മദ്‌റസ ഫെസ്​റ്റ്^2018

05:41 AM
13/02/2018
മദ്‌റസ ഫെസ്റ്റ്-2018 കൊല്ലം: ദക്ഷിണകേരള ലജ്നത്തുൽ മുഅല്ലിമീൻ ജില്ല മദ്‌റസ ഫെസ്റ്റ് ചൊവ്വാഴ്ച രാവിലെ എട്ട് മുതൽ കിളികൊല്ലൂർ മന്നാനിയ്യ ഉമറുൽ ഫാറൂഖ് അറബിക് കൊളജിൽ നടക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്യും. ഡി.കെ.എൽ.എം ജില്ല പ്രസിഡൻറ് കോയാകുട്ടി മൗലവി അധ്യക്ഷത വഹിക്കും. ട്രോഫി വിതരണം ഡി.കെ.എൽ.എം.വി.ബി ജനറൽ സെക്രട്ടറി കടയ്ക്കൽ അബ്ദുൽ അസീസ് മൗലവിയും ട്രഷറർ കെ.പി. മുഹമ്മദും നിർവഹിക്കും. സമ്മാന വിതരണം ടി.കെ.ജെ.യു സംസ്ഥാന സെക്രട്ടറി അലിയാരുകുഞ്ഞ് മൗലവി, ഡി.കെ.െഎ.എം.വി.ബി ചെയർമാൻ എ.കെ. ഉമർ മൗലവി, ജനറൽ കൺവീനർ പാലുവള്ളി അബ്ദുൽ ജബ്ബാർ മൗലവി, ഡി.കെ.ജെ.യു ട്രഷറർ മൈലാപ്പൂര് ഷൗക്കത്താലി മൗലവി എന്നിവർ നിർവഹിക്കും. പാങ്ങോട് ഖമറുദ്ദീൻ മൗലവി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.

COMMENTS