Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2018 5:35 AM GMT Updated On
date_range 23 Feb 2018 5:35 AM GMTമുളങ്കാടകം ദേവീക്ഷേത്രത്തിൽ ഭക്തിനിർഭരമായി പൊങ്കാല
text_fieldsbookmark_border
കാവനാട്: മുളങ്കാടകം ദേവീക്ഷേത്രത്തിൽ ഭക്തിനിർഭരമായി കുംഭഭരണി പൊങ്കാല. വ്യാഴാഴ്ച രാവിലെ പത്തിന് തന്ത്രി അടിമുറ്റത്ത് സുരേഷ് ഭട്ടതിരിപ്പാടിെൻറ മുഖ്യകാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. ശുചിത്വമിഷെൻറ ഹരിതചട്ടം പാലിച്ചായിരുന്നു പൊങ്കാല. കുങ്കുമാഭിഷേകം, പുഷ്പാഭിഷേകം, എഴുന്നള്ളത്തും വിളക്കും എന്നിവയും ഉണ്ടായിരുന്നു. ഗർഭിണിയെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ പാരിപ്പള്ളി: ദമ്പതികളെ വീടുകയറി ആക്രമിച്ച് ഗർഭിണിയെ ചവിട്ടി പരിക്കേൽപിച്ച കേസിലെ പ്രതിയെ പാരിപ്പള്ളി പൊലീസ് പിടികൂടി. പാരിപ്പള്ളി എഴിപ്പുറം സ്വദേശി ജഹാംഗീറാണ് (23) അറസ്റ്റിലായത്. ഇയാളുടെ പേരിൽ പാരിപ്പള്ളി സ്റ്റേഷനിൽ മൂന്ന് കേസുകൾ നിലവിലുണ്ട്. പുറമെ മരട്, കല്ലമ്പലം സ്റ്റേഷനുകളിലും കേസുണ്ട്. ജഹാംഗീറിനെതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. പരവൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story