Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2018 5:39 AM GMT Updated On
date_range 24 Feb 2018 5:39 AM GMTവിദ്യാർഥികൾക്ക് അശ്ലീല വിഡിയോ പകർത്തിനൽകിയ മൊബൈൽ കടയുടമ അറസ്റ്റിൽ
text_fieldsbookmark_border
പാരിപ്പള്ളി: വിദ്യാർഥികൾക്ക് അശ്ലീല വിഡിയോ പകർത്തിനൽകിയ മൊബൈൽ കടയുടമയെ പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പാരിപ്പള്ളി- മടത്തറ റോഡിൽ മൊബൈൽ കട നടത്തുന്ന കടമ്പാട്ടുകോണം ഷിഹാസ് മൻസിലിൽ ഷിഹാസാണ് (27) അറസ്റ്റിലായത്. ഇയാളുടെ ലാപ്ടോപ്പിൽനിന്ന് പതിനേഴ് പുതിയ സിനിമകളും 496 അശ്ലീല വിഡിയോ ക്ലിപ്പിങ്ങുകളും പിടിച്ചെടുത്തു. കടയിൽ സ്ഥിരമായി വളരെയധികം വിദ്യാർഥികൾ എത്തുന്നതായി വിവരം ലഭിച്ചതിനെതുടർന്ന് പൊലീസ് നിരീക്ഷണം നടത്തിവരികയായിരുന്നു. സീഡികൾ, മെമ്മറി കാർഡുകൾ, മെസേജ് എന്നിവ വഴിയാണ് ഇയാൾ വിദ്യാർഥികൾക്ക് അശ്ലീല ക്ലിപ്പിങ്ങുകൾ നൽകിവന്നത്. പരവൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story