Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതോൽ ഊറക്കിടുന്ന...

തോൽ ഊറക്കിടുന്ന സ്ഥാപനം അടച്ചുപൂട്ടണം ^ജനകീയ സമരസമിതി

text_fields
bookmark_border
തോൽ ഊറക്കിടുന്ന സ്ഥാപനം അടച്ചുപൂട്ടണം -ജനകീയ സമരസമിതി കണ്ണനല്ലൂർ: നെടുമ്പന ഗ്രാമപഞ്ചായത്തിലെ പുലിയില ത്രിവേണി ജങ്ഷനിൽ പ്രവർത്തിക്കുന്ന തോൽ ഊറക്കിടുന്ന സ്ഥാപനം അടച്ചുപൂട്ടാൻ ഉടൻ നടപടി സ്വീകരിക്കണമെന്നും ലൈസൻസ് റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ജനകീയ സമരസമിതി നെടുമ്പന പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. സ്റ്റേഡിയം ജങ്ഷനിൽ നിന്നാരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫിസിന് മുന്നിൽ പൊലീസ് തടഞ്ഞു. സമരസമിതി ചെയർമാൻ വി. സുദേവൻ അധ്യക്ഷത വഹിച്ചു. അടുതല ജയപ്രകാശ് ധർണ ഉദ്ഘാടനം ചെയ്തു. സമരസമിതിക്ക് പിന്തുണ അറിയിച്ച് ഫൈസൽ കുളപ്പാടം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കുളപ്പാടം സജീവ്, നെടുമ്പന രേണുക, സി.പി.ഐ നേതാവും മുൻ പഞ്ചായത്ത് പ്രസിഡൻറുമായ സുധാകരൻ നായർ, സി.പി.എം നേതാവ് പി.ടി. റോയി, ബി.ജെ.പി ജില്ല സെക്രട്ടറി നെടുമ്പന ഓമനക്കുട്ടൻ, നിഷ, ബിന്ദു എന്നിവരും സാമുദായിക നേതാക്കളായ ഇളവൂർ ബാലചന്ദ്രൻ പിള്ള, നെടുമ്പന പി. ശിവൻ, പള്ളിമൺ രാജീവ്, ലെനിൻ രാജു എന്നിവർ സംസാരിച്ചു. സജീവ് സ്വാഗതവും രമാഭായി നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story