട തടാക സംരക്ഷണ പ്രവർത്തനങ്ങൾ നടപ്പാക്കുക, കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ പ്രവർത്തന സജ്ജമാക്കുക തുടങ്ങിയ കുന്നത്തൂർ താലൂക്കിലെ വിവിധ ആവശ്യങ്ങൾ പരിഹരിക്കെപ്പട്ടിട്ടില്ല. വനിതകൾക്ക് തൊഴിൽ നൽകുന്ന വ്യവസായ സ്ഥാപനം ആരംഭിക്കുക, പൂട്ടിക്കിടക്കുന്ന പോരുവഴി പട്ടികജാതി നെയ്ത്ത് കേന്ദ്രം തുറക്കുക എന്നീ ആവശ്യങ്ങളും അവഗണിക്കപ്പെടുകയാണ്. രാഷ്ട്രീയ പാർട്ടികൾ കുന്നത്തൂരി​െൻറ അടിസ്ഥാന പ്രശ്നങ്ങളോട് മുഖംതിരിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. താലൂക്കിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ ഭാരവാഹി ശാസ്താംകോട്ട സദാശിവൻ കലക്ടറേറ്റിന് മുന്നിൽ ഒറ്റയാൻ സമരം നടത്തും. വാർത്തസമ്മേളനത്തിൽ ആക്ഷൻ കൗൺസിൽ ഭാരവാഹികളായ ശാസ്തംകോട്ട രമേശ്, ഷീജ എന്നിവരും പെങ്കടുത്തു.

COMMENTS