Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുസ്​ലിംകളുടെ...

മുസ്​ലിംകളുടെ രാജ്യസ്​നേഹം അളക്കാൻ സംഘ്പരിവാർ വളർന്നിട്ടില്ല ^പി. രാമഭദ്രൻ

text_fields
bookmark_border
മുസ്ലിംകളുടെ രാജ്യസ്നേഹം അളക്കാൻ സംഘ്പരിവാർ വളർന്നിട്ടില്ല -പി. രാമഭദ്രൻ കൊല്ലം: മുസ്ലിംകളുടെ രാജ്യസ്നേഹവും ദേശീയബോധവും അളക്കാനും വിലയിരുത്താനും സംഘ്പരിവാർ വളർന്നിട്ടില്ലെന്ന് കെ.ഡി.എഫ് സംസ്ഥാന പ്രസിഡൻറ് പി. രാമഭദ്രൻ. മൗലാന അബ്ദുൽ കലാം ആസാദ് നാഷനൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച 'ഇന്ത്യൻ ദേശീയതക്കും, ഭാരത അഖണ്ഡതക്കും ഭരണഘടന മൂല്യങ്ങളുടെ പ്രസക്തി' വിഷയത്തിൽ നടത്തിയ സിംപോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമരത്തിൽ ഏറ്റവും കൂടുതൽ യാതന അനുഭവിച്ചവർ മുസ്ലിംകളാണ്. അവരെപ്പോലെ ജയിൽവാസവും രക്തസാക്ഷിത്വവും വരിച്ചവരെ എടുത്തുകാണിക്കാൻ സംഘ്പരിവാറിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഫൗണ്ടേഷൻ സംസ്ഥാന പ്രസിഡൻറ് എ. റഹീംകുട്ടി അധ്യക്ഷത വഹിച്ചു. കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, മോഹൻശങ്കർ, എം.എ. സമദ്, ഡോ. എം.എ. സലാം, തോപ്പിൽ ബദറുദ്ദീൻ, മാലുമേൽ സലീം, എം.എ. സലിം മഞ്ചിലി, ഷാഹുൽ ഹമീദ് കരേലര, ചാത്തന്നൂർ ബഷീർ, നെടുമ്പന ജാഫർ, റ്റി.കെ. അൻസർ, ഇ. ഐഷാബീവി, ഹംസത്ത് ബീവി, എ. സഫിയ കബീർ, എ. മുംതാസ് ബീഗം, അസൂറാബീവി, എസ്. ഹക്കീമാബീവി, എം. അബ്ദുൽഖാദർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story