Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമൺറോതുരുത്തിൽ...

മൺറോതുരുത്തിൽ ദുരിതയേറ്റം തുടരുന്നു; മത്സ്യകർഷർക്ക് കോടികളുടെ നഷ്​ടം

text_fields
bookmark_border
കുണ്ടറ: തെന്മല ഡാം ഷട്ടറുകൾ ഉയർത്തിയതിനെ തുടർന്ന് കല്ലടയാറ്റിലെ ജലനിരപ്പുയർന്നതും ചന്ദ്ര​െൻറ ആകർഷണ ഫലമായുണ്ടാകുന്ന 'പെരിജൻ സ്പ്രിങ് ടൈഡ്' പ്രതിഭാസവും മൺറോതുരുത്തിലെ ദുരിതം വർധിപ്പിച്ചു. വെള്ളം ഉയർന്നതും ആറ്റിലെ ഒഴുക്കും പ്രദേശത്തെ ചെറുതും വലുതുമായ മത്സ്യകർഷരെ കണ്ണീരിലാഴ്ത്തി. അറുപതിലധികം പേരാണ് മത്സ്യകൃഷി നടത്തുന്നത്. പാടങ്ങളിലെ മത്സ്യം മൊത്തമായി ഒഴുകിപ്പോയതോടെ കോടിയോളം രൂപയുടെ നഷ്ടമാണുണ്ടായത്. ജലത്തി​െൻറ സ്വഭാവത്തിലുണ്ടായ മാറ്റം മൂലം മത്സ്യം ചത്ത് പൊങ്ങിയതിന് പുറമേയാണ് ഒഴുകിപ്പോക്ക്. കൊഞ്ച്, പൂമീൻ, കരിമീൻ, ഞണ്ട് തുടങ്ങി ഏഴിനം മത്സ്യങ്ങളാണ് കൃഷിചെയ്യുന്നത്. ഇതിനൊപ്പം കരകൃഷിയും വൻതോതിൽ നശിച്ചു. വാഴയും ചീനിയും ചേമ്പും കാച്ചിലും ഇഞ്ചിയും മഞ്ഞളും നശിച്ചു. ദുരിതപെയ്ത്തും വെള്ളത്തി​െൻറ ഏറ്റവും തുടരുമ്പോഴും സഹായവുമായി പഞ്ചായത്ത് സമിതി ജനങ്ങളോടൊപ്പമുണ്ട്. ചന്ദന സംരക്ഷണം; കടമാൻപാറ ഫോറസ്റ്റ് സ്റ്റേഷൻ പ്രവർത്തനമായി പുനലൂർ: തമിഴ്നാടിനോട് ചേർന്നുള്ള സംസ്ഥാന അതിർത്തിയിലെ ചന്ദന സംരക്ഷണത്തിന് കടമാൻപാറയിൽ ഫോറസ്റ്റ് സ്റ്റേഷൻ പ്രവർത്തനമായി. മറയൂർ കഴിഞ്ഞാൽ സംസ്ഥാനത്തെ രണ്ടാമത്തെ വലിയ സ്വാഭാവിക ചന്ദനക്കാടാണ് 250 ഹെക്ടർ വിസ്തൃതിയുള്ള കടമാൻപാറ. ലോകോത്തര നിലവാരത്തിലുള്ള ആയിരക്കണക്കിന് ചന്ദനം ഇവിടുണ്ട്. ആര്യങ്കാവ് വനം റേഞ്ചിലെ കോട്ടവാസൽ, ചേനഗിരി കമ്പി ലൈൻ, തുരപ്പ് തുടങ്ങിയ ഭാഗങ്ങളിലും ചന്ദനമുണ്ട്. തമിഴ്നാട്ടിൽനിന്ന് മലകയറി വരുന്ന കൊള്ളസംഘം ഇത് കവരുന്നത് പതിവാണ്. കൊള്ള തടയാൻ കടമാൻപാറ കേന്ദ്രീകരിച്ച് സ്റ്റേഷൻ രൂപവത്കരിക്കണമെന്ന് ദീർഘകാലമായുള്ള ആവശ്യമാണ്. സർക്കാർ പുതുതായി സംസ്ഥാനത്ത് അനുവദിച്ച പത്ത് സ്റ്റേഷനുകളിൽ ഒന്നായിരുന്നു കടമാൻപാറയിലേത്. അതിർത്തിയിലെ കോട്ടവാസൽ, തലപ്പാറ, ഇടപ്പാളയം സെക്ഷനുകൾ യോജിപ്പിച്ചാണ് രൂപവത്കരിച്ചത്. 73.34 സ്ക്വയർ കിലോമീറ്റർ വിസ്തൃതിവരും. നബാർഡ് സഹായമായ 90 ലക്ഷം ചെലവിൽ കെട്ടിടവും മറ്റ് സൗകര്യങ്ങളും ഒരുക്കി. മന്ത്രി കെ. രാജു ഉദ്ഘാടനം നിർവഹിച്ചു. ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡൻറ് ആർ. പ്രദീപ് അധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, രഞ്ജുസുരേഷ്, ഗീത, സുനിത, സുരേഷ്കുമാർ, സണ്ണിജോസഫ്, വൈൽഡ് ലൈഫ് വാർഡൻ എ. ഷാനവാസ്, സി.സി.എഫ് കെ. വിജയാനന്ദൻ, തെന്മല ഡി.എഫ്.ഒ എ.പി. സുനിൽബാബു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story